Image

‘സിംകൃതി 2018’ സംഘടിപ്പിച്ചു

Published on 23 December, 2018
‘സിംകൃതി 2018’ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ ദന്തഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ഡെന്റല്‍ അലയന്‍സ് ‘സിംകൃതി 2018’ പേരില്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. 

റീജന്‍സി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കുവൈത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സ്‌പെഷലൈസേഷന്‍ മേധാവി ഡോ. ഇബ്രാഹിം അബ്ദുല്‍ ഹാദി, ആരോഗ്യ മന്ത്രാലയത്തിലെ ഡെന്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡോ. താലിബ് അല്‍ സറാഫ്, കുവൈത്ത് യൂനിവേഴ്‌സിറ്റി ഡെന്റല്‍ വിഭാഗം ഡീന്‍ ഓഫ് ഫാക്കല്‍റ്റി ഡോ. ആദില്‍ അല്‍ അസ്ഫുര്‍, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രണ്‍വീര്‍ ഭാരതി എന്നിവര്‍ മുഖ്യാതിഥികളായി. കുവൈത്ത് ആരോഗ്യമന്ത്രാലയം, കുവൈത്ത് സര്‍വകലാശാല, ഡെന്റല്‍ യൂണിയന്‍ പ്രതിനിധികള്‍, വിവിധ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

ചടങ്ങില്‍ ഐഡാക് തയാറാക്കിയ ഓറല്‍ ഹെല്‍ത്ത് ഗൈഡും ഡെന്റല്‍ പേഷ്യന്റ് ഹാന്‍ഡ്ബുക്കും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഓറല്‍ ഹെല്‍ത്ത് ഗൈഡ് ഡോ. റിനോ റോയിയും ഡെന്റല്‍ പേഷ്യന്റ് ഹാന്‍ഡ് ബുക്ക് ഡോ പ്രതാപ് ഉണ്ണിത്താനും പരിചയപ്പെടുത്തി. ഐഡാക് ഡെന്റിസ്റ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഡോ. ജോണ്‍ ജോയ് മണപ്പള്ളിലിന് സമ്മാനിച്ചു. ഐഡാക് ഭാരവാഹികളായ ഡോ. ജോര്‍ജ് പി. അലക്‌സ്, ഡോ. ഷഹീന്‍ മാലിക്, ഡോ. സീമ സാമുവല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു വിവിധ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക