Image

നടന്‍ തിലകന്റെ മകള്‍ക്കെതിരെ കേസ്

Published on 11 April, 2012
നടന്‍ തിലകന്റെ മകള്‍ക്കെതിരെ കേസ്
പേരൂര്‍ക്കട: അമിതവേഗത്തില്‍ കാറോടിച്ച് അപകടം നടന്ന സംഭവത്തില്‍ നടന്‍ തിലകന്റെ മകള്‍ക്കെതിരേ പേരൂര്‍ക്കട പോലീസ് കേസെടുത്തു. തിലകന്റെ മകളും അംബുജവിലാസം പി.ആര്‍.എസ്. കോര്‍ട്ട് ഫ്‌ളാറ്റില്‍ താമസിക്കുന്ന സോണിയാ തിലകനെതിരേയാണ് കേസ്. കഴിഞ്ഞദിവസം രാത്രി പത്തിന് കവടിയാര്‍ അമ്പലമുക്ക് റോഡിലായിരുന്നു സംഭവം.

കവടിയാര്‍ ഭാഗത്ത് നിന്നും അമിതവേഗത്തില്‍ വന്ന സോണിയായുടെ കാര്‍ അമ്പലമുക്കിന് സമീപത്ത് വച്ച് ഡിവൈഡറില്‍ ഇടിച്ച് തെറിച്ച് എതിര്‍വശത്തെ ഫുട്പാത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഈ സമയം ഇതുവഴിപോയ കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സോണിയയെ കസ്റ്റഡിയിലെടുത്തു. കവടിയാറിലെ ബൈക്ക് റെയ്‌സിംഗ് ടീമിലെ പ്രധാനിയാണ് സോണിയയെന്ന് സിഐ ജയചന്ദ്രന്‍ പറഞ്ഞു. ബൈക്ക് റെയ്‌സിംഗിന്റെ ഭാഗമായിട്ടാണോ കാര്‍ പാഞ്ഞതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
ഇതേസമയം എതിര്‍ദിശയില്‍ നിന്നും മറ്റൊരു കാര്‍ അമിത വേഗതയില്‍ പാഞ്ഞു വരുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. കേസെടുത്ത ശേഷം സോണിയയെ ജാമ്യത്തില്‍ വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക