Image

സാമുഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ അബ്ദുല്‍ ജലീല്‍ നടണഞ്ഞു

Published on 18 December, 2018
സാമുഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ അബ്ദുല്‍ ജലീല്‍ നടണഞ്ഞു
റിയാദ് : സാമൂഹ്യ പ്രവര്‍ത്തകരുടെ തുണയായി . നാല് വര്‍ഷമായി റിയാദിലുള്ള ആലുവ സ്വദേശി അബ്ദുല്‍ ജലീലില്‍ സാമുഹ്യ പ്രവര്‍ത്തകരുടെ ഇടപെടലാല്‍ നാട്ടിലെത്തി കഴിഞ്ഞ നാല് വര്‍ഷമായി അബ്ദുല്‍ ജലീല്‍ അഹമ്മദ് സുബെയ് എന്ന സ്പോണ്‍സറുടെ ട്രെയിലര്‍ ലോറി വാടകക്ക് ഏറ്റു എടുത്ത് ഓടിക്കലായിരുന്നു ചെയ്തിരുന്നത് . എന്നാല്‍ വാടക കൃത്യമായി സ്‌പോണ്‌സര്‍ നല്‍കാതെ പത്തൊന്‍പതിനായിരം റിയാല്‍ കുടിശ്ശികയായപ്പോള്‍ സ്‌പോണ്‍സര്‍ വാഹനം പിടിച്ചു വെക്കുകയും ഏക വരുമാനമായ ജോലി ജലീലിന് ഇല്ലാതാകുകയും വളരെയധികം കഷ്ട്ടപാടില്‍ ഇരിക്കുന്ന സമയത്താണ് കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയദുരന്തത്തില്‍ ജലീലിന്റെ വീടും മുങ്ങിപ്പോയിരുന്നു .

ഈ അവസരത്തിലാണ് ജലീല്‍ എത്രയും വേഗം തന്റെ കുടുമ്പത്തോടൊപ്പം എത്തിച്ചേരുവാന്‍ വേണ്ടി സാമുഹ്യ പ്രവര്‍ത്തകരെ ബന്ധപെടുന്നത് . സൗദി മലയാളി ട്രെയ്ലര്‍ അസോസിയേഷന്‍ അധ്യക്ഷനായ കമാല്‍ കോട്ടക്കലിനോട് സഹായം അഭ്യര്‍ത്ഥിക്കുകയും അദ്ദേഹം സൗദിയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം 19,000, റിയാലിന് കേസ്സ് കൊടുത്തിരിക്കുന്നവിവരം അറിയുന്നത്

ഒരുവിധത്തിലും സൗദി വഴങ്ങാതായപ്പോള്‍ . കമാല്‍ . സാമൂഹ്യ പ്രവര്‍ത്തകനും . ചാരിറ്റി ഓഫ് പ്രവാസി മലയാളി . പ്രസിഡണ്ട് . അയൂബ് കരൂപ്പടന്നയെ ബന്ധപെടുകയായിരുന്നു അദ്ദേഹം ജയന്‍ കൊടുങ്ങല്ലൂരും കമാലുമായി .തൊഴില്‍ ഉടമയുടെ അടുക്കലെത്തി സംസാരിക്കുകയും തൊഴില്‍ ഉടമ കൊടുക്കാനുള്ള പണം കൊടുക്കണമെന്നുള്ള വാശിയില്‍ ഉറച്ചു നില്‍ക്കുകയും പിന്നിട് അദ്ദേഹവുമായി നിരന്തരമായ ചര്‍ച്ചയിലൂടെ ജലീലിന്റെ ഇവിടെത്തെയും നാട്ടിലെയും അവസ്ഥ ബോധ്യപെടുത്തുകയും തൊഴില്‍ ഉടമയുടെ മനസലിവാല്‍ ജലീലിനെതിരെയുള്ള കേസ് പിന്‍വലിച്ചുവെങ്കിലും. ഫൈനല്‍ എക്‌സിറ്റ് അടിക്കണമെങ്കില്‍ സ്‌പോണ്‌സര്‍ക്ക് ഇക്കാമ പുതുക്കാന്‍ ചിലവായ എട്ടായിരം റിയാല്‍ നല്കണമെന്നായി ചര്‍ച്ചക്കൊടുവില്‍ .അവസാനം 5,000, റിയാല്‍ കൊടുത്തു എക്‌സിറ്റ് അടിച്ചു വാങ്ങുകയാണ് ഉണ്ടായത്

ജോലിയില്ലാതിരുന്ന ജലീലിന് ടിക്കറ്റെടുക്കാന്‍ പോലും പണമില്ലായിരുന്നു . സ്‌പോണ്‌സര്‍ക്കു കൊടുത്തതും നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനുള്ള പണവും സൗദി അറേബ്യന്‍ മലയാളി ട്രെയിലര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വരൂപിച്ചു നല്‍കുകയും കഴിഞ്ഞ ആഴ്ച്ച തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ജലീല്‍ നാട്ടിലേക്ക് യാത്ര തിരിച്ചു .
photo
അയൂബ് കരൂപടന്ന ജലിലീന് യാത്രാരേഖകള്‍ കൈമാറുന്നു, സമീപം തൊഴില്‍ ഉടമയും, സാംട്ട പ്രസിഡണ്ട്‌ കമാലും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക