Image

ഇംഗ്ലീഷും ഒരിന്ത്യന്‍ ഭാഷ? (ബി ജോണ്‍ കുന്തറ)

Published on 17 December, 2018
ഇംഗ്ലീഷും ഒരിന്ത്യന്‍ ഭാഷ? (ബി ജോണ്‍ കുന്തറ)
ഈ അടുത്ത സമയം ഭാരതത്തിലെ ഒരു പ്രമുഖ ആംഗലഭാഷ സാഹിത്യകാരന്‍ അമിതാവ് ഘോഷിന്, 54 ലാമത്  ജ്ഞാനപീഠ അവാര്‍ഡ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നു. അദ്ദേഹം ഇംഗ്ലീഷുഭാഷയില്‍ എഴുതിയ ഷാഡോ ലൈന്‍സ് , ദി ഗ്ലാസ് പാലസ്, ദി ഹന്ഗ്രി ടൈഡ് റിവര്‍ ഓഫ് സ്‌മോക്ക് ഇവ ഏതാനും കൃതികള്‍.

ഇത്രയും കാലം ഈ പുരസ്കാരം ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള പുസ്തകങ്ങള്‍ക്കും കര്‍ത്താക്കള്‍ക്കും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നാല്‍ ആരീതികള്‍ക്ക് ഇന്നിതാ മാറ്റം വന്നിരിക്കുന്നു. ഈയൊരു പുരസ്ക്കാരം പ്രഖ്യാപിക്കുന്നുഇംഗ്ലീഷും ഒരിന്ത്യന്‍ ഭാഷ.

ഒരു ഭാഷയും ഒരു രാജ്യത്തിന്‍റ്റെയോ ജനതയുടെയോ കുത്തകയല്ല. ലാംഗ്വേജ് അല്ല ഒരാളുടെ പൗരത്വം നിശ്ചയിക്കേണ്ടത് ഒരു ഭാഷയെ വെറുത്തതുകൊണ്ടു ആരുടേയും ദേശസ്‌നേഹം വര്‍ധിക്കുന്നുമില്ല .

ഭാരതവിദേശ മേല്‌ക്കോംയ്മ ഭരണ കാലങ്ങളില്‍ നിരവതി യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ ഭാഷകള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും ഇംഗ്ലീഷ് മാത്രമേ ഭാരതീയ ജനതയെ സ്വാധീനിച്ചുള്ളു അവരതിന് പ്രാധാന്യത നല്കി യതുമുള്ളൂ. ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ക് ഇന്ത്യന്‍ സംസ്കാരവുമായി കുറേയൊക്കെ ഇഴചേര്‍ന്നു പോകുന്നതിന് സാധിച്ചിരുന്നു.അതായിരുന്നു ഇംഗ്ലീഷ് ഭാഷ ഇന്ത്യയില്‍ വളര്‍ന്നതിന്‍റ്റെ ഒരു കാരണം.

ചരിത്രം നോക്കിയാല്‍ കാണാം ഒട്ടനവധി പ്രമുഖ ഭാരത പൗരര്‍ ഇംഗ്ലീഷ് ഭാഷ പഠിക്കുകയും അതില്‍ നൈപുണ്യം നേടുകയും ചെയ്തു എന്ന് .സ്വാമി വിവേകാനന്ദന്‍, സരോജിനി നായിഡു, സുഭാഷ് ചന്ദ്രബോസ് , രാഷ്ട്ര ശില്പികളായ ജവര്‍ലാല്‍ നെഹ്‌റു വരെ അവരുടെ എഴുത്തു മാധ്യമം പ്രധാനമായും ഇംഗ്ലീഷ് ആയിരുന്നു.

ഭാരതത്തിനു തനിമനിറഞ്ഞ ഒരു ഭാഷയുണ്ട് എന്നു പറയുന്നതിനൊരു ലാംഗ്വേജ്ഉണ്ടോ?ഹിന്ദിരാഷ്ട്രഭാഷഎന്നൊക്കെദേശ ാഭിമാനംകാട്ടുന്നതിന്ഉപയോഗിക്കാം എന്നതില്‍കവിഞ്ഞുഅത്രപ്രായോഗികതയില്ല.തെക്കന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഒരു വിദേശിയ ഭാഷക്കു തുല്യം.

ഈ ലേഖനത്തില്‍ ഉദ്ദേശിക്കുന്നത് ഒരു ഭാഷാ പഠനമല്ല ഏത് ഭാഷ ഇന്ത്യയില്‍ ആദ്യം ഉടലെടുത്തു എന്നുമല്ല.എന്നാല്‍ ഭാരത സാഹിത്യം ഭാഷകളുടെ സങ്കുചിത തടങ്കലില്‍ നിന്നും പുറത്തുവന്നിരിക്കുന്നു ഒരു കൃതിയിലെ ഉള്ളടക്കം, ഇതിവൃത്തം, ആവിഷ്ക്കാരം ഇവക്കാണ് പ്രാധാന്യത അല്ലാതെ ഏതു ഭാഷയില്‍ എഴുതപ്പെട്ടു എന്നതിലല്ല.

മുന്‍കാലങ്ങളില്‍ ഭാരത ഭാഷാപണ്ഡിതര്‍, ഇംഗ്ലീഷിനെ ഒരു വരത്തന്‍ എന്ന രീതിയിലില്‍ കണ്ടിരുന്നു.എന്നിരുന്നാല്‍ത്തന്നെയും, ഉന്നത പഠനങ്ങള്‍ക്കും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും, ഇംഗ്ലീഷ് ഭാഷ അന്നും ഇന്നും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു പരമാര്‍ത്ഥത ആയി നിലകൊള്ളുന്നു.
ഒരു സമയം ഇന്ത്യ മുഴുവന്‍ രാഷ്ട്രീയക്കാരും നിരവതി സങ്കുചിത ദേശീയ തീവ്ര വാദികളും, എല്ലാ പേരുകളും ഭാരതീകരിക്കണം എന്ന വാശിയില്‍ വിദേശിയര്‍ നല്‍കിയ നാമങ്ങള്‍ക്ക് വ്യതിയാനകള്‍ വരുത്തുന്നത് നാം കണ്ടു.

ഇന്ത്യയില്‍ ഇംഗ്ലീഷില്‍ എഴുതി എന്ന കാരണത്താല്‍ നിരവതി സാഹിത്യകാരന്മാര്‍ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാല്‍ അമിതാവ് ഘോഷിന്‍റ്റെ രചനാ ലോകത്തിന്‍റ്റെ ആഴവും വ്യാപ്തിയും എല്ലാവരും മനസ്സിലാക്കി വിലയിരുത്തി എന്നത് നല്ലൊരു തുടക്കം.

ഇംഗ്ലീഷില്‍ എഴുതി എന്നതില്‍ ആ വ്യക്തിയുടെ ദേശസ്‌നേഹത്തിനു ഒരു കുറവും വരുന്നില്ല എന്നും ഒരു രചനയുടെ മഹത്വം എഴുതപ്പെടുന്ന ഭാഷയിലല്ല എന്നും ഇന്ത്യന്‍ നിരൂപകരും ഭാഷാ നിപുണരും സമ്മതിക്കുന്നു എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക