Image

എനിക്ക് മനസ്സിലാകാത്തത് (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര) Published on 17 December, 2018
എനിക്ക് മനസ്സിലാകാത്തത് (കവിത: രാജന്‍ കിണറ്റിങ്കര)
ഇടതും വലതും

മുന്നിലും പിന്നിലും

മതിലുകള്‍ തീര്‍ത്ത

വീട്ടില്‍ കഴിഞ്ഞിട്ടും

മനസ്സ്

ഇടുങ്ങി പോയെന്ന

പഴിചാരലാണ്..

 

തറയിലും തലയിലും

കോണ്‍ക്രീറ്റ്

സ്ലാബുകള്‍ക്കിടയില്‍

ബന്ധിതനായിട്ടും

ഹൃദയം കല്ലാണെന്ന

പരിഭവമാണ്…

 

ആള്‍ക്കൂട്ടത്തില്‍

ഒരപരിചിതനായി

ഒഴുകി നടന്നിട്ടും

ഒറ്റപ്പെട്ടു പോയെന്ന

ഈ തോന്നലാണ്…

 

ലോക്കല്‍ ട്രെയിനില്‍

മണിക്കൂറുകള്‍

ശ്വാസം പിടിച്ച്

യാത്ര ചെയ്തിട്ടും

ഒരു ശ്വാസ തടസ്സത്തിന്

ക്ലിനിക്കിലേക്കോടുന്ന

നിങ്ങളുടെ

ഉല്‍ക്കണ്ഠയാണ്….

 

മുഖം മനസ്സിന്റെ

കണ്ണാടിയെന്നറിഞ്ഞിട്ടും

മനസ്സ് നന്നാക്കാതെ

മുഖം മിനുക്കുന്ന

യുക്തിബോധമാണ് …

 

എനിക്കൊരിക്കലും

മനസ്സിലാവാത്തത്…

*********

എനിക്ക് മനസ്സിലാകാത്തത് (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
Sudhir Panikkaveetil 2018-12-17 09:25:45
ശ്രീ രാജൻ കിണറ്റിങ്കര, നിങ്ങളുടെ എല്ലാ കവിതകളും വായിക്കാറുണ്ട്. നല്ല കവിതകൾ . നവീനമായ ആശയങ്ങൾ, സ്വതന്ത്രമായ ശൈലി.അമേരിക്കൻ മലയാളി എഴുത്തുകാരുടെ യുവനിരയിൽ താങ്കൾക്ക് സുശോഭനമായ ഭാവി നേരുന്നു. നിങ്ങൾ മുമ്പെഴുതിയ ആചാരങ്ങളിൽ ബന്ധിതരായവർ വളരെ നല്ലതായിരുന്നു. ആശംസകൾ പ്രിയ യുവകവി. 
വിദ്യാധരൻ 2018-12-17 11:54:11
മനസ്സ് ഇടുങ്ങി പോകുമ്പോഴും 
ഹൃദയം കല്ലാകുമ്പോഴും 
സാമൂഹ്യ ജീവിതത്തിൽ നിന്നും 
ഒറ്റപ്പെടുമ്പോഴും 
ശ്വാസം മുട്ടൽ ഉണ്ടാകാം 
ഇവയെല്ലാം മുഖം 
എന്ന കണ്ണാടിയിൽ 
പ്രതിഫലിക്കുമ്പോൾ 
അത് മിനുക്കിയാൽ 
രോഗാതുരമായ 
മനസ്സിന് ശാന്തിയില്ല 
ഇത് മനസ്സിലാക്കി 
പെരുമാറിയാൽ 
യുവത്വം നിലനിറുത്താം 
യുവകവി / വൃദ്ധകവി  .     
(ഇത് യുവാവ് ആയിരുന്നോപ്പോൾ 
എടുത്ത ഫോട്ടോയോ 
മുഖം മിനുക്കിയതിന് ശേഷം 
എടുത്തഫോട്ടോയൊ?)

നല്ല കവിത 

Rajan Kunattinkara 2018-12-17 09:45:01
Thank you Sudhirji.  Iam not in US. Iam in Mumbai
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക