Image

ഇ.ടി.മുഹമ്മദ് ബഷീറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Published on 10 April, 2012
ഇ.ടി.മുഹമ്മദ് ബഷീറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
മലപ്പുറം: മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനിടെ ഏറ്റുമുട്ടി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ വസതിയിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ടി.മുഹമ്മദ് ബഷീറിന്റെ മലപ്പുറം വാഴപ്പുറത്തുള്ള വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. 

ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കേണ്‌ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെന്നിത്തലയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക