ഞായറാഴ്ച അല്പം വൈകി എണീക്കുന്നതില്‍
ജാന്‍സി ഒട്ടും ക്ഷോഭിക്കാറില്ല . എല്ലാ ദിവസവും എട്ടു മണിക്ക് വീട് പൂട്ടി
ഇറങ്ങുന്ന ആളല്ലേ എന്ന് കരുതിയാകും ഈ സോഫ്റ്റ് കോര്‍ണര്‍ .എല്ലാ
വീക്കെന്ഡിലും എന്തെങ്കിലും പരിപാടി നിര്‍ബന്ധ മാണല്ലോ അമേരിക്കന്‍
മലയാളിക്ക്. ബര്‍ത്ത് ഡേ, ബേബി ഷവര്‍, ഹൌസ് വാര്‍മിംഗ് ഇങ്ങനെ . ഇന്നലെ
ജനറല്‍ മോട്ടോര്‍സ് ലെ ബേബി യുടെ ഹൌസ് വാര്‍മിംഗ് . ആഘോഷം പൊടിപൂരം .
അവിടെയും ജാന്‍സി രക്ഷിച്ചു .മേശപ്പുറത്ത് ബ്ലൂ ലേബല്‍ നിരന്നപ്പോള്‍
ജാന്‍സി യെ ഒന്ന് നോക്കി . നിശ്ശബ്ദമായ ഒരു നോ ഒബ്ജെക്ഷന്‍. െ്രെഡവ്
ചെയ്തോളാം എന്ന സന്ദേശമാണ് . സല്‍ക്കാരം കേമമായി . അല്പം കൂടുതലായോ എന്ന
സംശയം . ചില നേരങ്ങളില്‍ ജാന്‍സി കടന്നാക്രമിക്കു മെങ്കിലും അപൂര്‍വ്വ
നിമിഷങ്ങളില്‍ തന്നെ തുണക്കും . ഇന്നലെ അതുപോലെ ഒരു ദിവസമായിരുന്നു
.ജാന്‍സി കിച്ചണില്‍ ആണ് . റോബെര്‍ട്ടും ആന്‍സി യും ഉറക്കത്തില്‍ തന്നെ .
എണീറ്റാല്‍ കടിപിടി കൂടുന്ന ബഹളം കേള്‍ക്കാം. ഉച്ചവരെ സ്വസ്ഥമായി ഇരിക്കാം
. സന്ധ്യക്ക് ഐ ബി എമ്മിലെ സുഭാഷിന്റെ കുട്ടിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടി
പ്ലസെന്റണില് . ജാന്‍സി ക്കു നല്ല നേരമാണെങ്കില്‍ പാര്‍ട്ടി ഉഗ്രനാക്കാം.
അര്‍ദ്ധ മയക്കത്തില്‍ പുലര്‍വേളയില്‍ പത്രം വന്നു വീണാല്‍ അത് മറിച്ചു
നോക്കിയില്ലെങ്കില്‍ പ്രയാസം . ജാന്‍സി യുടെ ഭാഷയില്‍ ലോകമാകെ
പൊട്ടിത്തകര്‍ന്നു വീണോ എന്നറിയാതെ കിടക്കപ്പൊറുതിയില്ല.
ഒന്ന് മറിച്ചു നോക്കി വീണ്ടും കിടക്കാം . ബൈക്കിന്റെ ശബ്ദം . സാക്രമെന്റോ
ബീ വന്നു വീഴുന്ന ശബ്ദം . എന്തായാലും എണീക്കാം . ലോകം പഴയതു പോലെ തന്നെ
യാണോ എന്നറിയാമല്ലോ . പത്രമെടുത്തു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ വാചകമടി
യാണ് മുകളില്‍ താഴെ ഫോട്ടോ സഹിതമുള്ള വാര്‍ത്തയില്‍ കണ്ണുകളുടക്കി .
സാക്രമെന്റോ സലോന പ്രിസണിലെ തടവുകാരിയായ സാറ വില്യംസ് ന്റെ ജയിലില്‍
വെച്ചെഴുതിയ നോവല്‍ ശനിയാഴ്ച പ്രസിദ്ധീകരിക്കാനിരിക്കെ ഗ്രന്ഥകാരി
വെള്ളിയാഴ്ച മരിച്ച വാര്‍ത്ത . ഹാര്‍ട്ട് അറ്റാക്ക് . പ്രകാശനം നടത്താന്‍
പ്രശസ്ത സാഹിത്യ നിരൂപകനായ ഡഗ്ലസ് ഹ്യു0 ആണ് ഏറ്റിരുന്നത്.
ഗ്രന്ഥകാരിയുടെ ചിത്രവും.
കൂടുതല്‍ പി.ഡി.എഫില്‍ വായിക്കുക