Image

സ്‌നേഹത്തിന്നവതാരം ക്രിസ്തു (കവിത: പി. സി. മാത്യു)

Published on 22 December, 2018
സ്‌നേഹത്തിന്നവതാരം ക്രിസ്തു (കവിത: പി. സി. മാത്യു)
ഹൃത്തില്‍ കത്തിച്ചൊരായിരം പൂത്തിരികളുമായ്
ക്രിസ്തുമസ് ഇതാ വീണ്ടും വന്നീ ധനുമാസരാവില്‍
ഇരുളകറ്റി പ്രകാശ പ്രഭ പരത്തി എന്‍ നാവിലേശു
നല്‍കി ഉറക്കെ പാടുവാന്‍ ഇമ്പമേറും ഗാനങ്ങളും

ഉണ്ണി യേശു പിറന്ന നാളെത്ര സുന്ദരം, മാനവര്‍ക്കും
അതി സന്തോഷം രക്ഷകന്‍ തന്‍ അത്ഭുത ജനനം
പാപത്തിന്‍ ഇരുളില്‍ കഴിഞ്ഞ മാനവര്‍ക്കൊരു
പ്രത്യാശയായി, ത്യാഗമായി തീരുവാന്‍ വന്നവന്‍

ശത്രുവിനെ സ്‌നേഹിപ്പവതെന്തിനെന്നു ചോദിക്കവേ
ചൊന്നവനെന്നോടു "നിന്‍ ശത്രുവുമെന്‍ സൃഷ്ഠിയത്രേ
സ്‌നേഹിക്ക! സ്‌നേഹിക്ക! ഏഴു ഏഴുവത് വട്ടത്തോളം
ക്ഷമിക്കുകയെന്നാല്‍ പൊറുക്കാം നിന്‍ പിഴകളോരോന്നും"

അത്ഭുത മന്ത്രി, വീരനാകും ദൈവം പിന്നെ
സമാധാനത്തിന്‍ പ്രഭു എന്നു ലോകമറിഞ്ഞു അങ്ങയെ...
സകല ലോകര്‍ക്കും നിത്യ ജീവന്‍ കനിഞ്ഞു നല്‍കി
സ്‌നേഹത്തിന്‍ മാതൃകയായി മാറിയ നിനക്കെന്‍ പ്രണാമം!

Join WhatsApp News
ഉണ്ണി യേശു 2018-12-23 07:23:15
ഉണ്ണി യേശു അല്ല dec ല്‍ ജനിച്ചത്‌ . സൂര്യന്‍റെ ജനനം ലോകമെമ്പാടും ആളുകള്‍  winter സോളിസ്റിക്  ദിവസങ്ങളില്‍ ആഗോഷിച്ചിരുന്നു. ഉണ്ണി യേശുവും ഇതു മായി യാതൊരു ബന്ദവും ഇല്ല. ഇത്തരം പൊട്ടത്തരം എഴുതാതു.
JEGI 2018-12-23 15:14:04
തൊണ്ണൂറ്റൊന്പത് ശതമാനം ക്രിസ്ത്യാനികളും യേശു ഡിസംബർ 25 നു ജനിച്ചു എന്നും കരുതി ആണീ കോപ്രായങ്ങൾ കാണിക്കുന്നത് . ഡിസംബർ 25 സൂര്യന്റെ പേരിലുള്ള ഒരു പേഗൻ ഉത്സവം ആയിരുന്നു. നാലാം നൂറ്റാണ്ടിൽ കുസ്തന്തേൻ ചക്രവർത്തി ആണ് അത് യേശുവിന്റെ ജന്മദിനമായി ആഘോഷിക്കാൻ അനുമതി നൽകിയത്.  യേശു ജനിച്ചതിനു ചരിത്രപരമായി തെളിവുകൾ കാര്യമായി ലഭ്യമല്ല. ബൈബിൾ അനുസരിച്ചു ഒത്തിരി ഒത്തിരി പൊരുത്തക്കേടുകൾ മാത്രം. ആദ്യത്തെ സുവിശേഷം എന്ന് കരുതുന്ന മാർക്കോസിന്റെ പേരിലുള്ളതിൽ ജനനത്തെക്കുറിചു ഒന്നും പറയുന്നില്ല. പിന്നീടു ഉണ്ടായവയിൽ പറയുന്ന പല കാര്യങ്ങളും ചരിത്രത്തിൽ ഇല്ല. ഹെരോദ് ദി ഗ്രേറ്റ് ബി സി നാലാം നൂറ്റാണ്ടിൽ മരണപ്പെട്ടു. രണ്ടു വയസ്സിൽ താഴെ ഉള്ള കുട്ടികളെ കൊല്ലാൻ ഒരു ഉത്തരവും റോമാ സാമ്രാജ്യത്തൊരിടത്തും നടപ്പാക്കിയിട്ടില്ല, പേർവഴി ചേർക്കൽ എന്നൊരു സെൻസ്‌ നടന്നതും റോമാ ചരിത്രത്തിൽ കാണുന്നില്ല. ഒരു സെൻസസ്‌ നസന്നതു അഞ്ചാം നൂറ്റാണ്ടിൽ എങ്ങോ ആണ്. അതിനു ആരും ജന്മദേശത്തു പോകണമെന്ന വ്യവസ്ഥയും ഇല്ലായിരുന്നു. ഡിസംബറിലെ കൊടും തണുപ്പിൽ ലോകത്തൊരു  ഭരണകൂടവും സെൻസസ് ഒക്കെ നടത്താൻ തീരെ സാധ്യതയും ഇല്ല. അതുകൊണ്ടു ഡിസംബർ 25 നു ആയാലും ജനുവരി 7 (estern orthodox celeberate on Jan 7) യേശു പറഞ്ഞു എന്ന് കരുതുന്ന കാര്യങ്ങൾ ഉൾക്കൊണ്ടു ജീവിക്കുക . അതാണ് യേശുദേവന് കൊടുക്കാൻ സാധിക്കുന്ന ഏറ്റവും നല്ല സമ്മാനം. എല്ലാവർക്കും ആശംസകൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക