Image

മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യശ്വന്ത് സിന്‍ഹയുടെ പുസ്തകം

Published on 22 December, 2018
മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി  യശ്വന്ത് സിന്‍ഹയുടെ പുസ്തകം

മോദി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ പുസ്തകം. ' ഇന്ത്യ അണ്‍മെയ്ഡ്: ഹൗ ദ മോദി ഗവണ്‍മെന്റ് ബ്രോക് ദ ഇകോണമി' എന്നു പുസ്തകത്തിലാണ് മോദി സര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങളെ യശ്വന്ത് സിന്‍ഹ വിമര്‍ശിക്കുന്നത്. മോദി സര്‍ക്കാര്‍ പുറത്തുവിടുന്ന ജി.ഡി.പി തെറ്റിദ്ധരിപ്പിക്കുന്നതാണ്. റിസര്‍വ് ബാങ്കിന്റെ പരമാധികാരം അങ്ങേയറ്റം അപകടത്തിലാണ്. നോട്ടുനിരോധനം ഇന്ത്യകണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പാണെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. തൊഴിലില്ലായ്മയെന്ന ഗുരുതരമായ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് സ്വയം തൊഴില്‍ എന്ന ആശയം നരേന്ദ്രമോദി കൊണ്ടു വരുന്നതെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തുന്നു.

ഒരു കാര്യവുമില്ലാത്ത തീരുമാനം എന്നാണ് നോട്ടുനിരോധനത്തെ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. അഴിമതിക്കാര്‍ക്കും പണക്കാര്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കാന്‍ മടിയില്ലാത്ത വ്യക്തിയെന്ന ഒരു വ്യാജ ഇമേജ് മോദിക്ക് നല്‍കുകയാണ് അത് ചെയ്ത്.

മോദിയോടുള്ള വ്യക്തിവിരോധമല്ല തന്നെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നതെന്നും സിന്‍ഹ അവകാശപ്പെടുന്നു. ' ചില ആളുകള്‍ പ്രചരിപ്പിക്കും പോലെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന്റെയോ എന്തെങ്കിലും സ്ഥാനം നല്‍കാത്തതിന്റെയോ പേരില്‍ മോദിയോടുള്ള വ്യക്തിവിരോധമല്ല ഞാനദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണം. മറിച്ച്‌, ഞാനാണ് അദ്ദേഹത്തിന്റെ കഴിവ് നേരത്തെ തിരിച്ചറിഞ്ഞ വ്യക്തികളിലൊരാളെന്നതാണ് സത്യം. 2014ലെ തെരഞ്ഞെടുപ്പില്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന നേതാക്കന്മാരിലൊരാളാണ് ഞാന്‍.' യശ്വന്ത് സിന്‍ഹ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക