Image

അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നില്ല: ജോയന്‍ കുമരകം.

Published on 17 December, 2018
അമേരിക്കന്‍ മലയാള സാഹിത്യം എന്നൊന്നില്ല: ജോയന്‍ കുമരകം.
മലയാള സാഹിത്യ രംഗത്ത് അമേരിക്കന്‍ മലയാള സാഹിത്യം എന്നോ ഒളശ്ശ മലയാള സാഹിത്യം എന്നോ ഒന്നില്ല എന്ന് പ്രശസ്ത മലയാള സാഹിത്യകാരനും വാഗ്മിയുമായ ശ്രീ ജോയന്‍ കുമരകം പറഞ്ഞു. കലാവേദി ടി വി ഡോട്ട് കോമില്‍ 'വാല്‍ക്കണ്ണാടി' എന്ന പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകത്ത് എവിടെ ഇരുന്ന് മലയാളത്തില്‍ എഴുതിയാലും അത് മലയാള സാഹിത്യം എന്ന് മാത്രമേ പരിഗണിക്കാനാവു എന്നും അദ്ദേഹം പറഞ്ഞു. പ്രാദേശികമായ പദപ്രയോഗങ്ങളോ ആഖ്യാനരീതികളോ വ്യത്യസ്തമാവാം. അതുകൊണ്ട് അത് മലയാള സാഹിത്യം അല്ലാതാകുന്നില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ ഞായറാഴ്ചയും എഴുത്തുകാരനായ ശ്രീ കോരസണ്‍ വര്‍ഗീസ് നടത്തുന്ന പരിപാടിയാണ് കലാവേദി വാല്‍ക്കണ്ണാടി. കലാ സാഹിത്യ സാമൂഹ്യ രംഗങ്ങളില്‍ പ്രശസ്തരായവരുമായുള്ള അഭിമുഖം കൂടാതെ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളെക്കുറിച്ചു ആഴത്തിലുള്ള ചര്‍ച്ചകളും വാല്‍ക്കണ്ണാടിയില്‍ അവതരിപ്പിക്കാറുണ്ട്.

കലാ സാഹിത്യ പ്രവര്‍ത്തനം കൊണ്ട് കലാകാരന്‍ ലക്ഷ്യമാക്കേണ്ടത് മനസ്സിന്റെ വിമലീകരണം ആയിരിക്കണം എന്നും ജോയന്‍ പറഞ്ഞു. ഈ കൂടിക്കാഴ്ച കാണാന്‍ കലാവേദി ടി വി ഡോട്ട് കോം എന്ന പോര്‍ട്ടല്‍ സന്ദശിക്കുക.
Join WhatsApp News
Vayanakkaran 2018-12-18 09:38:40
Americayil vanna mukkal perum sahithyakaranmarayathe!!!Basementil irunnu kalladi thudangiyappam avarude thalayil udichatha American Malayala Sahithyam!
വിദ്യാധരൻ 2018-12-18 19:08:50
തെറ്റു പറ്റിയതാവാം കുമരകം നിങ്ങൾക്ക്
കുറ്റമില്ല നിങ്ങളങ്ങനെ ചിന്തിച്ചതിൽ 
നിങ്ങൾ വളർന്നതും തഴച്ചു പടർന്നതും 
അങ്ങ് മലയാള ഭാഷതൻ ജന്മ നാട്ടിലല്ലേ 
"ക്ഷീണിക്കാത്ത മനീഷയും മഷിയുണ-
ങ്ങീടാത്ത പൊൻപേനയും
വാണിക്കായ് തനിയേയുഴിഞ്ഞു വരമായ്
നേടീ" യ നാട്ടിൽ നിന്നല്ലേ. 
നമ്പിയില്ലേ  നിങ്ങളെ ഞങ്ങൾ ഏറെനാൾ ?
കൊണ്ടുവന്നു സാഹിത്യകാരെ നാട്ടിൽ നിന്നും
തീറ്റിച്ചും കുടിപ്പിച്ചും കൊഴുപ്പിച്ചു ഞങ്ങൾ 
പക്ഷെ നാട്ടിൽ ചെന്നാലുടൻ തുടങ്ങും തെറി വിളി 
സാഹിത്യവുമായി കുല ബന്ധമില്ലാത്തോർ 
ഫലകവും പൊന്നാടയും വാണിക്കായ് 
താനേ ഉഴിഞ്ഞുവച്ചോർ 
കൂലികൊടുത്തു സാഹിത്യം സൃഷ്ട്ടിപ്പവർ
എന്നിങ്ങനെ നീണ്ടുപോകുന്നു പുലഭ്യം '
വിട്ടു കളയുക ഞങ്ങളെ 
കുട്ടികൾക്കായ് നല്ല പുസ്തകം 
എഴുതുക ജോയൻ കുമരകം
മതി മതി ഇന്നു ഞങ്ങൾ സ്വതന്ത്രർ 
ഞങ്ങളീ മണ്ണിൽ പാകി വളർത്തും 
പുതിയൊരു സാഹിത്യ സംസ്കാരം 
അതാണ് 'അമേരിക്കൻ മലയാള സാഹിത്യം"

വിദ്യാധരമിഥ്യ 2018-12-18 20:43:03
മിഥ്യ:
ഞങ്ങളീ മണ്ണിൽ പാകി വളർത്തും
പുതിയൊരു സാഹിത്യ സംസ്കാരം

വാസ്തവം:
നിങ്ങളാ കൂപത്തിൽ
‘മാ’‘മാ’ന്നു കരഞ്ഞതു
സാഹിത്യമെന്നു പുലമ്പും.
വിദ്യാധരൻ 2018-12-18 23:22:46
മദ്യം കഴിച്ചിട്ട് മിഥ്യ എന്ന് എഴുതാതെ 
പദ്യമെന്തെങ്കിലും കുത്തികുറിക്കു നീ 
ആകുക ഈ മണ്ണിൽ തഴച്ചു വളരുന്ന
വാകവൃക്ഷംപോലെ കേറി പടരുക  
'അമേരിക്കൻ മലയാള സാഹിത്യത്തിൻ' 
അമൂല്യ ഭാഗമായി മാറുക 'വിദ്യാധരമിഥ്യ 'നീ
കൂപത്തിൽ നിന്നു നീ ഉയർത്തുന്ന 
രൂപമില്ലാത്ത 'മാ മാ ' ശബ്ദങ്ങൾ ചേർത്തു  
തീർക്കണം നീ അത്യന്താധുനിക കവിതയൊന്ന്  
കൂർക്കം വലിച്ചുറങ്ങട്ടെ വായനക്കാരൊക്കയും 
വേണ്ട മലയാള സാഹിത്യവുമായി ബന്ധം 
വേണ്ട അവിടെന്നൊരുത്തനേം ഇങ്ങോട്ട് 
നമ്മക്ക് അമേരിക്കൻ മലയാള സാഹിത്യം മതി 
നമ്മക്കൊരുമിച്ചൂതി വീർപ്പിക്കണം അത് 
ഒത്തൊരുമിച്ചു പ്രവൃത്തിച്ചിടിൽ 
ചത്തുപോകാതെ സൂക്ഷിക്കാം മലയാളം ഈ മണ്ണിൽ
മണ്ഡൂകം ഒന്ന് കരയുന്നു കൂപത്തിൽ  
മണ്ടനുമാകാം ആർക്കറിയാം സത്യം
മണ്ഡൂകവും മണ്ടനും തണ്ടനും തെണ്ടിയും 
കണ്ടാൽ എല്ലാരും ഒരുപോലെ 
മിണ്ടാതിരുന്നാൽ അതാണുത്തമം 
മണ്ടന്മാരൊക്കെയും ചത്തു മലച്ചിടും
പോകട്ടെ ഞാനെനെന്റ് കൂപ സമുദ്രത്തിൽ 
പോകുക നീയും നിന്റ കുള സമുദ്രത്തിലും 
മുട്ടണം നമ്മൾക്കിടയ്‌ക്കിടെ ഇങ്ങനെ 
മുട്ടി മൂർച്ച കൂട്ടണം നമ്മുടെ ആയുധം 
സത്യമാണ് ജോയ്ൻ കുമരകം ചൊന്നതു 
സത്യം അത് ഇന്നിങ്ങ് ആർക്ക് കേൾക്കണം 
ഒന്നിങ്ങോട്ട് ചൊറിയുമ്പോൾ 
ഒന്നങ്ങോട്ട് ചൊറിയണം 
ചൊറിഞ്ഞു ചൊറിഞ്ഞു പര്സപരം
പുറം ചൊറി തവളയെപ്പോലെ ആകണം 
തവളയും കൂപവും ഒഴിവാക്കുവാൻ പല 
തവണ ഞാൻ നോക്കിയിട്ടും പിന്നെയും 
തവളയിൽ തന്നെ വന്നെത്തുവതെന്ത്, കൂപ- 
തവളയെപ്പോലെ   മണ്ഡൂകമേ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക