Image

പറവൂര്‍ പുനര്‍ജനി പദ്ധതിക്ക് ശിലയിട്ടു; അയര്‍ലന്‍ഡ് ഒഐസിസിക്ക് നന്ദി അറിയിച്ചു ഉമ്മന്‍ചാണ്ടി

Published on 23 December, 2018
പറവൂര്‍ പുനര്‍ജനി പദ്ധതിക്ക് ശിലയിട്ടു; അയര്‍ലന്‍ഡ് ഒഐസിസിക്ക് നന്ദി അറിയിച്ചു ഉമ്മന്‍ചാണ്ടി

ഡബ്ലിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഒരുക്കുന്ന ’പുനര്‍ജനി പറവൂരിന് പുതുജീവന്‍ പദ്ധതിയുടെ ഭാഗമായി ചിറ്റാറ്റുകര പഞ്ചായത്തിലെ മാച്ചാംതുരുത്ത് സ്വദേശി പൊക്കേടത്ത് സീമ ശ്രീദേവിക്ക് നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ ശിലാസ്ഥാപന കര്‍മ്മം വ്യാഴാഴ്ച രാവിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. അയര്‍ലന്‍ഡിലെ ഒഐസിസി പ്രളയമേഖലയില്‍ ചെയ്യുന്ന മഹാമനസ്‌കതയ്ക്ക് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രത്യേകം നന്ദിയര്‍പ്പിച്ചു. 

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലയിലെ 350 വീടുകള്‍ പുനര്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി വി.ഡി. സതീശന്‍ എംഎല്‍എ രൂപപ്പെടുത്തിയ ’പുനര്‍ജനി, പറവൂരിന് പുതുജീവന്‍ പദ്ധതിയിലാണ് ഒഐസിസി അയര്‍ലന്‍ഡും പങ്കു ചേരുന്നത്. പറവൂര്‍ എംഎല്‍എ വി.ഡി. സതീശന്‍, ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക്വിന്‍സ്റ്റാര്‍ എന്നിവരടക്കം നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റോണി കുരിശിങ്കല്‍പറന്പില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക