(ഇതൊരു നേരമ്പോക്കിനുള്ള പംക്തി.വായനക്കാര്‍ക്ക് രസകരമായ ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്)
പകുതിയായ ആപ്പിള്‍ എങ്ങനെ കാണപ്പെടുന്നു.
* മറ്റേ പകുതി പോലെ തന്നെ.
നിങ്ങള്‍ ഒരു ചുവന്ന കല്ലു് നീല സമുദ്രത്തിലേക്ക് എറിഞ്ഞാല്‍ അത് എന്താകും.
* അത് നനയും അല്ലെങ്കില്‍ വെള്ളത്തില്‍ താണുപോകും.
എണ്‍പത് ദിവസങ്ങള്‍ ഉറങ്ങാതെ ഒരാള്‍ക്ക് എങ്ങനെ കഴിച്ച് കൂട്ടാന്‍ കഴിയും.
* അയാള്‍ക്ക് രാത്രി ഉറങ്ങാമല്ലോ?
നിങ്ങളുടെ ഒരു കയ്യില്‍ മൂന്നു ആപ്പിളും, നാലു ഓറഞ്ചും, മറ്റേ കയ്യില്‍
നാലു് ആപ്പിളും, മൂന്നു ഓറഞ്ചുമുണ്ടെങ്കില് നിങ്ങളില്‍ എന്തുണ്ടാകും.
* നിങ്ങള്‍ക്ക് വലിയ കൈകള്‍ ഉണ്ടായിരിക്കും.
ഒരു ചുമര് പണിയാന്‍ എട്ട് മനുഷ്യര്‍ക്ക് പത്തു മണികൂര് വേണ്ടി വന്നെങ്കില്‍ നാലാള്‍ക്ക് അത് പണിയാന്‍ എത്ര സമയം വേണം.
*അവര്‍ക്ക് സമയത്തിന്റെ ആവശ്യമില്ല. കാരണം ചുമര് പണിത് കഴിഞ്ഞു.
കോണ്‍ക്രീറ്റിട്ട നിലത്തേക്ക് ഒരു മുട്ട അത് പൊട്ടിക്കാതെ എങ്ങനെ വീഴ്ത്താന്‍ കഴിയും.
*കോണ്‍ക്രീറ്റ് നിലങ്ങള്‍ എളുപ്പത്തില്‍ പൊട്ടുന്നില്ല.
നിങ്ങള്‍ കാറോടിച്ച് പോകയാണു്. ശക്തിയായ മഴ പെയ്യുന്ന ഒരു ഭീകര
രാത്രിയായിരുന്നു അത്. അപ്പോള്‍ വഴിവക്കില്‍ നിങ്ങള്‍ മൂന്നു പേരേ
കാണുന്നു. ഏത് ക്ഷണവും മരിക്കാവുന്ന രോഗിയായ ഒരു വ്രുദ്ധ, നിങ്ങളുടെ
ജീവന് പണ്ട് രക്ഷിച്ച സുഹൃത്ത്, നിങ്ങള്‍ സ്വപനങ്ങളില്‍ കണ്ടിരുന്ന
നിങ്ങളുടെ ഭാവി വധു. ഒരു സഹയാത്രികനേ കാറില്‍ സ്ഥലമുള്ളു. നിങ്ങള്‍ ആരെ
കാറില്‍ കയറ്റും.
*കാറിന്റെ താക്കോള്‍ കൂട്ടുകാരനു കൊടുത്ത് വ്രുദ്ധയെ ആസ്പത്രിയില്‍
എത്തിക്കാന്‍ പറയും. എന്നിട്ടു സുന്ദരിയുമായി വാഹനസൗകര്യം കിട്ടുന്ന വരെ
സന്തോഷത്തോടെ കഴിച്ചുകൂട്ടും.
ഒരു മൂലയില്‍ ഒട്ടിയിരിക്കയും എന്നാല്‍ ലോകം മുഴുവന്‍ സഞ്ചരിക്കയും ചെയ്യുന്നത് ആരു്?
* സ്റ്റാമ്പ്.
(അമേരിക്കന്‍ മലയാളികള്‍ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും)
വീടു എന്നു പറയുമ്പോള്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണെങ്കിലും പാളിച്ചകള്‍ വരുമ്പോള്‍ സ്ത്രീയെ കുറ്റപ്പെടുത്തുന്നല്ലൊ?
*നമ്മുടെ ആദ്യ പിതാവ് ആദമും അതു തന്നെയല്ലേ ചെയ്തത്? സ്ത്രീയെ കുറ്റപ്പെടുത്തി നല്ല പിള്ള ചമയുക.
അമേരിക്കന്‍ മലയാളികള്‍ സന്തുഷ്ടരാണോ?
*എന്നു ചോദിച്ചാല്‍ പറയാന്‍ വിഷമമാണു. പൊതുരംഗത്ത് കേള്‍ക്കുന്ന
വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ നായ കടലില്‍ ചെന്നാലും നക്കിയെ കുടിക്കു എന്ന
ചൊല്ലു മലയാളികള്‍ക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
പണം ഉണ്ടാക്കാന്‍ ഓടി നടന്നപ്പോള്‍ കിടക്കറയിലെ ചൂടു അനുഭവിക്കാന്‍ പറ്റാത്തതുകൊണ്ടാണോ പ്രായമായപ്പോള്‍ മലയാളിക്ക് വാതം കോച്ചിയത്.
*നിര്‍ബന്ധമില്ല, എന്നാല്‍ കിടക്കരയുടെ ശരിയായ ഉപയോഗം പല രോഗങ്ങളും വരാതിരിക്കാന്‍ സഹായകമാണ്.
ഒരു ചോദ്യം താഴെ കൊടുക്കുന്നു. വായനകാര്‍ക്ക് കമന്റ് സെക്ഷനില്‍ ഉത്തരം എഴുതാം.
ഊമയായ ഒരു മനുഷ്യന് പല്ല് തേക്കാനുള്ള ബ്രഷ് വാങ്ങാന്‍ പോയി ആംഗ്യം
കാണിച്ച്അത് കടയില്‍ നിന്നും വാങ്ങി. അന്ധനായ ഒരു മനുഷ്യന് പഴം വാങ്ങാന്‍
കടയില്‍ പോയി എങ്ങനെ ആംഗ്യം കാണിക്കും.? ( ഇതിന്റെ ഉത്തരം വായനകാരില്‍
നിന്നും പ്രതീക്ഷിക്കുന്നു)
(കൂടുതല്‍ ചോദ്യങ്ങളും ഉത്തരങ്ങളുമായി അടുത്ത ആഴ്ച വീണ്ടും കാണാം)