Image

ടൗണ്‍സ്‌വില്ലെ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ ക്രിസ്മസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 20 December, 2018
ടൗണ്‍സ്‌വില്ലെ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ ക്രിസ്മസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ടൗണ്‍സ്‌വില്ലെ: ലോകരക്ഷകനായ ഈശോയുടെ പിറവിതിരുനാളിനുള്ള ഒരുക്കങ്ങള്‍ ടൗണ്‍സ്‌വില്ലെ സെന്റ് അല്‍ഫോന്‍സാ ഇടവകയില്‍ പുരോഗമിക്കുന്നു. തിരുനാളിനു ഒരുക്കമായി യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി ക്രിസ്മസ് സന്ദേശ വീഡിയോ മത്സരവും ഫഌര്‍ കോംപെറ്റീഷനും സംഘടിപ്പിക്കുന്നുണ്ട്.പുല്‍ക്കൂടും ക്രിസ്മസ് പ്രതീകങ്ങളും പ്രമേയങ്ങളാക്കി ക്രിസ്മസ് ആശംസകളുടെ വിഡിയോയും ഫഌറും തയാറാക്കി 23നു മുമ്പായി നല്‍കണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഡിസംബര്‍ 23 നു ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം യൂണിറ്റ് അടിസ്ഥാനത്തില്‍ ക്രിസ്മസ് കരോള്‍ നടത്തും. 24 നു വൈകിട്ട് എട്ടിനു പിറവിയുടെ തിരുകര്‍മങ്ങള്‍ ആരംഭിക്കും.തുടര്‍ന്ന് വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാന മത്സരം നടക്കും.

ക്രിസ്മസ് പാപ്പാമാരും ഉണ്ണീശോയുടെ പിറവിയുടെ ചരിത്രം അനുസ്മരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങളും കരോള്‍ഗാന മത്സരത്തിനിടയില്‍ ഉണ്ടാകും. എകെസിസിയുടെ നേതൃത്വത്തില്‍ വര്‍ണശബളമായ ദീപാലങ്കാരം പള്ളിയുടെ അകത്തളങ്ങളില്‍ ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ ടൗണ്‍സ്‌വില്ലെയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സമാപനമാകും.ട്രസ്റ്റിമാരായ വിനോദ് കൊല്ലംകുളം, സാബു,കമ്മറ്റി അംഗങ്ങളായ ജിബിന്‍,ബാബു, സിബി, ആന്റണി എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതിര്‍തം നല്‍കുമെന്നു വികാരി ഫാ. മാത്യു അരീപ്ലാക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക