Image

മരിയന്‍ മിനിസ്ട്രിയുടെ ഏകദിന ധ്യാനം ജനുവരി അഞ്ചിന്

Published on 22 December, 2018
മരിയന്‍ മിനിസ്ട്രിയുടെ ഏകദിന ധ്യാനം ജനുവരി അഞ്ചിന്

ലണ്ടന്‍: മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് ജനുവരി അഞ്ചിനു നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ടോമി ഏടാട്ട് അച്ചനോടൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

രാവിലെ ഒന്പതിന് ജപമാലയോടെ ആരംഭിച്ചു ദിവ്യബലി, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പ്, വചന പ്രഘോഷണം, ആരാധന എന്നിവയോടെ വൈകുന്നേരം മൂന്നിന് എല്ലാ ശുശ്രൂഷകളും അവസാനിക്കുന്നതായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്

മരിയന്‍ മിനിസ്ട്രി യുകെ ഡയറക്ടറും ചീഫ് കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ചെറിയാന്‍ സാമുവല്‍ (07460499931), ഡാനി ഇന്നസെന്റ് (07852897570)

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക