Image

'ലീഗിന്റെ ആവശ്യം വര്‍ഗീയ ചിന്തകള്‍ക്കു വഴിവയ്ക്കും: കെ. മുരളീധരന്‍

Published on 10 April, 2012
'ലീഗിന്റെ ആവശ്യം വര്‍ഗീയ ചിന്തകള്‍ക്കു വഴിവയ്ക്കും: കെ. മുരളീധരന്‍
കൊല്ലം: മുസ്‌ലിം ലീഗിന്റെ വികാരങ്ങളെ കോണ്‍ഗ്രസ് എക്കാലവും മാനിച്ചിട്ടുണ്ടെന്നും കൂടുതല്‍ ചോദിക്കുന്നതു വര്‍ഗീയമായ ചിന്തകള്‍ക്കു വഴിവയ്ക്കുമെന്നും കെ. മുരളീധരന്‍ എംഎല്‍എ. ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കളായ ഇടതുപക്ഷം ഇതു മുതലെടുക്കും. അഞ്ചും ആറും പറഞ്ഞു സര്‍ക്കാരിന്റെ ശോഭ കെടുത്തരുത്. 

ലീഗിന് 19 എംഎല്‍എമാര്‍ ഉണ്ടായിരുന്നപ്പോള്‍ നാല് മന്ത്രിമാരെ നല്‍കിയിരുന്നു. സീറ്റ് 16 ആയി കുറഞ്ഞപ്പോള്‍ മന്ത്രിസ്ഥാനം മൂന്നായി ചുരുക്കിയില്ല. കോണ്‍ഗ്രസിന് 40 എംഎല്‍എമാരുണ്ടായപ്പോള്‍ 10 മന്ത്രി സ്ഥാനം ലഭിച്ചു. 62 സീറ്റു കിട്ടിയപ്പോള്‍ 15 മന്ത്രി സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക