Image

കര്‍ണാടക മന്ത്രിസഭാ പുനഃസംഘടന; സ്ഥാനം നഷ്ടമായ മന്ത്രി ബിജെപിയിലേക്ക്‌

Published on 22 December, 2018
കര്‍ണാടക മന്ത്രിസഭാ പുനഃസംഘടന;  സ്ഥാനം നഷ്ടമായ മന്ത്രി ബിജെപിയിലേക്ക്‌
ബെഗളൂരു: കര്‍ണാകടയിലെ മന്ത്രിസഭാ വിപുലീകരണത്തില്‍ സ്ഥാനം നഷ്ടമായ മന്ത്രി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌.

വനം-പരിസ്ഥിതി വകുപ്പ്‌ മന്ത്രിയായിരുന്ന ആര്‍ ശങ്കറാണ്‌ ബിജെപിയിലേക്ക്‌ പോകുമെന്ന സൂചന നല്‍കിയിരിക്കുന്നത്‌. കോണ്‍ഗ്രസിനുള്ളിലെ വിമതസ്വരം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരിച്ചത്‌.

മന്ത്രിസഭയില്‍ നിന്ന്‌ പുറത്തായതായുള്ള സൂചനകള്‍ ലഭിച്ചതായും ബിജെപിയിലേക്ക്‌ ചേക്കേറുന്നതിനെക്കുറിച്ച്‌ ചിന്തിക്കുകയാണെന്നും ആര്‍ ശങ്കര്‍ പ്രതികരിക്കുന്നു. കര്‍ണാടക പ്രജവന്യത ജനതാ പാര്‍ട്ടിയുടെ എംഎല്‍എയാണ്‌ ആര്‍ ശങ്കര്‍.

കോണ്‍ഗ്രസ്‌ തന്നെ തള്ളിയതായി ബോധ്യപ്പെട്ടു. ബിജെപിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇനി ഇക്കാര്യത്തില്‍ ഒരു പുനരാലോചന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍സിപ്പല്‍ അഡ്‌മിനിസ്‌ട്രേഷന്‍ മന്ത്രിയായ രമേശ്‌ ജര്‍കിഹോളിയാണ്‌ സ്ഥാനം നഷ്ടമായ മറ്റൊരു മന്ത്രി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക