Image

യുഎസ് വൈസ്പ്രസിഡന്റ് സ്ഥാനം ലക്ഷ്യമാക്കി ഇന്ത്യന്‍ വംശജര്‍

Published on 10 April, 2012
യുഎസ് വൈസ്പ്രസിഡന്റ് സ്ഥാനം ലക്ഷ്യമാക്കി ഇന്ത്യന്‍ വംശജര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ റിപ്പബ്ലിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് ഇന്ത്യന്‍ വംശജര്‍. ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാലും സൗത്ത് കാരലിന ഗവര്‍ണര്‍ നിക്കി ഹാലെയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഉള്ളത്. ഇരുവരും വാര്‍ത്ത നിഷേധിച്ചെങ്കിലും വരുന്ന നവംബറില്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ എതിരിടാന്‍ പോകുന്ന മിറ്റ് റോംനിക്ക് ജിന്‍ഡാലിനോടാണ് താത്പര്യമെന്ന് റിപ്പബ്ലിക്കന്‍ സെനറ്ററായ ജോണ്‍ മക്വയിന്‍ ഒരു ഇന്റര്‍വ്യൂവില്‍ സൂചിപ്പിച്ചിരുന്നു. 

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് 10 പേരെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിഗണിക്കുന്നത്. ലൂസിയാന ഗവര്‍ണറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ട ബോബി ജിന്‍ഡാലിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ താരപരിവേഷമാണ്. ഗവര്‍ണറായാല്‍ അഴിമതിയെ വേരോടെ പിഴുതെറിയും എന്നാണ് തന്റെ തിരഞ്ഞെടുപ്പു പര്യടനത്തിനിടയില്‍ ജിന്‍ഡാല്‍ ജനങ്ങള്‍ക്കു വാഗ്ദാനം ചെയ്തത്. അതു പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ജിന്‍ഡാല്‍ കൈക്കൊള്ളുകയും ചെയ്തു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെടാനായി ഗവര്‍ണറായ ശേഷം നിരവധി പരിഷ്‌കാരങ്ങള്‍ ജിന്‍ഡാല്‍ വരുത്തി. 

അമേരിക്കയില്‍ ഗവര്‍ണറാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് ബോബി ജിന്‍ഡാല്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണറും ഇന്ത്യന്‍ വംശജയായ ആദ്യത്തെ വനിതാ ഗവര്‍ണറുമാണ് നിക്കി ഹാലെ. 

യുഎസ് വൈസ്പ്രസിഡന്റ് സ്ഥാനം ലക്ഷ്യമാക്കി ഇന്ത്യന്‍ വംശജര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക