Image

ഗണേഷ്‌കുമാറിനെതിരേ കൂറുമാറ്റ നിയമപ്രകാരം നടപടി: ആര്‍. ബാലകൃഷ്ണപിള്ള

Published on 11 April, 2012
ഗണേഷ്‌കുമാറിനെതിരേ കൂറുമാറ്റ നിയമപ്രകാരം നടപടി: ആര്‍. ബാലകൃഷ്ണപിള്ള
കൊട്ടാരക്കര: മന്ത്രി ഗണേഷ്‌കുമാറിനെതിരേ കൂറുമാറ്റ നിയമപ്രകാരം നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷിനെതിരേ നടപടിയെടുക്കാതെ പാര്‍ട്ടിക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പിള്ള പറഞ്ഞു.

ഗണേഷ് ഇപ്പോഴേ കൂറുമാറിക്കഴിഞ്ഞതാണ്. ഗണേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും സ്വീകരിക്കുന്നത്. ഇത് ജനാധിപത്യവിരുദ്ധവും അധാര്‍മികവുമാണെന്നും പിള്ള പറഞ്ഞു. ലീഗിന്റെ അഞ്ചാം മന്ത്രിപ്രശ്‌നം പരിഹരിക്കാന്‍ ഇന്ന് വൈകിട്ട് ചേരുന്ന യുഡിഎഫ് നേതൃയോഗം ബാലകൃഷ്ണപിള്ള ബഹിഷ്‌കരിക്കുമെന്നാണ് സൂചന. പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗണേഷിനെതിരേ നടപടി വേണമെന്ന് കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ പിളള ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി മന്ത്രിയെ പിന്‍വലിച്ചതായും പിള്ള വ്യക്തമാക്കിയിരുന്നു.

പരാതി ഗൗരവത്തിലെടുക്കാമെന്നും പിള്ളയ്ക്ക് യുഡിഎഫ് നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക