Image

കോണ്‍ഗ്രസ് വിജയത്തില്‍ അമേരിക്കന്‍ മലയാളികളുടെ ആഹ്‌ളാദ സമ്മേളനം

കോര ചെറിയാന്‍ Published on 17 December, 2018
കോണ്‍ഗ്രസ് വിജയത്തില്‍ അമേരിക്കന്‍ മലയാളികളുടെ ആഹ്‌ളാദ സമ്മേളനം
ഫിലാഡല്‍ഫിയ: ഇന്ത്യയിലെ അസംബ്ലി ഇലക്ഷനില്‍ ബി.ജെ.പി.യെ പിന്‍തള്ളി കോണ്‍ഗ്രസ് വിജയത്തെ അഭിനന്ദിക്കുവാന്‍ വേണ്ടി ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ്, ഫിലാഡല്‍ഫിയ കേരളാ ചാപ്റ്റര്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രമുഖരായ അനേകം മലയാളികള്‍ സംബന്ധിച്ചു. അമേരിയ്ക്കന്‍ സ്ഥിരവാസികളായ മലയാളിമക്കളുടെ ആനന്ദവും ആവേശവും മാതൃമണ്ണിനോടുള്ള പ്രബുദ്ധതയും പ്രതിപത്തിയും സമ്മേളനത്തില്‍ തികച്ചും പ്രകടമായിരുന്നു.
പ്രസിഡന്റ് സന്തോഷ് ഏബ്രഹാമിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മൃഗങ്ങള്‍ക്കൊപ്പം മനുഷ്യനെ വീക്ഷിയ്ക്കുന്ന ബി.ജെ.പി. പാര്‍ട്ടിയുടെ ഭരണം ഭാരതീയര്‍ പരമ്പരാഗതമായി കൈവരിച്ച ജീവിതശൈലിയെതന്നെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് വീണ്ടും ശക്തി പ്രാപിച്ചു ഇന്ത്യ ഭരിയ്ക്കുമെന്നുള്ള സെക്രട്ടറി ഷാലു പുന്നൂസിന്റെ പ്രവചനം ഏവര്‍ക്കും ഉത്തേജനം നല്‍കുവാനും അസംബ്‌ളി ഇലക്ഷന്‍ സമയത്തും പാര്‍ലമെന്ററി ഇലക്ഷന്‍ കാലഘട്ടത്തിലും കേരളം സന്ദര്‍ശിച്ചു കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കുവേണ്ടി സഹായ സഹകരണം നല്‍കി പ്രവര്‍ത്തിയ്ക്കണം എന്നുള്ള ആഗ്രഹം കൂടുതലായി ഉണ്ടാകുവാനും സാധിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇലക്ഷന്‍ ഫലം നവജീവന്‍ നല്‍കിയെന്നും കൂടുതലായി പ്രവര്‍ത്തനശേഷി വളര്‍ന്നതായി അനുഭവപ്പെടുന്നതായും ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് തന്റെ സന്ദേശത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി നിരന്തരം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി രാഷ്ട്രപിതാവ് മഹാത്മഗാന്ധിയൊടൊപ്പം സകല ജീവിതസുഖങ്ങളും കൈവെടിഞ്ഞു പടപൊരുതിയ നെഹ്‌റു കുടുംബത്തിനെ അപമാനിയ്ക്കുന്നതും അവഹേളിയ്ക്കുന്നതും അവസാനിപ്പിയ്ക്കണമെന്ന് വേദനയോടെ അഹ്വാനം ചെയ്തു. 2017 ലെ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ പരാജയം ഇന്ത്യന്‍ കോണ്‍ഗ്രസിനു നവജീവന്‍ നല്‍കി പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിച്ചെന്നും വീണ്ടും പാര്‍ട്ടിയ്ക്കുവേണ്ടി ഉണര്‍വോടെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കുമെന്നും പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ രാജന്‍ കുര്യന്‍ ഉറപ്പായി ഉത്‌ബോധിപ്പിച്ചു.

ദേശീയ പ്രസിഡന്റ്, കേരള ചാപ്റ്റര്‍ കമാന്‍ഡര്‍ ജോബി ജോര്‍ജ്ജ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ശക്തിമത്തായ പ്രവര്‍ത്തങ്ങളെക്കുറിച്ചും പാര്‍ട്ടി ഇന്ത്യയില്‍ പ്രബലപ്പെടുത്തുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ മാതൃദേശ സ്‌നേഹികളായ നോണ്‍ റസിഡന്‍ഷ്യല്‍ ഇന്‍ഡ്യന്‍സ് ചെയ്യണമെന്നും സൂചിപ്പിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് മുന്‍കാല വിദ്യാത്ഥിയും കേരളാ സ്റ്റുഡന്റ് യൂണിയന്‍ നേതാവുമായ ജോമോന്‍ കുര്യന്‍ ഇന്ത്യന്‍ സാമ്പത്തികനില ക്രമാതീതമായി തകര്‍ച്ചയിലേയ്ക്ക് നീങ്ങുകയാണെന്നും രൂപയുടെ മൂല്യം ദുര്‍ഭരണംമൂലം പതനത്തിലേയ്ക്കുള്ള ഗതിയിലാണെന്നും സഹതാപപൂര്‍വ്വം അറിയിച്ചു.
കോണ്‍ഗ്രസ് വിജയത്തില്‍ അമേരിക്കന്‍ മലയാളികളുടെ ആഹ്‌ളാദ സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക