Image

അഞ്ചാം മന്ത്രി: മഞ്ഞളാംകുഴി അലി തിരുവനന്തപുരത്തേക്ക്

Published on 11 April, 2012
അഞ്ചാം മന്ത്രി: മഞ്ഞളാംകുഴി അലി തിരുവനന്തപുരത്തേക്ക്

തിരൂരങ്ങാടി: അഞ്ചാം മന്ത്രി സംബന്ധിച്ച് നിര്‍ണായകതീരുമാനം യുഡിഎഫ് യോഗത്തില്‍ എടുക്കാനിരിക്കെ മഞ്ഞളാംകുഴി അലി എംഎല്‍എ വൈകിട്ട് തിരുവനന്തപുരത്ത് എത്തും. മന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പായതായിട്ടാണ് അലിയുടെ മുന്നൊരുക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

മന്ത്രിയാകാന്‍ പ്രത്യേക ഒരുക്കമെന്നും ആവശ്യമില്ലെന്നും കഴിഞ്ഞ പത്ത് മാസമായി താന്‍ ഒരുങ്ങിയിരിക്കുകയാണെന്നും അലി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഉച്ചയോടെ മലപ്പുറത്തുനിന്നും അലി തിരുവനന്തപുരത്തേക്ക് തിരിക്കുമെന്നാണ് വിവരം. ഇതിനുമുന്നോടിയായി അലി മമ്പുറം മഖാം സന്ദര്‍ശിച്ചു. രാവിലെ 9.30ന് ആണ് അലിയും ലീഗ് അണികളും മഖാമിലെത്തിയത്. മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് അലിയും അനുയായികളും. പാണക്കാട് കുടുംബത്തിലെത്തി തങ്ങളുടെയും മറ്റും അനുഗ്രഹവും അലി തേടിയിരുന്നു.

എന്നാല്‍ സബ്ജക്ട് കമ്മറ്റി മീറ്റിംഗിനായിട്ടാണ് താന്‍ തിരുവനന്തപുരത്ത് പോകുന്നതെന്നായിരുന്നു അലിയുടെ പ്രതികരണം. വൈകിട്ട് ചേരുന്ന യുഡിഎഫ് യോഗത്തില്‍ നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അലി പറഞ്ഞു. മമ്പുറം മഖാമിലും പാണക്കാടും താന്‍ ഒഴിവു കിട്ടുമ്പോള്‍ പോകാറുള്ളതാണെന്നും അലി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക