Image

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് കരോള്‍ സര്‍വീസ് നടത്തി

Published on 23 December, 2018
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് കരോള്‍ സര്‍വീസ് നടത്തി

കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷിന്റെ ക്രിസ്മസ് കരോള്‍ സര്‍വീസ് 'ഗ്ലോറിയ നൈറ്റ്' ഡിസംബര്‍ 21ന് എന്‍. ഇ. സി. കെ, നോര്‍ത്ത് ടെന്റില്‍ 
ആഘോഷമായ പരിപാടികളോടെ നടത്തി. 

കരോള്‍ സര്‍വീസിന് നേതൃത്വം നല്‍കിയ വികാരി റവ ജോണ്‍ മാത്യു ക്രിസ്മസ് ദൂതും നല്‍കി. കൊയര്‍ മാസ്റ്റര്‍ ലിനു പി. മണികുഞ്ഞിന്റെ നേതൃത്വത്തില്‍ ഇടവകയുടെ ക്വയര്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ആക്ഷന്‍ സോംഗ്‌സ്, കരോള്‍ ഗാനങ്ങള്‍ക്ക് സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സും ഹെഡ് മാസ്റ്റര്‍ എബ്രഹാം മാത്യു, ജോര്‍ജ് ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് പരിശീലനം നല്‍കി. ഇടവക വൈസ് പ്രസിഡന്റ് ജോര്‍ജ് വറുഗ്ഗീസ് പ്രാരംഭ പ്രാര്‍ഥനയും ഇടവക സെക്രട്ടറി എ.ജി. ചെറിയാന്‍ നന്ദി പറഞ്ഞു. എന്‍.ഇ.സി.കെ. സെക്രട്ടറി റോയ് യോഹന്നാന്‍ കരോള്‍ സര്‍വീസില്‍ സംബന്ധിച്ച് ഇടവകാംഗങ്ങള്‍ക്ക് ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേര്‍ന്നു. കൊയര്‍ കണ്‍വീനര്‍ എം. തോമസ് ജോണ്‍ സ്വാഗതം ആശംസിച്ചു. ഇടവകയുടെ അല്മായ ശ്രുശ്രുഷകന്‍ മാത്യു ജോര്‍ജ് സമാപന പ്രാര്‍ഥന നടത്തി. റവ. ജോണ്‍ മാത്യുന്റെ ആശീര്‍ വാദത്തോടും കരോള്‍ സര്‍വീസ് സമാപിച്ചു. കരോള്‍ സര്‍വീസിന് റെജു ഡാനിയേല്‍ ജോണ്‍ അവതാരകന്‍ ആയിരുന്നു

റിപ്പോര്‍ട്ട്: രാജു ഡാനിയേല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക