Image

ആരുഷി വധം: അമ്മക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Published on 11 April, 2012
ആരുഷി വധം:  അമ്മക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ഗാസിയാബാദ്: ആരുഷി വധക്കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന ആരുഷിയുടെ മാതാവ് നൂപുര്‍ തല്‍വാറിനെതിരേ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസിന്റെ വാദം കേള്‍ക്കലില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. നൂപുറിനെതിരേ വാറണ്ട് പുറപ്പെടുവിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് പ്രത്യേക സിബിഐ കോടതിയുടെ നടപടി.

കേസില്‍ നൂപുര്‍ തല്‍വാറിനെയും ഭര്‍ത്താവ് രാജേഷ് തല്‍വാറിനെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരേ ഇരുവരും പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ കോടതിയില്‍ ഹാജരാകണമെന്ന് നൂപുര്‍ തല്‍വാറിനോട് മാര്‍ച്ച് 14ന് പ്രത്യേക സിബിഐ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുനപ്പരിശോധനാ ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് നൂപുര്‍ തല്‍വാറിനെ ഒഴിവാക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ആരുഷിയെയും വീട്ടുജോലിക്കാരനായിരുന്ന ഹേംരാജിനെയും കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും നടപടികള്‍ നേരിടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക