Image

വനിതാ മതിലില്‍ ഇരുപത്തി രണ്ട്‌ ലക്ഷം വനിതകളെ പങ്കെടുപ്പിക്കും: നവോത്ഥാന മൂല്യ സംരക്ഷണ സമിതി

Published on 24 December, 2018
വനിതാ മതിലില്‍ ഇരുപത്തി രണ്ട്‌ ലക്ഷം വനിതകളെ പങ്കെടുപ്പിക്കും: നവോത്ഥാന മൂല്യ സംരക്ഷണ സമിതി

വനിതാ മതിലിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ 22 ലക്ഷം വനിതകളെ പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി.

സി പി ഐ എമ്മിന്റെ 30 ലക്ഷത്തിനു പുറമേയാണിതെന്നു സംരക്ഷണ സമിതി അറിയിച്ചു. കാസര്‍കോട് ടൗണ്‍ മുതല്‍ വെള്ളയമ്ബലം വരെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ സൃഷ്ടിക്കുക .

കാസര്‍ഗോഡ് മന്ത്രി കെ കെ ശൈലജയും വെള്ളയമ്ബലത്ത് മുഖ്യമന്ത്രിയും സംസാരിക്കും. വനിതകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി വനിതാ മതില്‍ മാറുമെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക