Image

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ ഏകദേശ ധാരണ

Published on 21 December, 2018
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ ഏകദേശ ധാരണ

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ ഏകദേശ ധാരണ. മിസോറാം ഗവര്‍ണ്ണറായ കുമ്മനം വിസമ്മതം പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റൊരു പേര് തിരുവനന്തപുരത്തിനായി പരിഗണിക്കൂ. അതിനിടെ ബിഡിജഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോട് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ മതിയാകൂവെന്ന നിര്‍ദ്ദേശം ബിജെപി ദേശീയ നേതൃത്വം നല്‍കി കഴിഞ്ഞു. ആറ്റിങ്ങല്‍, കൊല്ലം, ആലപ്പുഴ എന്നീ മണ്ഡലങ്ങളില്‍ ഒന്നില്‍ മത്സരിക്കണെന്നാണ് ആഗ്രഹം. ഈ സാഹചര്യത്തിലാണ് ബിജെപി ഏറെ സാധ്യത കാണുന്ന ആറ്റിങ്ങലിലും കൊല്ലത്തും ആലപ്പുഴയിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണ ചര്‍ച്ച തുടങ്ങാത്തത്. തുഷാറിന്റെ മനസ്സ് മത്സരിക്കാന്‍ അനുകൂലമല്ലെന്നും സൂചനയുണ്ട്. കഴിയുന്നതും വേഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ബിജെപി പറയുന്നത്.

കെ സുരേന്ദ്രനോട് തൃശൂരില്‍ മത്സരിക്കാനാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍ ഗോഡ് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകും. ഈ സാഹചര്യത്തില്‍ കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ വലിയ പ്രതീക്ഷ വേണ്ട. അതിനാല്‍ തൃശൂരില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദ്ദേശം. തൃശൂര്‍ ലോക്‌സഭയില്‍ സുരേന്ദരന്‍ തന്നെയാകും സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. ശോഭാ സുരേന്ദ്രന്‍ പാലക്കാടും എംടി രമേശ് കോഴിക്കോടും സ്ഥാനാര്‍ത്ഥിയാകും. പത്തനംതിട്ടയില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ മത്സരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് രമേശിനോട് കോഴിക്കോട്ടേക്ക് മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പിഎസ് ശ്രീധരന്‍ പിള്ള മത്സരിക്കുന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ടിപി സെന്‍കുമാര്‍, സുരേഷ് ഗോപി എന്നിവരും മത്സരിക്കാന്‍ സാധ്യത ഏറെയാണ്. കുമ്മനത്തിന്റെയും തുഷാറിന്റേയും കാര്യത്തില്‍ വ്യക്തത വന്നാല്‍ ഇക്കാര്യത്തിലും അന്തിമ നിലപാട് എടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക