Image

'മനിതി' എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍വാദികളാണെന്ന് രാജ്യസഭ എം.പി സുബ്രഹ്മണ്യന്‍ സ്വാമി

Published on 23 December, 2018
'മനിതി' എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍വാദികളാണെന്ന് രാജ്യസഭ എം.പി സുബ്രഹ്മണ്യന്‍ സ്വാമി

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ 'മനിതി' എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍വാദികളാണെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇവര്‍ക്ക് പിന്തുണ നല്‍കുന്നതും ഇവരെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതും നക്സല്‍ ചിന്താഗതിയുള്ളവരാണെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. നക്‌സല്‍ ചിന്താഗതിയുള്ള ഇവര്‍ക്കെതിരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം ശബരിമലയെ തകര്‍ക്കാനുളള ശ്രമങ്ങളെ കുറിച്ച്‌ എന്‍ഐഎ അന്വേഷിക്കണമെന്ന് ശ്രീധരന്‍ പിളള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നടന്ന കപടനാടകമാണ് ശബരിമലയില്‍ അരങ്ങേറിയത്. ഈ കളളക്കളി എന്‍ഐഎ അന്വേഷിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ശ്രീധരന്‍പിളള വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക