Image

സപ്ത സ്വര രാഗലയ' യു. എ. ഇ. ചാപ്റ്റര്‍ സ്‌നേഹ സംഗമത്തില്‍ എഴുപതോളം പേര്‍

Published on 17 December, 2018
സപ്ത സ്വര രാഗലയ' യു. എ. ഇ. ചാപ്റ്റര്‍ സ്‌നേഹ സംഗമത്തില്‍ എഴുപതോളം പേര്‍
അബുദാബി : കലാകാരന്മാരുടെ ആഗോള സൗഹൃദ കൂട്ടായ്മ യായ 'സപ്ത സ്വര രാഗലയ' യു. എ. ഇ. ചാപ്റ്റര്‍, സ്‌നേഹ സംഗമം 2018 എന്ന പേരില്‍ സംഘടിപ്പിച്ച മെമ്പേഴ്സ് മീറ്റും കുടുംബ സംഗമവും പരിപാടി കളുടെ വൈവിധ്യത്താല്‍ ശ്രദ്ധേയമായി. കല, സംഗീതം, കൃഷി, പാചകം എന്നെ മേഖലകള്‍ക്കായി വ്യത്യസ്ത മായ ഫെയ്സ് ബുക്ക് പേജു കളിലൂടെ ഒത്തു ചേര്‍ന്ന മൂന്നര ലക്ഷത്തോളം അംഗങ്ങളില്‍ നിന്നും യു. എ. ഇ. ചാപ്റ്റര്‍ സ്‌നേഹ സംഗമത്തില്‍ എഴുപതോളം പേര്‍ സംബന്ധിച്ചു.

സപ്ത സ്വര രാഗ ലയ' അംഗങ്ങളും സംഗീത രംഗത്ത് മികവുറ്റ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വരുമായ സംഗീതജ്ഞന്‍ സുശീലന്‍ മാസ്റ്റര്‍, മാപ്പി ളപ്പാട്ടു ഗാന ശാഖയിലെ പ്രവാസ ലോകത്തു നിന്നുള്ള ശ്രദ്ധേയ സാന്നിധ്യം ഗാന രചയിതാവും സംഗീത സംവി ധായകനുമായ സുബൈര്‍ തളിപ്പറമ്പ, ടി വി. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നു വരുന്ന കുരുന്നു ഗായിക മാരായ കല്യാണി വര്‍മ്മന്‍, അനീനാ അനൂപ് എന്നിവരെ ആദരിച്ചു.

ചടങ്ങില്‍, ഗ്രൂപ്പ് അഡ്മിന്‍മാരായ അബ്ദുല്‍ സമദ്, പ്രശാന്ത് നായര്‍, ബിജു കാട്ടാമ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. സംഗീത സംവിധായ കന്‍ ബൈജു രവീന്ദ്രന്‍, മാധ്യമ പ്രവര്‍ത്തകനായ പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 'സപ്ത സ്വര രാഗ ലയ' ഒരുക്കുന്ന സംഗീത ആല്‍ബം, മ്യൂസിക് ബാന്‍ഡ് എന്നിവക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അഡ്മിന്‍സ് അറിയിച്ചു.

അമ്പതോളം അംഗ ങ്ങള്‍ അവതരി പ്പിച്ച സംഗീത നിശ യും മിമിക്‌സ് പരേഡ്, കോമഡി സ്‌കിറ്റ്, ആകര്‍ഷകങ്ങളായ നൃത്ത നൃത്യങ്ങളും അരങ്ങേറി. ബിജോയ് കേശവന്‍, രജീഷ് മണി, ബിജോ എരുമേലി, അനൂപ് ദാസ്, ശ്രീജിത് നായര്‍, അഖില്‍, റഫീഖ്, ചാര്‍ളി, സിനാജ്, ഹനീഫ്, പ്രേംജിത്, രാജേഷ്, ചാള്‍സ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വിവരങ്ങള്‍ക്ക് : അബ്ദുല്‍ സമദ് +971 50 986 2455  
സപ്ത സ്വര രാഗലയ' യു. എ. ഇ. ചാപ്റ്റര്‍ സ്‌നേഹ സംഗമത്തില്‍ എഴുപതോളം പേര്‍ സപ്ത സ്വര രാഗലയ' യു. എ. ഇ. ചാപ്റ്റര്‍ സ്‌നേഹ സംഗമത്തില്‍ എഴുപതോളം പേര്‍ സപ്ത സ്വര രാഗലയ' യു. എ. ഇ. ചാപ്റ്റര്‍ സ്‌നേഹ സംഗമത്തില്‍ എഴുപതോളം പേര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക