Image

വൈകിവന്ന തിരിച്ചറിവ് ...(ജയ് പിള്ള)

Published on 21 December, 2018
വൈകിവന്ന തിരിച്ചറിവ് ...(ജയ് പിള്ള)
2005 ജനുവരി മുതല്‍ 2012 സെപ്റ്റംബര്‍ വരെ ഉള്ള 7 വര്‍ഷം കേരളത്തില്‍ നടന്ന ഹര്‍ത്താലുകളുടെ എണ്ണം 363 .ഇതില്‍ 70 ശതമാനം ഹര്‍ത്താലുകളും നടത്തിയത് ആരാണെന്നു പറയാതെ തന്നെ ജനങ്ങള്‍ക്ക് നന്നായി അറിയാം.അന്ന് കേരളത്തില്‍ മൂക്കിനും മൂലയിലും മാത്രം ഒന്നോ രണ്ടോ ഹര്‍ത്താലുകള്‍ നടത്തിയിരുന്ന പാര്‍ട്ടിയാണ് ബി ജെ പി യും,ബി എം എസ്സും.ഹര്‍ത്താലുകള്‍ മൊത്തവ്യാപാരം നടത്തിയിരുന്നത് സി പി എം,ഡിവൈ എഫ് ഐ,സി ഐ ടി യു ക്കാരും.കൊണ്‌ഗ്രെസ്സ് ,ഐ എന്‍ ടി യു സി,യൂത്തന്മാര്‍ പണ്ടേ ഈ കാര്യത്തില്‍ തണുപ്പന്മാര്‍ ആണ്.സംസ്ഥാന,ദേശീയ പണിമുടക്കുകളും,ബന്ദുകളും,വിദ്യാര്‍ത്ഥി സമരങ്ങളും ഈ എണ്ണത്തിന് പുറമെ ആണെന്ന് ഓര്‍ക്കണം..അപ്പൊ പൊതുമുതല്‍ നശിപ്പിക്കലും,ജനദ്രോഹ നയവും ആണ് ഹര്‍ത്താല്‍ എന്ന് ഇടതു പക്ഷത്തിനും കോണ്‍ഗ്രസിനും മനസ്സിലാക്കാന്‍,വിവേചനം ഉണ്ടാകാന്‍ സമയം ആയതു ബിജെ ജെ പി യും അനുകൂല സംഘടനകളും തനിയ്‌ക്കൊപ്പം വളര്‍ന്നു എന്ന് സ്വയം മനസ്സിലായപ്പോഴും,തെരുവില്‍ നമ്മള്‍ നടത്തിയിരുന്ന പേക്കൂത്തുകള്‍ മറ്റുള്ളവരും നടത്തുവാന്‍ പ്രാപ്തരായി എന്നും,ജനം അവരുടെ ഹര്‍ത്താലുകളെയും പേടിച്ചോ അല്ലാതെയോ വിജയിപ്പിക്കുന്നു എന്ന് മനസ്സിലാകുകയും ചെയ്തിരിയ്ക്കുന്നു.എന്തൊരു തിരിച്ചറിവാണ് എന്ന് നോക്കണേ.. ജനങളുടെ പ്രശ്‌നങ്ങളെ നേരില്‍ കണ്ടു പരാതി കൈപ്പറ്റിയ മുഖ്യ മന്ത്രിയെ തെരുവില്‍ വളഞ്ഞു കല്ലെറിഞ്ഞ ഇടതു കേമന്മാരുടെ തിരിച്ചറിവ് ഇനി വരുന്ന മൂന്നു വര്‍ഷത്തേയ്ക്ക് കൂടി കാണും.പിന്നെ പട്ടിയുടെ വാലിന്റെ അവസ്ഥയാണ്.കേരളത്തിലെ വ്യാപാരി വ്യവസായി,തയ്യല്‍ തൊഴിലാളികള്‍,സിനിമ ഹോട്ടല്‍ തൊഴിലാളി സംഘടനകള്‍,ഓട്ടോ ടാക്‌സി സംഘടനകള്‍, യാത്ര,ട്രാന്‍സ്‌പോട്ടിങ് തൊഴിലാളികള്‍ ചുമട്ടു,കയറ്റുമതി തൊഴിലാളി സംഘടനകളിലെ ഇടതും വലതും മുന്നണികളുടെ അനോഭാവത്തോടെ കീഴില്‍ ഉള്ളവര്‍ മാത്രം വിചാരിച്ചാല്‍ കേരളത്തിലെ ഹര്‍ത്താലും,ബന്ദും പാടെ നിന്ന് പോകും എന്നതാണ് യഥാര്‍ത്ഥ സത്യം.അവരെ കൊണ്ട് തീരുമാനം എടുപ്പിയ്ക്കുന്നതു ആരാണെന്നും,എവിടെ നിന്നാണ് എന്നും എല്ലാപേര്‍ക്കും നന്നായി അറിയുകയും ചെയ്യാം.കണ്ണൂരില്‍ ആണ് ഏറ്റവും കൂടുതല്‍ ഹര്‍ത്താലും ബന്ദുകളും ഉണ്ടായിട്ടുള്ളത്.മുത്തപ്പനെ മറന്നു ജീവിയ്ക്കുന്ന ഇടതും,വലതും,ബി ജെപിയും കണ്ണൂരില്‍ കുറവാണ് താനും .അത് കൊണ്ട് തന്നെ ആണ് കണ്ണൂരില്‍ ആദ്യമായി ഒരു ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ഉണ്ടായതും,അതിന്റെ പരസ്യ ബോര്‍ഡ് ഇങ്ങനെ ആയതും.(ചിത്രം). അന്നൊന്നും,പിണറായിയ്ക്കും,ജയരാജനും,കൊടിയേരിയ്ക്കും,ഐസക്കിനും ഒന്നും ഈ ഹര്‍ത്താല്‍ വിരുദ്ധ തിരിച്ചറിവ് ഉണ്ടായില്ല.ഇന്ന് അത് ഉണ്ടായത് കാല്‍ച്ചുവട്ടിലെ മണ്ണ് മതപരമായി ഒളിച്ചു പോകുന്നു എന്ന സെന്‍ട്രല്‍ കമ്മറ്റിയുടെ കണ്ടുപടുത്തതില്‍ നിന്നാണ്.കാരണം എന്തു മായിക്കൊള്ളട്ടെ താല്‍ക്കാലികം (3 വര്ഷത്തേക്കുകൂടി) എങ്കിലും പാലിച്ചാല്‍ നന്ന്.ഇനി എങ്കിലും ആത്മഹത്യക്കു മുതിര്ന്നവര്‍ കാവി അടിവസ്ത്രം പോലും ധരിയ്ക്കല്ലേ എന്ന അപേക്ഷ ഉണ്ട്. കാരണം ഒരു കാരണം മതി ഹര്‍ത്താലിന്.ഹര്‍ത്താല്‍ നടത്തുന്നവര്‍ 25 ആം തിയതി മുതല്‍ 30 ആം തിയതി വരെ ഉള്ള ദിവസങ്ങളില്‍ നടത്തണം എന്ന് സര്‍ക്കാരും അര്‍ത്ഥ ഗര്ഭമായി ആവശ്യപ്പെടുന്നു,ബിവറേജസ് വഴി കോടികളുടെ വരവാണ് സര്‍ക്കാരിന് ലാഭക്കുന്നതു എന്നുതുകൊണ്ടു വലിയ മുട്ടില്ലാതെ ശമ്പളം എങ്കിലും നല്‍കാന്‍ കഴിയുമല്ലോ. "വൈകി എത്തിയ കമ്യൂണിസ്റ്റുകാരന്റെ ബുദ്ധിയെയും,വിവേചനത്തെയും നമുക്ക് അഭിനന്ദിക്കാം." കൂട്ടത്തില്‍ കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിയ്ക്കണം എന്ന് ആദ്യമായി ആവശ്യം ഉന്നയിച്ച ശശി തരൂരിന്റെ 2005 ലെ അഭിപ്രായത്തെ നമുക്ക് കൂടുതല്‍ ആയി അഭിനന്ദിയ്ക്കാം.(അന്ന് അതിനെ തള്ളിപ്പറഞ്ഞവര്‍ ആണ് കേരളത്തിലെ പിണറായിയും,ജയരാജനും,കോടിയേരിയും ഉള്‍പ്പടെ ഉള്ള കമ്യൂണിസ്റ്റുകാര്‍ എന്ന് മറക്കേണ്ട).
തിരുത്തലിലോടെ ആണല്ലോ ഇന്ത്യയില്‍ കമ്യൂണിസം നിലനില്‍ക്കുന്നത് തന്നെ സമാധാനിയ്ക്കാന്‍ വകനല്‍കുന്ന ഏക ആശ്വാസം അതാണ്.നമുക്ക് ഈപ്പോഴെടുത്ത തീരുമാനം വീണ്ടും തിരുത്താമല്ലോ.. ""നമോവാകം ""
Join WhatsApp News
P R Girish Nair 2018-12-21 21:08:18
Excellent. Congratulations.....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക