Image

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 5 ന്; ഡോ സി കെ നായര്‍ മുഖ്യാതിഥി

പി പി ചെറിയാന്‍ Published on 22 December, 2018
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 5 ന്; ഡോ സി കെ നായര്‍ മുഖ്യാതിഥി
ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് ക്രിസ്തുമസ്, നവവത്സരാഘോഷങ്ങള്‍ ജനുവരി 5 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് പാരിഷ് ഹാളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കലാപരിപാടികള്‍, ഡിന്നര്‍ എന്നിവക്ക് പുറമെ കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച സ്‌പെല്ലിംഗ് ബി സ്പീച്ച് മത്സരങ്ങളില്‍ ജേതാവായവര്‍ക്കുള്ള ട്രോഫികളും അവാര്‍ഡുകളും ചടങ്ങില്‍വെച്ച് മല്‍കുന്നതാണ്.

ഈ വര്‍ഷത്തെ ക്രിസ്തുമസ് സന്ദേശം നല്‍കുന്നത് ഡാളസ്സ് - ഫോര്‍ട്ട്വര്‍ത്തിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഡോ സി കെ നായരാണ്.

സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന ആഘോഷ പരിപാടികളിലേക്ക് ഡാളസ്സ്- ഫോര്‍ട്ട്വര്‍ത്തിലെ എല്ലാവരേയും ക്ഷണിക്കുന്നതായി അസ്സോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത്, സെക്രട്ടറി ദാനിയേല്‍ കുന്നേല്‍, ഐ സി ഇ സി പ്രസിഡന്റ് മാത്യു കോശി, സെക്രട്ടറി ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവര്‍ അറിയിച്ചു.
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 5 ന്; ഡോ സി കെ നായര്‍ മുഖ്യാതിഥിഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് നവവത്സരാഘോഷം ജനുവരി 5 ന്; ഡോ സി കെ നായര്‍ മുഖ്യാതിഥി
Join WhatsApp News
Joseph Padannamakkel 2018-12-22 11:45:05
കാർഡിയോളജിസ്റ്റ് ഡോക്ടർ സി.കെ. നായർ കേരള സമാജ ക്രിസ്തുമസ് സമ്മേളനത്തിൽ ക്രിസ്തുമസ് സന്ദേശം നൽകുന്നതിൽ സന്തോഷം. സാധാരണ പുരോഹിതരാണ് ക്രിസ്തുമസ് സന്ദേശങ്ങൾ നൽകിയിരുന്നത്. അതൊനൊരു മാറ്റമായി ഒരു അക്രൈസ്തവൻ ക്രിസ്തീയ സന്ദേശം നൽകുന്നതും സ്വാഗതാർഹമാണ്. 

ഡോക്ടർ ചന്ദ്രശേഖരൻ നായർ തിരുവനന്തപുരത്ത് പ്രീ പ്രൊഫഷണൽ പഠിക്കുന്ന കാലത്ത് തിരുവനന്തപുരം വൈ എം സി ഏ യിൽ എന്നോടൊപ്പം ഒരേ ഹോസ്റ്റലിൽ താമസിച്ചതും ഓർക്കുന്നു. എന്റെ സുഹൃത്തുമായിരുന്നു. അതിനു ശേഷം അദ്ദേഹത്തിൻറെ വിവരം അറിയുന്നത് ഇ-മലയാളിയിലെ ഇന്നത്തെ വാർത്തയിൽക്കൂടിയാണ്. ഡോകടർ നായർ അഖിലേന്ത്യാ ചാമ്പ്യൻ ഷിപ്പ് നേടിക്കൊണ്ടിരുന്ന ഒരു സ്പോർട്സ്മാൻ ആയിരുന്നതും ഓർക്കുന്നു. നാടകം, മോണോ ആക്റ്റ് എന്നീ കലകളിൽ പ്രസിദ്ധനുമായിരുന്നു. നിരവധി മേഖലകളിൽ അസാമാന്യ കഴിവുള്ള വ്യക്തിയാണ്, അദ്ദേഹം. 

ഇ-മലയാളിയിലെ എല്ലാ വായനക്കാർക്കും എന്റെ മനസു നിറയെയുള്ള ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു. 

ജോസഫ് പടന്നമാക്കൽ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക