Image

യോവിലില്‍ കുറവിലങ്ങാട് സ്വദേശിനി നിര്യാതയായി

Published on 22 December, 2018
യോവിലില്‍ കുറവിലങ്ങാട് സ്വദേശിനി നിര്യാതയായി
 
യോവില്‍: സോമേര്‍സെറ്റിനടുത്തു യോവിലില്‍ മലയാളി നേഴ്‌സ് ജയ നിര്യാതയായി. ഒരു വര്‍ഷമായി കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ ആയിരുന്നു. യോവില്‍ ഡിസ്ട്രക്ട എന്‍എച്ച്. ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നെങ്കിലും കുറെ കാലമായി രോഗം കുറഞ്ഞ അവസ്ഥയില്‍ ആയിരുന്നു . രണ്ടാഴ്ച മുന്‍പ് രോഗം, കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു . ഡിസംബര്‍ 20നു ഉച്ചയോടു കൂടിയാണ് മരണം സംഭവിച്ചത് .കോട്ടയം കുറവിലങ്ങാട് കാട്ടര്‍പതിയില്‍ ജോര്‍ജ് ജോസഫിന്റെ ഭാര്യ ആണ് ജയ. മക്കള്‍: അലീന (പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി), ആല്‍വിന, ആല്‍ബ (വിദ്യാര്‍ഥി).

പരേത കോട്ടയം പുലിക്കുട്ടുശേരില്‍ പോളകാട്ടില്‍ പരേതനായ അബ്രഹാം, ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്, തങ്കമ്മ (സുജ) പാലാവയല്‍, തോമസ് എബ്രഹാം (ദുബായ്), മോനച്ചന്‍ (യുഎസ്എ) എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌കാരം നാട്ടില്‍. മൃതദേഹം ഇപ്പോള്‍ യോവില്‍ ഡിസ്ട്രിക്ട് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . ഫാ. ജോസ് മാളിയേക്കല്‍ ആശുപത്രിയില്‍ എത്തി പരേതയുടെ ആത്മ ശാന്തിക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയിരുന്നു .നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം എത്രയും പെട്ടന്ന് നാട്ടില്‍ എത്തിച്ചു സംസ്‌കാരം നടത്താനുള്ള തയാറെടുപ്പിലാണ്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക