Image

ക്രിസ്തുമസ്സ് കഥകള്‍ കുട്ടികള്‍ക്ക് (ബി ജോണ്‍ കുന്തറ)

Published on 22 December, 2018
ക്രിസ്തുമസ്സ് കഥകള്‍ കുട്ടികള്‍ക്ക് (ബി ജോണ്‍ കുന്തറ)
ക്രിസ്തുമസ്സ് കേക്ക്

അംങ് ഈസ്‌റ്റോണിയ രാജ്യത്ത് നല്ലൊരു രാജാവുണ്ടായിരുന്നു.രാജാവ് തന്‍റ്റെ പ്രജകളെ വളരെ സ്‌നേഹിച്ചിരുന്നുഎന്നിരുന്നാല്‍ ത്തന്നെയും പ്രജകള്‍ എപ്പോഴും തമ്മില്‍ തമ്മില്‍ ശണ്ഠകൂടിയിരുന്നു ഇതില്‍ രാജാവ് വളരെ ദുഃഖിതനായിരുന്നു.

ഇതിനൊരു അവസാനം കാണണമെന്ന് രാജാവു തീരുമാനിച്ചു ക്രിസ്തുമസ്സ് അടുത്തപ്പോള്‍ രാജാവ് പ്രഖ്യാപിച്ചു, ആരും തമ്മില്‍ സ്‌നേഹിക്കുന്നില്ലഅതിനാല്‍ ഈ വര്‍ഷം തന്‍റ്റെ രാജ്യത്ത് ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ വിലക്കിയിരിക്കുന്നു.

ഇതു കേട്ട് എല്ലാവരും ദുഃഖിതരായി കുട്ടികള്‍ കരയുവാന്‍ തുടങ്ങി കാരണം ക്രിസ്തുമസ്സ് ഇല്ലെങ്കില്‍ സാന്താ ക്ലോസ് വരില്ല സമ്മാനങ്ങളും കിട്ടില്ല. ഇതെല്ലാം കണ്ട് മഹാറാണിയും ദുഃഖത്തിലാണ്ടു.

രാജ്ഞിക്ക് ഒരടവു മനസ്സില്‍ വന്നു. തന്‍റ്റെ സേവകനെ വിളിച്ചു കുതിരവണ്ടി പെട്ടെന്ന് ഒരുക്കുവാന്‍ ആജ്ഞാപിച്ചു റാണി വണ്ടിയില്‍ കയറി തന്‍റ്റെ രാജ്യത്തെ എല്ലാ പ്രജകളുടെയും വീട്ടില്‍ പോയി . എല്ലാവരോടും പറഞ്ഞു നിങ്ങളെല്ലാം ഓരോ കേക്കുകള്‍ ഉണ്ടാക്കണം എന്നിട്ട്ക്രിസ്തുമസിന്‍ തലേദിവസത്തെ സായാഹ്നം കേക്കുമായി കൊട്ടാരത്തിലെത്തണം.രാജാവ് നിങ്ങളെ കാണുവാന്‍ കൊട്ടാരത്തിനു മുന്നിലെത്തുമ്പോള്‍ നിങ്ങള്‍ പരസ്പരം കേക്കുകള്‍ കൈമാറണം കൂടാതെ തമ്മില്‍ തമ്മില്‍ ആശ്ലേഷവും നല്‍കണം.

ക്രിസ്തുമസിന്‍ തലേദിവസത്തെ സായാഹ്നം എത്തി രാഞ്ഞി ആവശ്യപ്പെട്ട പ്രകാരം എല്ലാ പ്രജകളും കേക്കുമായി എത്തി.രാഞ്ഞി രാജാവിന്‍റ്റടുത്തെത്തി പറഞു അങ്ങയെ കാണുന്നതിന് എല്ലാ പ്രജകളും കൊട്ടാരത്തിനു മുന്നില്‍ എത്തിയിരിക്കുന്നു.

രാജാവ് ഉടനെ ഉമ്മറത്തെത്തി. രാജാവിനെ കണ്ട ഉടനെ, രാഞ്ഞി നല്‍കിയിരുന്ന നിര്‍ദ്ദേശപ്രകാരം എല്ലാവരും കേക്കുകള്‍ കൈമാറി അടുത്തുനിന്ന ആള്‍ക്ക് ആലിംഗനവും നല്‍കി. ഇതുകണ്ട് രാജാവിന് വളരെ സന്ദോഷമുണ്ടായി രാജാവ് വീണ്ടും ക്രിസ്തുമസ്സ് ആഘോഷം നടപ്പിലാക്കി റാണി കുട്ടികള്‍ക്കായി ശേഖരിച്ചു വെച്ചിരുന്ന കളിപ്പാട്ടങ്ങള്‍രാജാവിന്‍റ്റെ മുന്നിലെത്തിച്ചു കുട്ടികള്‍ രാജാവിന്‍റ്റെ മുന്നിലെത്തി സമ്മാനങ്ങള്‍ സ്വീകരിച്ചു.ഇതാണ് ക്രിസ്തുമസ്സ് കേക്കിന്‍റ്റെ തുടക്കം.

ക്രിസ്തുമസ് വൃക്ഷം (ക്രിസ്തുമസ്ട്രീ)

ഒരു വിജന മരുഭൂമിയില്‍ഒരു വൃദ്ധനായപിതാവ്, രണ്ടു മക്കളുമായി ജീവിച്ചിരുന്നു. ഇവിടെ കള്ളിമുള്ള് അല്ലാതെ വേറൊരു ചെടിയോ വൃക്ഷമോ വളരില്ല.എല്ലാ വര്‍ഷവും ഈപിതാവ് തന്‍റ്റെ രണ്ടു പുത്രന്മാരുമായി അകലെ ഒരു പട്ടണത്തില്‍ പോയിരുന്നു ക്രിസ്മസ് ആഘോഷിക്കുന്നതിന്കാരണം അവിടെ മലമുകളില്‍ വൃഷങ്ങളില്‍ ചെറു നക്ഷത്രങ്ങള്‍ നൃത്തമാടുന്നത് കാണുവാന്‍ സാധിക്കും.ആ നാട്ടുകാര്‍ പറഞ്ഞിരുന്നത് ക്രിസ്തുമസ് കാലം ചെറുനക്ഷത്രങ്ങള്‍ ആകാശത്തു നിന്നുമെത്തി നൃത്തം ചവുട്ടുന്നതാണെന്നാണ്.

ഈയൊരുപതിവ് ,രണ്ടു മക്കളുടെയും ഓര്‍മ്മയുള്ള കാലംമുതല്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ഈ പിതാവ് വാര്ധ്ാലക്യത്തിലെത്തി പണ്ടത്തെ മാതിരി യാത്ര നടത്തുന്നതിനുള്ള ആരോഗ്യവും ഇല്ലാതായി. ആവര്‍ഷം ക്രിസ്മസ്സ് അടുത്തപ്പോള്‍ പിതാവ് മക്കളോടു പറഞ്ഞു ഞാന്‍ ഷീണിതനായി എനിക്കു ദൂര സഞ്ചാരം സാധ്യമല്ല അതിനാല്‍ ഇത്തവണ ക്രിസ്മസ് വിളക്കുകള്‍ കാണുന്നതിന് നിങ്ങള്‍ രണ്ടാള്‍ മാത്രം പോവുക ഞാന്‍ വരുന്നില്ല.

പിതാവിന്‍റ്റെ ഈ തീരുമാനം പുത്രന്മാരെ വിഷാധരാക്കി അപ്പനില്ലാതെ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കാണുവാന്‍ പോകുന്നതിന് അവര്‍ക്കും താല്‍പ്പര്യമില്ല. അവര്‍ അതിനൊരു വഴി ആലോചിച്ചു. നമുക്ക് നക്ഷത്രങ്ങള്‍ വരുന്ന വൃക്ഷങ്ങലുള്ള മലമുകളില്‍ കയറി ഒരു ചെറിയ മരം പിഴുതെടുത്തു വീട്ടില്‍ കൊണ്ടുവന്ന് അതില്‍ വിളക്കുകള്‍ തൂക്കി പിതാവുമൊരുമിച്ചു ക്രിസ്തുമസ് ആഘോഷിക്കാം.

അന്നുതന്നെ ഇതിനായി രണ്ടുപേരും പുറപ്പെട്ടു. പിറ്റേന്നു രാവിലെ അവര്‍ മലമുകളിലെത്തി. സമയം നഷ്ടപ്പെട്ടുത്താതെ അവര്‍ ഒരു വൃഷം പിഴുതെടുത്തു അതുമായി മടങ്ങി വീട്ടിലെത്തി അപ്പോള്‍ പിതാവ് ഒരു മയക്കത്തിലായിരുന്നു. ചെറിയ മരം അവര്‍ മുറിയുടെ മൂലയില്‍ ഒരു ചെറിയ വീപ്പയില്‍ കുഴിച്ചുവയ്ച്ചു. അപ്പോള്‍ സമയം ഇരുട്ടി. അവര്‍ പിതാവിനെ മയക്കത്തില്‍ നിന്നും വിളിച്ചെഴുന്നേപ്പിച്ചു.

ഈ സമയം ആ ചെറിയ മരത്തില്‍ ഉറങ്ങിയിരുന്ന മിന്നാമിനുങ്ങുകളും ഉണര്ന്നു മരത്തിനു ചുറ്റും പറക്കുവാന്‍ തുടങ്ങി. ഇതുകണ്ട പിതാവ് ആശ്ചര്യപ്പെട്ടു ഇതെന്തത്ഭുതമെന്നു പറഞ്ഞു മക്കളെ കെട്ടി പിടിച്ചു ഉമ്മകള്‍ നല്‍കി.ആകാലം മുതല്‍ ആളുകള്‍ ക്രിസ്തുമസ് ട്രീകള്‍ വീട്ടിനുള്ളില്‍ വയ്ക്കുവാന്‍ തുടങ്ങി.
Join WhatsApp News
പിള്ളേരെ പറ്റിക്കാന്‍ 2018-12-23 05:44:55
ഇത്രയും കാലം പൊള്ളയായ  വിഡ്ഢിത്തരം എഴുതി വിവരംകെട്ട റിപ്ലബ്ലികന്‍ മണ്ടന്‍ മാരെ പറ്റിച്ചു, തേ ഇതാ ഇറങ്ങിയിട്ടുണ്ട് പിള്ളേരെ പറ്റിക്കാന്‍. പിള്ളേരും വല്യോരും ഇതൊന്നും വായിക്കില്ല എന്നൊരു ആശ്വാസം.
നാരദന്‍ 
Baffled 2018-12-23 12:26:36
I thought for this guy Trump was Jesus 
പിള്ളേരെ പിടുത്തക്കാര്‍ 2018-12-23 15:04:39
ക്രിസ്ത്മസ് കേക്ക്, കദ എന്നൊക്കെ പറഞ്ഞു പിള്ളേരെ പിടുത്തക്കാര്‍ ഇറങ്ങിയിട്ടുണ്ട് സൂഷിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക