Image

കോതമംഗലം പള്ളിത്തര്‍ക്കം: ഇടപെടേണ്ട സാഹചര്യമില്ലെന്ന്‌ ഹൈക്കോടതി

Published on 21 December, 2018
കോതമംഗലം പള്ളിത്തര്‍ക്കം: ഇടപെടേണ്ട സാഹചര്യമില്ലെന്ന്‌ ഹൈക്കോടതി


കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ ഇടപെടേണ്ട അടിയന്തിര സാഹചര്യം ഇപ്പോഴില്ലെന്ന്‌ ഹൈക്കോടതി. പള്ളിയില്‍ ക്രമസമാധാന പാലനത്തിനുള്ള ഉത്തരവാദിത്തം പോലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.

പള്ളിയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിയുത്തരവ്‌ നടപ്പാക്കാന്‍ സി ആര്‍ പി എഫിന്‍റെ സഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ്‌ ഹൈക്കോടതി നിരീക്ഷണം. അതേ സമയം പിറവം പള്ളിത്തര്‍ക്ക കേസ്‌ പരിഗണിക്കുന്നതില്‍ നിന്ന്‌ പുതിയ ബെഞ്ചും പിന്‍മാറി.

ഹൈക്കോടതി ഉത്തരവിന്‍റെ പിന്‍ബലത്തില്‍ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ പ്രവേശിക്കാനായി എത്തിയെങ്കിലും വിധി നടപ്പാക്കാന്‍ പോലീസിന്‌ കഴിഞ്ഞില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഓര്‍ത്തഡോക്‌സ്‌ റമ്‌ബാന്‍ തോമസ്‌ പോള്‍ ഹൈക്കോടതിയെ സമീപിച്ചത്‌.

വിധി നടപ്പാക്കാന്‍ സി ആര്‍ പി എഫിനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.ഹര്‍ജി പരിഗണിച്ച കോടതി ഇപ്പോള്‍ ഇതില്‍ ഇടപെടേണ്ട അടിയന്തിര സാഹചര്യമില്ലെന്ന്‌ വ്യക്തമാക്കി.

ക്രമസമാധാന പാലനം പോലീസിന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും യാക്കോബായ സഭയോടും സത്യവാങ്ങ്‌മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

തുടര്‍ന്ന്‌ ഹര്‍ജി അടുത്ത മാസം 4ന്‌ പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതേ സമയം പിറവം പള്ളിത്തര്‍ക്ക കേസ്‌ കേള്‍ക്കുന്നതില്‍ നിന്ന്‌ ജസ്റ്റിസ്‌ വി ചിദംബരേഷ്‌,ജസ്റ്റിസ്‌ ആര്‍ നാരായണപ്പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചും പിന്‍മാറി.

അഭിഭാഷകനായിരിക്കെ ജസ്റ്റിസ്‌ ചിദംബരേഷ്‌ പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്നും കേസ്‌ കേള്‍ക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം.

ഇങ്ങനെ പോയാല്‍ ഈ കേസ്‌ പരിഗണിക്കാന്‍ ജഡ്‌ജിമാരില്ലാതാവുമോ എന്ന്‌ ചോദിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ പിന്‍മാറ്റം.
Join WhatsApp News
നല്ല കോടതി 2018-12-21 07:54:24

അതാണ് നല്ലത് ബഹു. കോടതി !!!!!!

അതേ അതാണ് ശരി, അടിക്കട്ടെ കാതോലിക്ക കഷിയും, പത്രിയര്‍ക്കേസ് കഷിയും തമ്മില്‍. ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞ ചെറുപ്പക്കാരും തൈ കിളവന്മാരും മേമ്പൊടിക്ക് കുറെ തൊഴില്‍ ഇല്ലാ പെണ്ണുങ്ങളും രണ്ടു കൂട്ടരിലും ഉണ്ട്. തെറിയും ഭീഷണിയും മുഴക്കുന്ന കുറെ കുപ്പായ തൊഴിലാളികള്‍ ഇവരെ വഴി തെറ്റിക്കുവാനും. കാലും കൈയും നടുവും ഒക്കെ ഒടിഞ്ഞവന്‍  ദരിദ്രനായി മരിക്കും. അവന്‍റെ കുടുംബത്തിന്‍ കഥയും അതു താന്‍. പണം ഉള്ളവനും കുപ്പായക്കാരും രാജകീയമായി ജീവിക്കും.

ഇ സമയത്ത് തൂമ്പ ഏടുത്തു കിളച്ചു വാഴ, തെങ്ങ്, കപ്പ, ചേമ്പ് ഒക്കെ കൃഷി ചെയ്യുക.

andrew

 

ജോർജ് 2018-12-21 11:01:14
മരിച്ചാൽ എവിടെ അടക്കും ? നിങളുടെ മാതാവും പിതാവും അടങ്ങിയ മണ്ണ് നഷ്ടപ്പെടാൻ പോകുന്നു, അവരെ അടക്കിയ കുഴിയിൽ തന്നെ നിങ്ങളെയും അടക്കണ്ടെ തുടങ്ങിയ  ചോദ്യം ആണ് തൊണ്ണൂറു ശതമാനത്തെയും ഇതുപോലുള്ള കോപ്രായത്തിനു കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നത്. അത് നന്നായി ചൂഷണം ചെയ്യുകയാണീ പുരോഹിത വർഗം. അന്യന്റെ വിയർപ്പു കൊണ്ട് ജീവിക്കുന്ന നികൃഷ്ട ജീവികൾ (കടപ്പാട് ശ്രി പിണറായി). കുട്ടി കൊരങ്ങമ്മാരെക്കൊണ്ട് ചൂട് പായസം വാരിച്ചു രസിക്കുകയാണീ കൂട്ടർ. ഒരു വശത്തു സ്ത്രീകൾ സഭയിൽ മൗനമായിരിക്കണം, പൗലോസ്  ശ്ലീഹാ എന്ന സ്ത്രീ വിരോധിയെ ഉച്ചരിച്ചു കൊണ്ട് വായടപ്പിക്കയും മറുവശത്തു സ്ത്രീ കളെ മണ്ണെണ്ണയും തീപ്പെട്ടിയും ആയി പള്ളി മുകളിൽ കയറ്റുകയും ചെയ്യുന്നു.
ഇതിനൊരു അറുതി വരണമെങ്കിൽ പഞ്ചായത്തു തോറും നല്ല വൃത്തിയുള്ള പൊതു ശ്മശാനങ്ങൾ ഉണ്ടാവണം. തത്കാലം കേരളത്തിൽ അതിനു സാധ്യത തീരെ ഇല്ല കാരണം ആർജവം ഉള്ള സർക്കാരുകൾ ഇല്ല. സമീപഭാവിയിൽ ഉണ്ടാവാനും പോകുന്നില്ല. അതുകൊണ്ടു ഈ പുരോഹിത വർഗ്ഗത്തിന്റെ ചൂഷണം അടുത്തകാലത്തൊന്നും അവസാനിക്കില്ല എന്ന് ചുരുക്കം. അന്തിയോക്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ (ക്ഷമിക്കണം എന്നിലെ യാക്കോബക്കാരൻ ഒരു നിമിഷം ഉണർന്നു
പള്ളി കൃഷി 2018-12-21 12:57:07

കുപ്പായക്കാരുടെ കുപ്പായം അലക്കി കൊടുക്കുകയും, പിക്കിള്‍ മീന്‍ കറി മുതലായ സ്പെഷ്യല്‍ ഉണ്ടാക്കി കൊടുക്കുകയും, തര്‍ക്കത്തില്‍ ഉള്ള പള്ളിയുടെ മേളില്‍ കയറി ഓട് ഇളക്കുകയും ചെയ്യുന്ന വിഡ്ഢകള്‍ ഓര്‍ക്കണം ഒരു പെണ്ണ് കുപ്പായം ഇട്ടു ക്ര്‍ബാന ചൊല്ലുവാന്‍ ശ്രമിച്ചാല്‍.

വളരെ പുരാതീന ഒരു പള്ളിയുടെ മുന്‍പിലെ പേര്‍ഷ്യന്‍ കുരിശു തല്ലി പൊളിച്ചു ആറ്റില്‍ താഴ്ത്താന്‍ ഓര്‍ഡര്‍ കൊടുത്ത ചുവന്ന കുപ്പയക്കാരെ അറിയാം, വേണമെങ്കില്‍ ഓര്‍ഡര്‍ കൊടുത്തവരുടെയും തല്ലി പോളിച്ചവരുടെയും പേരുകള്‍ പുറകെ.

തൊഴില്‍ ഇലായ്മ പള്ളിക്കാരുടെ ചാകര. പെട്ടെന്ന് പേര് എടുക്കാന്‍ പറ്റിയ പണി പള്ളി കൃഷി.

ജയ് ജയ്‌ കാതോലിക്ക 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക