Image

മനീതി സംഘം യഥാര്‍ത്ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

Published on 23 December, 2018
 മനീതി സംഘം യഥാര്‍ത്ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

സന്നിധാനത്തെത്തിയ മനീതി സംഘം യഥാര്‍ത്ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ തനിക്ക് ഒന്നും അറിയില്ലെന്നും അദേഹം പറഞ്ഞു.

മനീതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പോലീസുമെന്ന് ഹൈക്കോടതി നിരീക്ഷക സമിതി അറിയിച്ചിരുന്നു ഇതിനു മറുപടിയാണ് അദേഹം പറഞ്ഞത്. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിരീക്ഷണ സമിതിയാണ് അഭിപ്രായം പറയേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക