Image

ഈ മതിലുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ കൈവരിക്കാന്‍ പോകുന്ന നേട്ടമെന്ത്...? (ജോളി ജോളി)

Published on 21 December, 2018
ഈ മതിലുകൊണ്ട് കേരളത്തിലെ  സ്ത്രീകള്‍ കൈവരിക്കാന്‍ പോകുന്ന നേട്ടമെന്ത്...? (ജോളി ജോളി)
എന്താണ് നവോത്ഥാന വനിതാ മതില്‍ ?
അതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ കൈവരിക്കാന്‍ പോകുന്ന നേട്ടമെന്ത്...?
ഈ ചോദ്യങ്ങള്‍ക്ക് തലച്ചോര്‍ പണയം വെക്കാത്ത ഒരു കേരളീയന്റെ മുന്നില്‍ നിവര്‍ന്ന് നിന്ന് പറയത്തക്ക ഒരു മറുപടിയും നിങ്ങളുടെ കയ്യില്‍ ഇല്ല.വ്യക്തമായ വാക്കുകളില്‍ നിന്നും ശക്തമായ നിലപാടുകളില്‍ നിന്നും ഒരുപാട് ദൂരം സഞ്ചരിച്ച് പിണറായി വിജയന്‍ ഇപ്പോള്‍ അവ്യക്തതയുടെ ആള്‍രൂപമായി മാറി എന്ന് പറയാതെ കഴിയില്ല.സുപ്രിം കോടതിയില്‍ നിന്നും ശബരിമല സ്ത്രീ പ്രവേശനം വിധി വന്ന ആദ്യ ആഴ്ച്ച കേരളം എതിര്‍പ്പുകളില്ലാതെ ഒറ്റകെട്ടായി ആ വിധിയെ സ്വാഗതം ചെയ്തതായി പത്രവാര്‍ത്തകള്‍ പരിശോധിച്ചാല്‍ നമ്മുക്ക് കാണാന്‍ കഴിയും...

പിന്നീടാണ് കാര്യങ്ങള്‍ മാറിമറിയുന്നത്.ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി മുതലാക്കാന്‍ ഇറങ്ങിതിരിറിച്ച കുറച്ച് രാഷ്ട്രീയ നികൃഷ്ട്ട ജന്‍മ്മങ്ങള്‍ സമാനതകളില്ലാത്ത നാണക്കേടിലേക്കാണ് കേരളത്തെ കൊണ്ടെത്തിച്ചത്.
ശബരിമല സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ ഇറങ്ങിത്തിരിച്ച പിണറായി വിജയന്റെ ഒപ്പമായിരുന്നു കേരളത്തിന്റെ പൊതുബോധം എന്ന കാര്യത്തില്‍ തര്‍ക്കമില്ലായിരുന്നു.
അകമഴിഞ്ഞ പിന്തുണയായിരുന്നു കേരളം സര്‍ക്കാരിന് നല്‍കിയത്.
ഇന്ന് ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന വ്യക്തി പിണറായി വിജയനാണോ എന്ന് ജനങ്ങള്‍ സംശയിക്കുന്നു.
ആരെ പേടിച്ച്...?

ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് ആരാണ്...?
സര്‍ക്കാരാണ്.ശബരിമലയില്‍ സന്ദര്‍ശനം നടത്തണമെന്ന് കേരളത്തിലെ സ്ത്രീകള്‍ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല.അങ്ങനെയൊരു സ്ത്രീ ആഹ്രഹം പ്രകടിപ്പിച്ചാല്‍ പോലും അവള്‍ ഈ സമൂഹത്തില്‍ വേശ്യയായി മാറ്റപ്പെടുന്നു.അവള്‍ക്ക്പിന്നെ ഈ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകുന്നു.
ആക്രമിക്കപ്പെടും
അവള്‍ ജയിലില്‍ അടക്കപെടും... !
ആരാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്..
മല കയറാന്‍ വന്ന സ്ത്രീകളെ ത്രീകളെ തടഞ്ഞു നിര്‍ത്തി അവരുടെ പത്ത് തലമുറയുടെ ചരിത്രം ചികഞ്ഞ് പുറത്ത് വിട്ടത് ആരാണ്...?
പൊലീസാണ്....
ആര്‍ക്ക് വേണ്ടി...
മല കയറാന്‍ വരുന്ന സ്ത്രീകള്‍ക്ക് മാത്രം പരിപാപനമായ പശ്ചാത്തലം വേണമെന്ന് ആവശ്യപ്പെടാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം നല്‍കിയത്...?
ആര്‍ക്കോവേണ്ടി...
ആരെയോ പ്രീതിപ്പെടുത്താന്‍ വേണ്ടി ശബരിമലയില്‍ സ്ത്രീകള്‍ കയറാതെ നോക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ചെയ്യുന്നത്..
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിചാരിച്ചാല്‍ ഒന്നല്ല പത്തല്ല ആയിരം സ്ത്രീകളെ വേണമെങ്കിലും ഒറ്റയടിക്ക് മല കയറ്റാന്‍ കഴിയും എന്ന് അറിയാത്തവരാണോ മലയാളികള്‍....
ആരെയാണ് നിങ്ങള്‍ പൊട്ടന്‍ കളിപ്പിക്കുന്നത്..?
അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്...
കണ്ണില്‍ പൊടിയിടുക എന്നീ പഴഞ്ചോല്ലുകളാണ് വനിതാ മതിലിന് ഏറ്റവും അനുയോജ്യമായ പേരുകള്‍ എന്നെനിക്ക് തോന്നുന്നു...

വോട്ട് പെട്ടിക്ക് വേണ്ടിയുള്ള ഈ കളി കേരളത്തില്‍ ഭരണ തുടര്‍ച്ചക്ക് പ്രയോജനപ്പെട്ട ചരിത്രമില്ല...
സുകുമാരന്‍ നായര്‍ തുടര്‍ഭരണം കൊണ്ടുവരില്ല എന്നത് നല്ല വെടിപ്പായി ഉമ്മന്‍ ചാണ്ടി പറഞ്ഞു തരും...
വനിതാ ക്ഷേമ വകുപ്പിന് അനുവദിച്ച അന്‍പത് കോടിയില്‍ നിന്നാണ് മതിലിനുള്ള തുക കണ്ടെത്തുന്നത് എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായി അറിഞ്ഞു...
ചിലവാക്കിയില്ലങ്കില്‍ അത് ലാപ്‌സായി പോകും എന്നും കോടതിയെ അറിയിച്ചതായി കണ്ടു...
എന്തൊരു വിഢിത്തരമാണ് നിങ്ങള്‍ പറയുന്നത്.....?
നിങ്ങളുടെ ഉത്തരവാദിത്ത്വമില്ലായ്മയെ അല്ലേ അത് സൂചിപ്പിക്കുന്നത്...
ആ തുക വനിതകളുടെ ആവശ്യങ്ങള്‍ക്ക് ചിലവാക്കാന്‍ മാത്രം നിര്‍ധനരായ വനിതകള്‍ നമ്മുടെ കേരളത്തില്‍ ഇല്ലാ എന്നാണോ നിങ്ങള്‍ പറയുന്നത്...?

വനിതകളെ സംഘടിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികള്‍ക്കാണോ നിങ്ങള്‍ ഈ തുക വിനിയോഗിക്കാറ്...?
ഈ തുകക്ക് അര്‍ഹരായ സ്ത്രീകള്‍ കേരളത്തിലില്ലേ...?
അവരുടെ പണമെടുത്താണ് നിങ്ങള്‍ അവരെ ഉദ്ധരിക്കാന്‍ പൊരിവെയിലത്ത് നിര്‍ത്തുന്നത് എന്നത് തന്നെ എത്ര വലിയ ക്രൂരതയാണ്.
പോലീസുകാരന്‍ വണ്ടിയുടെ മുന്നില്‍ എറിഞ്ഞു കൊന്ന സനലിന്റെ ഭാര്യയും രണ്ട് കൈക്കുഞ്ഞുങ്ങളും മാസങ്ങളായി നിങ്ങളുടെ കണ്മുന്നില്‍ ദയക്കായി കൈനീട്ടുന്നു...

നവോത്ഥാനതിന്റെ ലിസ്റ്റില്‍ പെടാത്തതുകൊണ്ടായിരിക്കണം നിങ്ങളുടെ ദൃഷ്ടി ഇതുവരെ അവരില്‍ പതിഞ്ഞിട്ടില്ല...
മനസ്സലിവുണ്ടെങ്കില്‍ അന്‍പത് കോടി ആയിരം സ്ത്രീകളുടെ കണ്ണീരൊപ്പും.എന്നുമുതലാണ് ശബരിമലയും നവോത്ഥാനാവും മതിലും പ്രളയത്തേക്കാള്‍ വലിയ അജണ്ടയായി മാറിയത്...
ആഴ്ചകളായി ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാര്‍ സവിധാനങ്ങളെല്ലാം ഈ മതിലിന് വേണ്ടി വിനിയോഗിക്കുന്നുണ്ട് എന്നത് പകല്‍ പോലെ വ്യക്തമാണ്.

സ്ത്രീ സുരക്ഷക്ക് നീക്കി വെച്ച പണം ഒരു പ്രയോജനവുമില്ലാത്ത മതിലിന്റെ പണിക്ക് ഉപയോഗിക്കുന്നു എന്ന് പറഞ്ഞിട്ട് കോടതിക്ക് പോലും ഒന്നും തോന്നാത്തതെന്താണ്.ഗുജറാത്തില്‍ നരേന്ദ്ര മോദി നിര്‍മിച്ച മൂവായിരം കോടിയുടെ പട്ടേല്‍ പ്രതിമക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് കേരളത്തില്‍ നിന്നാണ്.ഇന്ത്യ പോലൊരു രാജ്യത്ത് ഒരു ഭരണാധികാരിയും ചെയ്യാന്‍ പാടില്ലാത്തത്..

മനുഷ്യവിരോധികളല്ലാത്ത എല്ലാ മനുഷ്യരും അപലപിച്ചു....
പഷേ പട്ടേല്‍ പ്രതിമ ഇന്നവിടുണ്ട്.... !
ആയിരത്തി മുന്നൂറ് പേര്‍ നേരിട്ടും മൂവായിരത്തോളം പേര്‍ പരോക്ഷമായും ഇന്നവിടെ തൊഴില്‍ ചെയ്യുന്നു.അതൊന്നും ആ ധൂര്‍ത്തിനെ ന്യായീകരിക്കുന്ന ഒന്നല്ല എങ്കിലും....

ഒരു നിഴല്‍ പോലുമില്ലാത്താതെ മതില്‍ മാഞ്ഞ് പോകും.....
അന്‍പത് കോടിയും.അന്‍പത് കോടിയില്‍ നല്ലൊരു പങ്ക് പലരുടെയും പോക്കറ്റുകളില്‍ എത്തും.അതാണ് മതിലിന്റെ ഹൈ ലൈറ്റ്....

അന്‍പത് കോടിയുണ്ടങ്കില്‍ രണ്ടായിരത്തി അഞ്ഞൂറ് സ്ത്രീകള്‍ക്ക് രണ്ട് ലക്ഷം രൂപവെച്ച് നല്‍കാം.സ്ത്രീകള്‍ക്ക് കേരളത്തില്‍ ആവശ്യമായ ടോയ്‌ലറ്റുകള്‍ പണിയാം.രണ്ടായിരത്തി അഞ്ഞൂറ് പ്രളയ ബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപവെച്ച് നല്‍കാം.താല്‍ക്കാലിക ദുരിതാശ്വാസമായ പതിനായിരം രൂപക്ക് കരഞ്ഞു കൈ നീട്ടിയ ഒരു ജനതയ്ക്ക് രണ്ട് ലക്ഷം വളരെ വലിയൊരു തുകയാണ് സര്‍ക്കാരേ.
നവോത്ഥാന വിരുദ്ധമായി അറിയാതെ എന്തെങ്കിലും എഴുതിപോയിട്ടുണ്ടങ്കില്‍ ക്ഷമിക്കുക..
ഒരു നവോത്ഥാന പ്രതിമയെങ്കിലും നിര്‍മിച്ചിരുന്നെങ്കില്‍ കുറച്ച് കപ്പലണ്ടി കച്ചവടക്കാര്‍ക്കെങ്കിലും ജീവിതമാര്‍ഗമായേനെ..
Join WhatsApp News
We are the Wall 2018-12-21 09:09:29
Most people don't want to be free. 
Freedom generates fear in them.
they want to be under something,
attached to something.
No one can save them, they won't listen.
They have lost the ability to conceive the pleasure of being free.
Urge to be free needs to come from within.
Then only they can Arise and walk forward through the therapeutic meadows to the still waters of inner peace & tranquillity.

We are the walls, the chains, the cells...
We build our own Prisons 
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക