Image

ത്യാഗത്തിന്‍ തേന്‍മഴയായ് ക്രിസ്തുമസ് (കവിത: എ.സി. ജോര്‍ജ്)

Published on 20 December, 2018
ത്യാഗത്തിന്‍ തേന്‍മഴയായ് ക്രിസ്തുമസ് (കവിത: എ.സി. ജോര്‍ജ്)
ഭൂമിയില്‍...മാനവ രക്ഷക്കായ്....
ഭൂമിയോളം... താഴ്ന്നിറങ്ങി...
ഭൂമിയില്‍.... വെറും..കാലിത്തൊഴുത്തില്‍..
വന്നു പിറന്ന.... ഭൂലോക...നാഥാ....
നായകാ....സ്തുതിഎന്നു...മെന്നും....
ബെത്‌ലഹേമിലെ...കാലികള്‍...മേയും....
തൊഴുത്തില്‍.....പിറന്ന...രാജാധിരാജാ...
ദേവാധിദേവാ...ഉണ്ണിയേശുതന്‍.....
തൃപ്പാദത്തില്‍....നമിക്കാം....കുമ്പിടാം...
ഏഴെക്കു.... തോഴനാം..ശ്രീയേശുനാഥാ...
സ്‌നേഹത്തിന്‍...ത്യാഗത്തിന്‍ കരുണതന്‍...
മോഹനസന്ദേശം...നിത്യം...വാരി...വിതറും..
പരിശുദ്ധമാം..നിത്യ..സ്മരണകള്‍..
ഓടിയെത്തും..തഴുകും..താലോലിക്കും...
പാരിലെല്ലാം..ആനന്ദാഭിഷേകംചൊരിയും...
വാരിവിതറും..കോരിച്ചൊരിയും..ആനന്ദം...
ത്യാഗത്തിന്‍....തേന്‍മഴ...പൊഴിയും...
അനുഗ്രഹത്തിന്‍....പൂമഴ പെയ്യും....
ക്രിസ്മസ്ക്കാലം..വന്നല്ലോ..ചാരത്ത്...
ആടാം...പാടാം....മോദമോടെ.....
ത്യാഗത്തില്‍..സ്‌നേഹത്തില്‍..മണിനാദമോടെ....
മോഹന....ഗാനം...പാടാം...പാടിടാം....
ക്രിസ്മസ്‌സ്‌നേഹാശംസകള്‍...പങ്കിടാം....

Join WhatsApp News
ഗാനം? 2018-12-20 19:34:50
വല്ലയിടത്തും അല്പം താളം ഉണ്ടെങ്കിൽ വേണമെങ്കിൽ ‘ഗാനം’ എന്ന് വിളിച്ചോളൂ.
റിച്ചാർഡ് സിംസൺ 2018-12-20 21:55:30
ഇത് അമേരിക്കയിൽ എക്സർസൈസ് ചെയ്യുമ്പോൾ പാടിക്കൊണ്ട് ചെയ്യാനുള്ളതാണ് 

നമിക്കാം കുമ്പിടാം
എഴുന്നേൽക്കാം ഓടാം 
ഇരിക്കാം കുമ്പിടാം 

എക്സ്ർസൈസ് ഗുരു 
റിച്ചാർഡ് സിംസൺ 
വിദ്യാധരൻ 2018-12-20 23:14:09
ഇത് ഇദ്ദേഹത്തിന്റെ  ;വ്യാജസ്തുതി അല്ലെങ്കിൽ നിന്ദാ സ്തുതിഗീതമാണ്   . ഇന്ന് പലരും കവിതയാണ് എന്ന് പറഞ്ഞു കയറ്റി വിടുന്ന വസ്‌തുക്കൾ എല്ലാം ഇതുപോലിരിക്കുമെന്നാണ് അദ്ദേഹം പറയുന്നതെന്ന്  എന്റെ ഊഹം . ചില അവന്മാര് കള്ളു കുടിച്ചിട്ട് ക്രിസ്തുമസ്സ് ഗാനം പാടുന്നത് കേട്ടാൽ ഇങ്ങനെ ഇരിക്കും 
വായന മത്തായി 2018-12-21 15:31:30
റിച്ചാർഡ്  സിംസൺ  മലയാളി  സായിപ്പ്‌ :  അപ്പോൾ  ഈ  ഗാനം  എക്സർസൈസിന്  കൊള്ളാം  അല്ലയോ . നന്നായി  എല്ലാം  കുലു  കുലുക്കി  ഇതു  പാടി  എക്സർസൈസ്  ചെയ്താൽ  ഈ ക്രിസ്തുമസ്  കാലത്തു  തടി  കൊഴുപ്പു്  പ്രമേഹം  എല്ലാം  കുറഞ്ഞു  കിട്ടും .  അപ്പോൾ  പിന്നെ  പൊയറ്റിനു  ഒരു  കൈയ്യടി  കൊടുത്തുകൂടേ .  ACG  എന്ന  ഈ  പഴയ  എഴുത്തുകാരൻ  സാധാരണകർക്കായി  വളരെ  ലളിത  പദങ്ങൾ  വാചകങ്ങൾ  ഉപയോഗിച്ചു  ഗദ്യവും , പദ്യവും  ഒക്കെ  വല്ലപ്പോഴും  എഴുതുന്നു . അല്ലാതെ  വലിയ  വലിയ  പണ്ഡിതർക്കായി  എഴുതാറില്ല . മനസിലാകാത്ത  കടു  കട്ടി  ഭാഷയോ  പദമോ  പുള്ളി  ഉപയോഗിക്കാറില്ല . അതിനാൽ  പുള്ളിക്കാരൻ ഒരുതരം  ജനഗീയൻ ആണ് .
Jesus 2018-12-21 18:59:47
വായനക്കാരൻ മത്തായിട്ട് അഭിപ്രായം എഴുതിയതായിരിക്കും .  പുൽക്കൂട് , നക്ഷത്രം , തണുപ്പുള്ള രാതി , നീല രാവ്, നീല പടം , ആട്ടിടയർ, എന്നൊക്കെ ലളിത പദം ഞങ്ങൾക്ക് എഴുതാൻ അറിയാം . ഇത് വായിച്ചു വായിച്ചു മടുത്തു .കവിത  എഴുത്ത് തൻറെ ACG ക്ക് പറഞ്ഞിട്ടുള്ളതല്ല .  അദ്ദേഹം ലേഖനം എഴുതിയാൽ മതി. ഇനി ജനുവരി ഒന്നിന് എന്താണോ എഴുതി പിടിപ്പിക്കാൻ പോകുന്നത്  

 
തുടക്കം 2018-12-21 21:15:05
ഏസീജീക്ക് തുടക്കമിട്ടുകൊടുക്കാം...

പുതുവർഷം.... വരവായീ...
നാലെണ്ണം... വിഴുങ്ങിയതിനാൽ
പാടാൻ... മുട്ടുന്നൂ...
കൂടെ പാടൂ... സോദരരേ
ആമോദമായ്... പാടീടാം
നവവർഷ... സ്വപ്നങ്ങൾ
മോഹന... മോഹങ്ങൾ
..........
Jack Daniel 2018-12-21 23:03:22
ഷാപ്പിൽ ഇരുന്ന് താളം കൊട്ടി പാടാൻ പറ്റിയ ഗാനം .
ഒന്നാംതീയതി ആകുമ്പോഴേക്ക് അങ്ങ് ലളിത പദം 
പദം വച്ചൊരെണ്ണം അടിച്ചു വിടണം 
കുടിക്കും ഞാൻ കുടിക്കും ഞാൻ 
മൂക്ക് മുട്ടെ കുടിക്കും ഞാൻ 
നാട്ടുകാർക്ക് ഛേദം വല്ലോം വരുത്തുന്നുണ്ടോ ..
Johnny Walker 2018-12-21 23:25:19
350 കോടി രൂപേടെ കല്ലടിക്കാൻ ഞങ്ങടെ കള്ളുകുടിയന്മാരുടെ      കേരളം തയാറാക്കുമ്പോൾ 
ഇത്തരം ഒരു നല്ല ക്രിസ്‌മസ്സ്‌ ഗാനം ഞങ്ങൾ കല്ലുകൂടിയന്മാർക്കായി 
തന്ന ഏസിജി സാറിന് എന്റെ നമസ്ക്കാരം , ഞാനും എന്റെ 
കുടിയാന്മാരും കൂടി റിഹേഴ്‌സ് ചെയ്തോണ്ടിരിക്കുക . ബ്ളാക് ലേബലും'
ക്രൗണും , ശിവനും സ്ത്രീകളും എല്ലാം പറയുന്നു നളള ക്രിസ്സ് മെസ് ഗാനം എന്ന് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക