Image

ഷുക്കൂര്‍ വധം: മുഴുവന്‍ സത്യങ്ങളും പുറത്തുവരുമെന്ന് കുഞ്ഞാലിക്കുട്ടി

Published on 11 April, 2012
ഷുക്കൂര്‍ വധം: മുഴുവന്‍ സത്യങ്ങളും പുറത്തുവരുമെന്ന് കുഞ്ഞാലിക്കുട്ടി
തളിപ്പറമ്പ്: ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശരിയായ അന്വേഷണം നടത്തിയാല്‍ മുഴുവന്‍ സത്യങ്ങളും പുറത്തുവരുമെന്ന് മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്നലെ രാവിലെ പട്ടുവം അരിയിലിലുള്ള ഷുക്കൂറിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ വൈരുധ്യമുണെ്ടന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെക്കുറിച്ചും കേസിന്റെ അന്വേഷണ ഗതിയെക്കുറിച്ചും മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഷുക്കൂറിന്റെ ബന്ധുക്കളുമായി അടച്ചിട്ട മുറിയില്‍ പത്തു മിനിറ്റോളം കുഞ്ഞാലിക്കുട്ടി സംസാരിച്ചു. കെ.എം. ഷാജി എംഎല്‍എ, വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, വി.പി. വമ്പന്‍, അള്ളാംകുളം മഹമ്മൂദ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക