Image

ക്രൈസ്തവ സംഭാവനകളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: ഷെവ. വി.സി.സെബാസ്റ്റിയന്‍

Published on 17 December, 2018
ക്രൈസ്തവ സംഭാവനകളെ തമസ്‌കരിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവര്‍: ഷെവ. വി.സി.സെബാസ്റ്റിയന്‍
കൊച്ചി: നാടിന്റെ നവോത്ഥാന മുന്നേറ്റത്തിനായി ക്രൈസ്തവസമൂഹം നല്‍കിയ ഈടുറ്റ സംഭാവനകളെ തമസ്‌കരിച്ച് നിരന്തരം ആക്ഷേപിക്കുന്നവര്‍ ചരിത്രം പഠിക്കാത്തവരാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. 

ക്രൈസ്തവ മിഷനറിമാര്‍ നവോത്ഥാന മുന്നേറ്റത്തിനായി നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങളെ നിസാരവത്കരിക്കുന്നവര്‍ തങ്ങളുടെ സ്വന്തം സമുദായാംഗങ്ങളെ നൂറ്റാണ്ടുകള്‍ക്കുമുമ്പ് കൈപിടിച്ചുയര്‍ത്തിയത് ആരെന്ന് അന്വേഷിച്ചറിയണം. അസമത്വത്തിനെതിരെ ആദ്യമായി കേരളമണ്ണില്‍ ശബ്ദമുയര്‍ത്തിയത് 1599 ജൂണ്‍ 20ന് ചേര്‍ന്ന ഉദയംപേരൂര്‍ സൂനഹദോസാണ്. 

 തീണ്ടലും തൊടീലും അപരിഷ്‌കൃതാചാരമാണെന്നും എല്ലാ മനുഷ്യര്‍ക്കും തുല്യതയോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിച്ച് സാമൂഹ്യമാറ്റത്തിന് സൂനഹദോസ് തുടക്കം കുറിച്ചു. ഇതിനുശേഷം രണ്ടുനൂറ്റാണ്ടുപിന്നിട്ട് 1774-ലാണ്  നവോത്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന രാജാറാം മോഹന്‍ റായി ജനിക്കുന്നത്. 

കേരളത്തില്‍ നവോത്ഥാനത്തിന് വഴിയൊരുക്കിയത് വിദ്യാഭ്യാസ മുന്നേറ്റമാണ്. 1806-ല്‍ വില്യം തോബിയാസ് റിംഗില്‍ട്ടേവ് എന്ന ജര്‍മ്മന്‍ മിഷനറി നാഗര്‍കോവിലിനു സമീപമുള്ള മൈലാടിയില്‍ വേദമാണിക്യത്തിന്റെ വീട്ടുമുറ്റത്ത് സവര്‍ണ്ണര്‍ക്കു മാത്രമുണ്ടായിരുന്ന വിദ്യാഭ്യാസ പരിശീലനത്തെ വെല്ലുവിളിച്ച് പൊതുവിദ്യാലയം ആരംഭിച്ച് എല്ലാവിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പഠിക്കുവാന്‍ അവസരമൊരുക്കിയ വിപ്ലവകരമായ സാമൂഹ്യമാറ്റം പലരും മറക്കുന്നു. 1817-ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സവര്‍ണ്ണര്‍ക്കായി സ്‌കൂളുകള്‍ ആരംഭിച്ചപ്പോള്‍ ലണ്ടന്‍ മിഷനറി സൊസൈറ്റി തെക്കന്‍ തിരുവിതാംകൂറിലും ചര്‍ച്ച് മിഷന്‍ സൊസൈറ്റി മധ്യതിരുവിതാംകൂറിലും റാഫേല്‍ അര്‍കാന്‍ഹല്‍ എന്ന മിഷനറിയുടെ നേതൃത്വത്തില്‍ വടക്കന്‍ തിരുവിതാംകൂറിലും നടത്തിയ വിദ്യാഭ്യാസ മുന്നേറ്റമാണ് കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം. അന്നൊന്നും ഇന്ന് നവോത്ഥാന കുത്തക അവകാശമുന്നയിക്കുന്ന എസ്എന്‍ഡിപിയോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജന്മമെടുത്തിട്ടില്ല.

കേരളത്തില്‍ എബ്രാഹം മല്പാന്‍, കുര്യാക്കോസ് എലിയാസ് ചാവറയച്ചന്‍, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, വക്കം അബ്ദുള്‍ ഖാദര്‍, മന്നത്തുപദ്മനാഭന്‍, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയവരെല്ലാം അവരവരുടെ സമുദായത്തിനുള്ളില്‍ നിന്ന് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചവരാണ്. ക്രിസ്ത്യാനിയും മുസ്ലീമും ഉള്‍ക്കൊള്ളുന്ന മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്ഷേപശരങ്ങളെറിയുന്നവര്‍ ഈ നാട്ടില്‍ ജാതിയും ഉപജാതിയും വര്‍ഗവും വര്‍ണ്ണവും സൃഷ്ടിച്ചവരാരാണെന്ന് ഇനിയെങ്കിലും പഠനവിഷയമാക്കണം. 

 ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ ഹൈന്ദവനെ പല തട്ടുകളിലാക്കി വിഘടിപ്പിച്ചു നിര്‍ത്തി അതിര്‍ത്തി നിര്‍ണ്ണയിച്ച ജാതിവ്യവസ്ഥയിലൂടെ അടക്കി ഭരിച്ചവര്‍ മതന്യൂനപക്ഷങ്ങളല്ല. സവര്‍ണ്ണര്‍ക്ക് അടിമപ്പണി ചെയ്തവര്‍ ഇന്ന് ഉടുത്തൊരുങ്ങി അക്ഷരങ്ങള്‍ കൂട്ടിവായിക്കുന്നുണ്ടെങ്കിലത് വിശാല കാഴ്ചപ്പാടുകളുള്ള ക്രൈസ്തവ സമുദായത്തിന്റെ ഔദാര്യവും സാമൂഹ്യ പ്രതിബദ്ധതയുമാണ്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നെഞ്ചുനിവര്‍ത്തിനിന്ന് പടവെട്ടിയവരാണ് ക്രൈസ്തവസമൂദായം. അറിവിന്റെ വെളിച്ചം പകര്‍ന്നവരെ നിരന്തരം നിന്ദിക്കുകയല്ല സ്വന്തം മനസാക്ഷിയോട് ചോദിച്ചിട്ട് വന്ദിക്കുകയാണ് മാന്യതയുടെ ലക്ഷണം. കഴിഞ്ഞ നാളുകളില്‍ പിന്നോക്കക്കാരെന്ന് മുദ്രകുത്തി ചില കേന്ദ്രങ്ങള്‍ അടിച്ചമര്‍ത്തിയെങ്കില്‍, ഇന്നും അത് തുടരുന്നുണ്ടെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയല്ല മറിച്ച് ആ മേലാളന്മാര്‍ക്കെതിരെയാണ് ഇക്കൂട്ടര്‍ വാളോങ്ങേണ്ടത്. 

തീണ്ടലിനും തൊടീലിനുമെതിരെ നടന്ന പ്രക്ഷോഭങ്ങള്‍, മാറു മറയ്ക്കാനും വസ്ത്രം ധരിക്കാനും വേണ്ടിയുള്ള ചാന്നാര്‍ ലഹള, തൊഴിലവകാശത്തിനും ന്യായമായ കൂലിക്കുംവേണ്ടി നടന്ന പുലയലഹള, ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള മുന്നേറ്റം, വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടം, പള്ളികളോടനുബന്ധിച്ച് പള്ളിക്കൂടങ്ങള്‍, തുടങ്ങിയ സാമൂഹിക മാറ്റങ്ങള്‍ക്ക് ഈ മണ്ണില്‍ തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹവും ഫലവത്താക്കിയത് ആദര്‍ശശുദ്ധിയും മാനുഷിക കാഴ്ചപ്പാടുമുള്ള നവോത്ഥാന നായകരുമാണെന്നിരിക്കെ ഇന്ന് ചില സമുദായസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഇവയുടെയെല്ലാം കുത്തക അവകാശപ്പെട്ട് രംഗത്തു വന്നിരിക്കുന്നത് വിചിത്രമാണെന്നും ചരിത്രം വളച്ചൊടിച്ച് ജനങ്ങളെ വിഢികളാക്കുവാന്‍ ശ്രമിക്കുന്നവര്‍ വരുംനാളുകളില്‍ സ്വയം അവഹേളനം ഏറ്റുവാങ്ങുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി
Join WhatsApp News
JOHN 2018-12-17 16:55:54
സഭ കുറെ നല്ല കാര്യങ്ങൾ ചെയ്തു എന്നത് അംഗീകരിക്കുന്നു. എന്നാൽ അത് കൊണ്ട് സഭക്ക് നേട്ടം മാത്രമല്ലെ ഉണ്ടായിട്ടുള്ളു. ഇന്ത്യയിലെ ഏതൊരു കോർപ്പറേറ്റ് സ്ഥാപനത്തെക്കാളും ആസ്തി കത്തോലിക്കാ സഭക്കുണ്ട്. കേരളത്തിൽ തന്നെ കണ്ണായ സ്ഥലത്തു ആയിരക്കണക്കിന് ഏക്കര് സ്ഥലങ്ങൾ ഉണ്ട്.  അവയുടെ ഇപ്പോഴത്തെ മാർക്കറ്റ്  വില എത്രയാണ്. ആ സ്ഥലങ്ങളുടെ ഒരു നൂറു വർഷത്തെ മുന്നാധാരം ഒന്ന് പരിശോദിക്കാമോ ? ഇടുക്കിയിലും വയനാട്ടിലും എത്ര ഭൂമിയാണ് വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചു സ്വന്തം ആക്കിയത്. ആസ്തിയുടെ ഒരു കണക്കു പൊതു സമൂഹത്തിൽ വേണ്ട സഭ മക്കളെ അറിയിക്കാൻ പറ്റുമോ ?  
Ninan Mathulla 2018-12-18 05:19:31

Somebody advised me for the need for ‘tholikkatty’ to withstand attacks. George and John and other nameless comments are the best examples of it here. They have the ‘tholikkatty’ of Hippo to hide behind Christian names and attack church.  The psychology behind such attacks, if it is not jealousy, what is it? They are different versions of Sasikala or Trump. Both give baseless allegations – Trump against immigrants and Sasikala against Christians and other minorities to come to power. They do not talk about the contributions of immigrants in USA or Christians in India. They are exploiting the fear factor to come to power, or dividing people to organize their power base. Some of them constantly chirp about lack of ‘uluppu’ here. To attack Church hiding behind Christian names; is it not the lack of ‘uluppu’? How much land minorities and church holds in India? How much land and wealth Hindus and Hindu organizations hold in India. Vast majority of land and wealth belongs to the majority group. Then they have no ‘uluppu’ to do propaganda from this column. Some so called learned men are also their supporters here coming up with ‘slokam’ and ‘kavitha’ for propaganda. BJP came to power with such lies to organize their power base and to come to power. Such lies will not work always except with the naive and jealous. They might keep quiet for a few days and come back again here.

Joseph 2018-12-18 08:03:35
എന്റെ നാട്ടുകാരനും കാഞ്ഞിരപ്പള്ളിക്കാരനുമായ അഡ്വക്കേറ്റ് ഷെവലിയർ സെബാസ്റ്റ്യന്റെ ലേഖനം വായിച്ചാൽ സഭയുടെ ചരിത്രം പഠിച്ചവർക്ക് ചിരി മാത്രമേ വരുകയുള്ളൂ. 

കേരളസഭയ്ക്കു നിരവധി സംഭാവനകൾ നല്കിയിട്ടുള്ളവർക്കാണ് സാധാരണ ഷെവലിയർ സ്ഥാനം ലഭിക്കാറുള്ളത്. കാഞ്ഞിരപ്പള്ളി ബിഷപ്പ് അറയ്ക്കനൊപ്പം ഭൂലോകം ചുറ്റി കറങ്ങുന്നുവെന്ന യോഗ്യത ഇദ്ദേഹത്തെ ഷെവലിയർസ്ഥാനത്തിന് അർഹനാക്കി. 

മിഷ്യനറിമാർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സംഭാവന നല്കിയിട്ടുണ്ടെങ്കിൽ അത് കത്തോലിക്കാ മിഷ്യനറിമാരിൽ നിന്നല്ല, യൂറോപ്പ്യൻ പ്രൊട്ടസ്റ്റന്റ് മിഷ്യനറിമാരാണ് ഈ നാട്ടിൽ സ്‌കൂളുകൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത്. കത്തോലിക്ക സഭ സ്‌കൂളുകളുടെ നടത്തിപ്പിനെ അക്കാലങ്ങളിൽ സവർണ്ണരോടൊപ്പം എതിർക്കുകയായിരുന്നുവെന്നാണ് ചരിത്രം.  

വിദ്യാഭ്യാസം ആദായകരമായ വ്യവസായമെന്നു അറിഞ്ഞതിൽപിന്നീടാണ് സീറോ മലബാർ സഭ വിദ്യാഭ്യാസ രംഗത്ത് എത്തിയത്. 

ഉദയംപേരൂർ സുനഹദോസിനെപ്പറ്റി ഷെവലിയർക്ക് എന്തെങ്കിലും അറിയാമായോയെന്നും സംശയിക്കുന്നു. ഇന്ന് സീറോ മലബാർ കത്തോലിക്കരെന്ന് അവകാശപ്പെടുന്നവർ പോർട്ടുഗീസ് മേധാവിത്വത്തെ ഉദയംപേരൂർ സുന്നഹദോസിൽ അംഗീകരിച്ചുവെന്നാണ് ചരിത്രം. വിദേശ മേധാവിത്വത്തെ പിന്താങ്ങിയ ചരിത്രമാണ് ഇന്നുള്ള സീറോ മലബാർ സഭയ്ക്കുള്ളത്. 

അവർണ്ണർക്കു വേണ്ടി സഭ പൊരുതിയ ഷെവലിയറിന്റെ ചരിത്ര വസ്തുതകൾ വെളിപ്പെടുത്തിയാൽ നന്നായിരുന്നു.    

ചരിത്ര ബോധം അവകാശപ്പെടുന്ന ശ്രീ സെബാസ്റ്റ്യൻ തന്റെ ബോസായ ബിഷപ്പ് അറയ്ക്കന്റെ ജീവ ചരിത്ര രചനകൂടി പ്രസിദ്ധീകരിച്ചാൽ നന്നായിരിക്കും. ചെറുപ്പം മുതൽ അറക്കന്റെ സഹകാരിയായി നിത്യം ലോക യാത്ര നടത്തുന്ന സെബാസ്റ്റിനോളം ബിഷപ്പ് അറക്കനെപ്പറ്റിയുള്ള ചരിത്രം അറിയാവന്ന മറ്റാരുമുണ്ടാവില്ല. ബിഷപ്പ് അറയ്ക്കന്റെ റോമിലുള്ള സ്വാധീനംമൂലം അദ്ദേഹത്തിന് ഷെവലിയർ എന്ന സ്ഥാനവും കിട്ടി. 

അടുത്തകാലത്ത് സഭയിലുണ്ടായ വിവാദ ഭൂമി തട്ടിപ്പിന്റെയും കാഞ്ഞിരപ്പള്ളി ബിഷപ്പിന്റെ  പങ്കിനെപ്പറ്റിയും കൗശലങ്ങളെപ്പറ്റിയും ശ്രീ സെബാസ്റ്റ്യൻ ലേഖനത്തിൽ വിശദീകരിച്ചെങ്കിൽ ഈ ലേഖനത്തെ അഭിനന്ദിക്കാമായിരുന്നു. എന്നാൽ ഷെവലിയർ സെബാസ്റ്റ്യൻ അതിന് തയ്യാറായില്ല.  

ഒരു വിധവയായ സ്ത്രീയുടെ അറുപതു കോടിയോളം രൂപ വിലപിടിപ്പുള്ള വസ്തുക്കൾ ധ്യാന കേന്ദ്രത്തിന്റെ മറവിൽ ഇദ്ദേഹത്തിന്റെ ബോസ് അറയ്ക്കൻ തട്ടിയെടുത്തപ്പോൾ അതിനെ ന്യായികരിച്ചുകൊണ്ട് സഭയ്ക്കുവേണ്ടി പൊരുതിയ ഒരു വ്യക്തിത്വവും ശ്രീ സെബാസ്റ്റിനുണ്ട്. സഭയുടെ കോടിക്കണക്കിന് ആസ്തിയുള്ള ദീപിക തകർത്ത ബിഷപ്പ് അറയ്ക്കന്റെ പങ്കും ഒപ്പം ചരിത്രവസ്തുതയായി എഴുതാനും സാധിക്കും. 

തീണ്ടലിനേയും തൊടീലിനെയും സംബന്ധിച്ചും ശ്രീ സെബാസ്റ്റ്യൻ വിലപിക്കുന്നു. അംബേദ്ക്കറും നെഹ്രുവും മറ്റു ഭാരത ശില്പികളും ഇന്ത്യയിലെ അധഃകൃതർക്ക് സംവരണം ഏർപ്പെടുത്തിയപ്പോൾ  ഭാരത ക്രിസ്ത്യാനികൾക്ക് സംവരണം ആവശ്യമില്ലെന്നും ക്രിസ്ത്യാനികളിൽ ഒരിക്കലും വിവേചനം ഇല്ലെന്നും ഭരണഘടനാ ശിൽപ്പികളെ ബോദ്ധ്യപ്പെടുത്തിയത് ഇന്ന് കാണുന്ന സവർണ്ണ ക്രിസ്ത്യാനികളുടെ മുൻഗാമികളായ ബിഷപ്പുമാരായിരുന്നു. 

അതിന്റെ ഫലമായി ദളിത ക്രിസ്ത്യാനികളായവർ സഭയുടെ അവശ ക്രിസ്ത്യാനികളെന്ന് അറിയപ്പെടാനും തുടങ്ങി. സംവരണം മൂലം ഹിന്ദു ദളിതർ പുരോഗമിച്ചപ്പോൾ സഭയുടെ ക്രിസ്ത്യൻ ദളിതർ അറുപതു വർഷം ഇന്നും പിന്നിലാണെന്നുള്ള ചരിത്രം കൂടി ഷെവലിയർ അറിയണമായിരുന്നു. സവർണ്ണ ക്രിസ്ത്യാനികളെന്നും അവശ ക്രിസ്ത്യാനികളെന്നും ക്രിസ്ത്യാനികളെ വിഭജിച്ചിരിക്കുന്നു. 

സുനാമി വന്നപ്പോൾ കാഞ്ഞിരപ്പള്ളി രൂപത കോടിക്കണക്കിന് രൂപ പിരിവു നടത്തിയിരുന്നു. അതിൽ ഒറ്റ രൂപ പോലും ഭവന രഹിതർക്ക് നൽകിയതായി അറിവില്ല. സത്യം എഴുതാൻ തയ്യാറാണെങ്കിൽ ശ്രീ സെബാസ്റ്റ്യൻ ആദ്യം തന്റെ സ്വന്തം രൂപതയായ കാഞ്ഞിരപ്പള്ളി രൂപതയെപ്പറ്റി എഴുതട്ടെ. എങ്കിൽ, കോഴകൊളെജുകളും പണക്കാർക്കുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ചരിത്രത്തിൽ സ്ഥാനം പിടിക്കുകയും ചെയ്യും. ഏതെങ്കിലും ഒരു പാവപ്പെട്ടവന് സൗജന്യ ചീകത്സ നടത്തിയതായി അറിവില്ല. നേഴ്‌സുമാരെ കുറഞ്ഞ ശമ്പളത്തിൽ കഠിനമായി ജോലി ചെയ്യിപ്പിച്ച് ഇദ്ദേഹത്തിന്റെ രൂപത ബില്യൺ കണക്കിന് രൂപയുടെ ആസ്തിയുള്ള ഒരു കോർപ്പറേറ്റ് സ്ഥാപനമായി വളരുകയും ചെയ്തു. 

സഭാവക സ്‌കൂളിലും കോളേജിലും എത്ര ദളിതർക്ക് ജോലി കൊടുത്തുവെന്നും അറിയിക്കുക. കൂടിയാൽ തൂപ്പു ജോലികൾ അവർക്കു കൊടുത്തെങ്കിലായി. സഭയുടെ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ പണക്കാർക്ക് വേണ്ടിയുള്ളതാണ്. ഏതെങ്കിലും പാവങ്ങൾക്ക് സൗജന്യ ചീകത്സ നടത്തുന്നുണ്ടെങ്കിൽ ഒരു പ്രബന്ധംകൂടി തയാറാക്കൂ.

എന്റെ ചെറുപ്പകാലത്തു പോലും ദളിതർക്ക് കുർബാന കാണാൻ കാഞ്ഞിരപ്പള്ളി പള്ളിയിൽ പള്ളിയുടെ പുറകുവശത്തുള്ള ജനാലയുടെ സമീപമായി അവർക്കുള്ള ഇടമുണ്ടായിരുന്നു. സവർണ്ണ ക്രിസ്ത്യാനികൾക്കൊപ്പം പള്ളിയിൽ കുർബാനയ്ക്ക് സംബന്ധിക്കാൻ അവരെ അനുവദിക്കില്ലായിരുന്നു. ചരിത്രം പഠിച്ചിട്ടു ലേഖനം എഴുതൂ, മിസ്റ്റർ ഷെവലിയർ സെബാസ്റ്റ്യൻ. 
truth and justice 2018-12-17 12:31:08
Excellent article. If the  Christian missionaries are not contributed thru education to the under privileged people in India, only the rich people and privileged peoples' children would be in Western countries and European countries employed and occupied positions earned not enough enough foreign currencies for India. Just think out how much foreign currencies flowing to India thru immigration by acquiring H1B visas in America by lot of technological firms in India.We cannot be ignorant of the things going on in India.We should always thankful to God and the contributions of Christian missionaries by investing in schools and in hospitals and orphanages.
വിദ്യാധരൻ 2018-12-17 14:31:42
ചെയ്‍ത കാര്യങ്ങളെ പൊക്കി  പിടിച്ചും 
അംഗീകാരത്തിനായി അലമുറയിട്ടും 
ഇങ്ങനെ ഒച്ച വയ്ക്കുന്നതൊന്നും 
ഞങ്ങൾ കണ്ടിട്ടില്ലാചാര്യൻ യേശുവിൽ 
ഇടതു കയ്യ് ചെയ്യ്വതെന്തെന്ന് 
വലതു കയ്യ് അറിയെരുതെന്നു പറഞ്ഞോനെ,  
ഇങ്ങനെ അപമാനിക്കല്ലേ കൂട്ടരേ 
യേശുവിൻ പിൻഗാമികൾ എന്ന് വിളിപ്പോരേ!
നിങ്ങടെ നല്ല പ്രവർത്തികൾ കണ്ടിട്ട് ജനം 
കണ്ടു പിടിക്കട്ടെ നിങ്ങൾ ആരെന്ന്
നിങ്ങളെ പോലുള്ളോർ ഭൂമിയിൽ ഉണ്ടെങ്കിൽ 
ഇല്ല വരില്ല സ്വർഗ്ഗ രാജ്യം ഇങ്ങൊരുനാളും 
ഇല്ല വരില്ലവൻ രണ്ടാമതും തീർച്ച 

കൂനന്‍ കുരിശു സത്യം 2018-12-18 13:52:58
I was preparing a comment, then saw Mr. Joseph’s; I am happy. Also remember, once the RC Church started a college or Hospital in a town they had the monopoly & so others shied back. Shevaliyar guy should read the church History of Orthodox Church. Menosis -of RC church was a killer, he persecuted Malanakara Christians and even killed a bishop from Syria. മലങ്കര നസ്രാണികള്‍ -by ZM Paret is also a good source. Here below what Wikipedia states:- സിറിയൻ കൃസ്ത്യാനികളെ പീഡിപ്പിച്ചത് 1599 -ൽ അലെക്സിയോ മെനെസെസിനു കീഴിലുള്ള ഡയമ്പർ സിനഡ് മാർ തോമാ നസ്രാണികളെ നിർബന്ധിതമായി റോമൻ കത്തോലിക്വിഭാഗക്കാരാക്കി മാറ്റി. അവർ നെസ്തോറിയൻ സിദ്ധാന്തം ആചരിച്ചുവെന്ന് ആരോപിച്ചാണ് ഇങ്ങനെ ചെയ്തത്.[3] മാർ തോമാ നസ്രാണികളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും സിറിയൻ ഭാഷ ഉപയോഗിക്കുന്നതിലും കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കിഴക്കുനിന്നുള്ള ബിഷപ്പുമാരെ തടയുകയും അവരുടെ വോട്ടവകാശം എടുത്തുകളയുന്നതടക്കമുള്ള കാര്യങ്ങളും ചെയ്തു.[3] വിശ്വാസികളെ മുഴുവൻ റോമൻ കാതലിൿ വിശ്വാസത്തിന്റെ കീഴിലാക്കാൻ ആർച്‌ഡീക്കൺ ജോർജ്ജിനെതിരെ കൊലപാതകശ്രമം ഉണ്ടായി. പ്രാർത്ഥനാപുസ്തകങ്ങൾ കത്തിച്ചു. അറിയപ്പെട്ട എല്ലാസാഹിത്യങ്ങളും കത്തിച്ചു, സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ എല്ലാ പുരോഹിതന്മാരെയും തുറുങ്കിലടച്ചു. കാത്തലിക് മാനദണ്ഡങ്ങൾ അനുസരിക്കാത്ത അൾത്താരകൾ തകർത്തു.[3] ഇതിനെ എതിർത്ത് 1653-ൽ കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമൻ പോപ്പിന്റെ കീഴിൽ വരുത്തുവാൻ നടത്തിയ അതിക്രമങ്ങൾ കാരണമായി ഇനി മുതൽ തങ്ങളും പിൻഗാമികളും സാമ്പാളൂർ പാതിരിമാരുമായിഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി. ഇതാണ് കൂനൻ കുരിശുസത്യം. ഇങ്ങനെ ചെയ്തവരിൽ മിക്കവരും പിന്നീട് റോമിൽനിന്നും ഐക്യത്തിനായി വന്ന കാർമലീറ്റ് മിഷനറിമാരുടെ ശ്രമത്താൽ തിരിച്ചുവന്ന് സീറോ മലബാർ സഭ രൂപീകരിച്ചു. കത്തോലിക്കാവിഭാഗത്തിലേക്ക്തിരിച്ചുവരാത്തവർ ജാക്കോബൈറ്റ് എന്നറിയപ്പെട്ടു. അവർ സിറിയക് ഓർത്തോഡോക്സ് പള്ളിയുടെ സഹായവും ആവശ്യപ്പെട്ടു.[3] ജാക്കോബൈറ്റുകാർ മാർതോമ്മാ ഒന്നാമനെ തങ്ങളുടെ ബിഷപ്പായി തെരഞ്ഞെടുത്തു. അദ്ദേഹത്തെ വധിക്കുവാനും ശ്രമങ്ങളുണ്ടായി. കൊച്ചിയിലും ജൂതന്മാരെ ദ്രോഹിക്കാൻ നീക്കമുണ്ടായി. കൊച്ചിയിലെ ജൂതപ്പള്ളി തകർക്കുകയുണ്ടായി. · ഗോവയിലെ മതദ്രോഹവിചാരണകളെപ്പറ്റി വോൾട്ടയർ പറഞ്ഞത്.[37][38] Goa est malheureusement célèbre par son inquisition, également contraire à l'humanité et au commerce. Les moines portugais firent accroire que le peuple adorait le diable, et ce sont eux qui l'ont servi. (മനുഷ്യത്തത്തിനും വ്യാപരത്തിനും എതിരായ മതദ്രോഹവിചാരണകളാൽ ആണ് ഗോവ (കു)പ്രസിദ്ധമായിരിക്കുന്നത്. അവിടുള്ള ജനങ്ങൾ പിശാചിൽ വിശ്വസിക്കുന്നവരാണെന്നാണ് പോർച്ചുഗീസ് പാതിരിമാർ നമ്മളെ പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുന്നത്, ശരിക്കും പറഞ്ഞാൽ അവരാണ് സാത്താനിൽ വിശ്വസിക്കുന്നവർ) · ചരിത്രകാരനായ ആൽഫ്രെഡോ ഡി മെല്ലോ മതദ്രോഹവിചാരണകൾ നടത്തിയവരെ ഇങ്ങനെ വിശേഷിപ്പിച്ചിരിക്കുന്നു,[39] ഹിന്ദുമതം നശിപ്പിച്ച് കൃസ്തുവിന്റെ യഥാർത്ഥമതം പ്രചരിപ്പിക്കാനായി ചെയ്ത അധർമ്മമായ, പൈശാചികമായ, അഴിമതിനിറഞ്ഞ പരിപാടിയായിരുന്നു മതദ്രോഹവിചാരണകൾ -andrew
വിശ്വാസി ഒരു അടിമ 2018-12-19 09:28:02
Faith makes you a slave of ignorance

 

Schizophrenia -is a mental disorder, the affected get hallucination of voices talking to them in the head. They attribute their psychotic illness to god, so they say ‘god said’. The entire bible is a product of Schizophrenic men who dumped their ego on god.

 They called it Faith. The ‘father of the faithful’; Abraham heard voices talking to him & trimmed off the foreskin of his penis & of all males in his family. He then took his son to the mountaintop to butcher and burn him to please the voice.

Three religions originated from that faith; Judaism, Christianity & Islam. If god created man in his own image of perfection, why cut off a body part?

Even Jesus -the god who walked in this Earth-was circumcised…….

andrew

JOHN 2018-12-18 14:52:21
ലേഖനവും ആയി ബന്ധപ്പെട്ടാണ് ക്രിസ്ത്യൻ സഭകളുടെ ആസ്തികളെ കുറിച്ച് പരാമർശിച്ചത്. അതുകൊണ്ടു മറ്റു ജാതിക്കാരുടെ കയ്യേറ്റവും പത്ഭനാഭ സ്വാമി ക്ഷേത്രത്തിലെ ശത കോടിയുടെ നിക്ഷേപത്തെയും കണ്ടില്ല എന്ന് അർത്ഥമില്ല. പത്ഭനാഭ സ്വാമി ക്ഷേത്രത്തിലെ സർവ സ്വത്തും സർക്കാർ കണ്ടു കെട്ടണം എന്ന് തന്നെ ആണ് അഭിപ്രായം. അതുപോലെ ശബരിമല, മലയാറ്റൂർ തുടങ്ങിയ എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലെയും വരുമാനത്തിന് നികുതി ഏർപ്പെടുത്തണം. കാരണം സർക്കാർ ആണ് അവർക്കു വേണ്ട ഇൻഫ്രാ സ്ട്രക്ചർ നൽകുന്നത്. TAX THE RELIGION AND FEED THE POOR
George 2018-12-18 15:10:12
ശ്രി ജോസഫ്, ശ്രി ആൻഡ്രൂസ് പൂർണമായും യോജിക്കുന്നു. 
കാഞ്ഞിരപ്പിള്ളി ബിഷപ്പിന്റെയും ഫാരിസ് അബൂബക്കർ എന്ന അധോലോക/ കള്ളക്കടത്തു കാരന്റെയും അവിശുദ്ധ കൂട്ട് കെട്ടു ആളുകൾക്ക് അറിവുള്ളതാണ്. ദീപിക പത്രം ഫാരിസിന് കൈമാറാൻ നോക്കിയത്, പിന്നെ ഒരു പതിനഞ്ചു കോടി  സക്കാത്തു കൊടുത്തതും ആരും മറന്നു കാണില്ല.
താനാണ് ക്രിസ്ത്യാനികളുടെ അവസാനവാക്ക് എന്ന് കരുതുന്ന, അല്ലെങ്കിൽ ബൈബിളും ക്രിസ്തു മതവും ആരും വിമർശിക്കാൻ പാടില്ല എന്ന് കരുതുന്ന ചില കമ്മന്റ് എഴുത്തുകാർ മറുപടി അർഹിക്കുന്നില്ല. അവരുടെ കമ്മന്റിനെ പ്രതികരിക്കുന്നില്ല  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക