Image

മതിലിന് കടമ്പകള്‍ ഏറെ: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 24 December, 2018
മതിലിന് കടമ്പകള്‍ ഏറെ: ഏബ്രഹാം തോമസ്
വാഷിംഗ്ടണ്‍: സാധാരണ ക്രിസ്മസ് ദിനങ്ങളില്‍ ദീപാലംകൃതമായ ധാരാളം വീടുകളും കെട്ടിടങ്ങളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും നയനാനന്ദകരമായ കാഴ്ചകളാണ്. ഈ ക്രിസ്മസ് ദിനങ്ങളില്‍ പൊലിയുന്ന ദീപങ്ങളാണ് ഫെഡറല്‍ മന്ദിരങ്ങളിലും പാര്‍ക്കുകളിലും സ്മാരകങ്ങളിലും ചില വീടുകളിലും ദൃശ്യമാവുന്നത്. 3,19,000 ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ തങ്ങളുടെ ജോലി നഷ്ടമാവും എന്ന ഭീഷണിയിലാണ്. 4,20,000 ജീവനക്കാര്‍ വേതനമില്ലാതെ ജോലി ചെയ്‌തേ മതിയാകൂ. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിലെ മൂന്നാമത്തെ ഭാഗിക ഭരണസ്തംഭനത്തിന്റെ ഫലങ്ങളാണ് ഇവ.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് അമേരിക്കയുടെ മെക്‌സിക്കോയുമായുള്ള അതിര്‍ത്തിയില്‍ സുന്ദരവും ശക്തവുമായ വന്‍ മതില്‍ നിര്‍മ്മിക്കും എന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോഴും അതിര്‍ത്തിയില്‍ മുന്‍പ് ഉണ്ടായിരുന്നതില്‍ അധികമായി ഒരു മൈല്‍ പോലും മതിലോ ഫെന്‍സോ കെട്ടി ഉയര്‍ത്താന്‍ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ട്രംപ് മൊത്തം ആവശ്യപ്പെടുന്നത് 18 ബില്യണ്‍ ഡോളറാണ്. അതിര്‍ത്തിയില്‍ 700 മൈല്‍ മതിലോ ഫെന്‍സോ നിര്‍മ്മിക്കുവാനാണ് ഇത് പ്രസിഡന്റ് ഡബ്ല്യു. ബുഷിന്റെ ഭരണകാലത്ത് 2006 ല്‍ നിര്‍മ്മിച്ച 654 മൈല്‍ നീളമുള്ള മതില്‍ / ഫെന്‍സ് നന്നാക്കുകയും കൂടുതല്‍ ബലവത്താക്കുകയുമാണ് ചെലവിലെ പ്രധാന ഇനം. എട്ട് പ്രോട്ടോ ടൈപ്പുകളാണ് മതില്‍ / ഫെന്‍സ് നിര്‍മ്മാണത്തിനായി പരിഗണിക്കുന്നത്. ഒരെണ്ണത്തില്‍ താഴെ സ്ലേറ്റ് പാളികള്‍ ഉണ്ടാകും.

മതിലിന് കുറഞ്ഞത് 18 അടി ഉയരം, മുപ്പത് അടിയായാല്‍ ഉത്തമം. ആറ് അടി വരെ താഴ്ചയില്‍ നിന്ന് തുരങ്കം ഉണ്ടാക്കനാവാത്ത സംവിധാനം. സ്ലെഡ്ജ് ഹാമ്മര്‍, പിക്ക് ആക്ക്‌സ്, ബ്ലോ ടോര്‍ച്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭേദിക്കാനാവില്ല (30 മിനിറ്റ് ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ പോലും) യുഎസ് ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ മതില്‍ സുന്ദരമായിരിക്കണം. ഇവയാണ് മതില്‍ നിര്‍മ്മാണത്തിന്റെ നിബന്ധനകള്‍.

ട്രംപിന്റെ താല്‍കാലിക ആവശ്യം അഞ്ച് ബില്യണ്‍ ഡോളറാണ്. ഇതാണ് 115 മൈല്‍ ഫെന്‍സുകള്‍ നന്നാക്കുവാനും കൂടുതല്‍ ഉയരമുള്ള പോസ്റ്റുകള്‍ സ്ഥാപിക്കുവാനും ആവശ്യമായ തുക, ലോഹ നിര്‍മ്മിതമായ കുറ്റികളും ഫെന്‍സിന് മുകളില്‍ കൂര്‍ത്ത അഗ്രങ്ങളും ഉണ്ടാവും. ഈ ആവശ്യം യുഎസ് കോണ്‍ഗ്രസ് അംഗീകരിക്കാത്തതിനാലാണ് ഭാഗിക ഭരണ സ്തംഭനത്തിന് താന്‍ തയാറായതെന്ന് പ്രസിഡന്റ് പറയുന്നു. ധനാഭ്യര്‍ഥനാ ബില്ലുകളില്‍ പ്രസിഡന്റ് ഒപ്പ് വയ്ക്കാത്തതിനാല്‍ ക്യാബിനറ്റ് മന്ത്രിമാരുടെ കീഴിലുള്ള 15 ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഒന്‍പത് എണ്ണവും സ്തംഭിച്ചിരിക്കുകയാണ്. ഇന്റീരിയര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴിലുള്ള നാഷണല്‍ പാര്‍ക്കുകളും അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നാഷണല്‍ ഫോറസ്റ്റസും സ്തംഭനാവസ്ഥിയാലണ്. നാഷണല്‍ പാര്‍ക്ക് സര്‍വീസിന്റെ 80% ജോലിക്കാര്‍ (16,000 പേര്‍) വേതനമില്ലാത്ത അവധിയിലാണ്.
റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് നേതാക്കള്‍ ഭാഗിക ഭരണ സ്തംഭനത്തിന് കാരണക്കാര്‍ എതിര്‍ കക്ഷിയാണെന്ന് പരസ്പരം ആരോപിക്കുന്നു. പ്രതിസന്ധി പരിഹരിക്കുവാന്‍ ഇരുപക്ഷവും മുന്നോട്ട് താല്‍പര്യപൂര്‍വ്വം വരുന്നില്ല എന്ന് നിരീക്ഷകര്‍ പറയുന്നു. ഇതിന് ഒരു കാരണം വോട്ടര്‍മാരുടെ വളരെ ചെറിയ ഓര്‍മ്മ ശക്തിയാണ്. ഇനി ഒരു തിരഞ്ഞെടുപ്പ് 2020 നവംബറിലേ ഉള്ളൂ. അപ്പോഴേയ്ക്കും വോട്ടര്‍മാര്‍ ഈ ഭരണസ്തംഭനം മറന്നിരിക്കും. സെനറ്റംഗങ്ങള്‍ ഒഴിവു ദിനങ്ങള്‍ ആഘോഷിക്കുകയാണ്. വ്യാഴാഴ്ച വീണ്ടും സമ്മേളിക്കുമ്പോള്‍ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമം ഉണ്ടാവുകയുള്ളൂ.

കടല്‍ മുതല്‍ തിളങ്ങുന്ന കടല്‍ വരെ അതിര്‍ത്തി മതില്‍ നിര്‍മ്മിക്കും എന്നായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ റിയോ ഗ്രാന്‍ഡ് പ്രദേശത്തെ 1,500 അടി താഴ്ചയുള്ള സെന്റ് എലീന കാനിയണും യാത്രാ മാര്‍ഗമില്ലാത്ത മലകളും അതിര്‍ത്തി മുഴുവന്‍ മതില്‍ നിര്‍മ്മിക്കുന്നത് അസാധ്യവും അനാവശ്യവും ആക്കുന്നു.

ജനുവരി മൂന്നിന് ജനപ്രതിനിധി സഭ സമ്മേളിക്കുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷം ഉണ്ടാവും. അതിന് മുന്‍പ് ഡിസംബര്‍ 27 ന് സെനറ്റ് സമ്മേളിക്കുമ്പോള്‍ മുതലുള്ള ദിനങ്ങളില്‍ പ്രതിസന്ധി പരിഹരിക്കുവാന്‍ ശ്രമങ്ങള്‍ ഉണ്ടായേക്കും. ജനുവരി മൂന്നിന് മുന്‍പ് പ്രതിസന്ധിക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ പുതിയ ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്തംഭനം നീക്കി ഗവണ്‍മെന്റ് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ നിയമം പാസാക്കുമെന്ന് ഇപ്പോഴത്തെ ന്യൂനപക്ഷ നേതാവും സ്പീക്കറാവാന്‍ സാധ്യതയും ഉള്ള നാന്‍സി പെലോസി പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കുക പെലോസിയുടെയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും രാഷ്ട്രീയ ആവശ്യം കൂടിയാണ്. വോട്ടിംഗ് റൈറ്റ്‌സ് ഭേദഗതിയും ഇലക്ഷന്‍ റിഫോം പാക്കേജും പാസ്സാക്കിയെടുക്കുവാന്‍ അക്ഷമയോടെയാണ് പെലോസി കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍  ഉണ്ടായോ എന്ന് അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളറുടെ കണ്ടെത്തലുകള്‍ ട്രംപിലേക്കാണ് നീങ്ങുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണം എന്ന അവരുടെ ആവശ്യം തല്‍ക്കാലം  പെലോസി പിന്താങ്ങാന്‍ സാധ്യതയില്ല.
Join WhatsApp News
truth and justice 2018-12-24 11:33:43
Dont forget to impeach US president is not an easy task. Both congress,lower house and upper house Senate need two third majority which never happen.If Mt clinton canot be impeached then what mistakes they found Mr Trump?
truth and justice 2018-12-25 21:01:40
Mr Trump is asking only 5billion us dollars.115 miles fence should be installed in Texas.There is another 550 miles is still to be repaired which is a necessary item for this country.Billions of dollars spending for other countries such as Pakistan,Israel etc. How many billions spend on Iraq War.Democrats wants open border illegal drugs and illegal immigrants are pouring into the country.Will any other country allow that?
Lock him up 2018-12-25 22:37:33
Lock him up along with, Flynn, Kohan, Manafort, Mathi, Jacob, Truth and justice, Bobby, and Kutnham 
Screw up America again 2018-12-26 09:10:44
Nixon resigned and ran away while the impeachment was underway . Clinton was impeached by senate and failed in the congress but he turned the economy around and built it strong. Though the Mueller investigation still on going, American people are wondering about the sixteen people either indicted or named for their association with the Russians. We will wait for the Muller report.  But, Trump and his FOX News cabinet is screwing up this country and her stand on the world stage. 
പാമ്പാട്ടി 2018-12-26 11:45:13
വേലിയേൽ ഇരുന്നതിനെ എടുത്ത് വച്ചിട്ട് ഇപ്പോൾ കടിക്കുന്നു എന്ന് പറഞ്ഞിട്ട് എന്ത് കാര്യം . കൂടുതൽ കടിക്കാതെ എടുത്ത് ദൂരെ കളയുക 

എന്‍റെ ബിസിനസ് പോലെ 2018-12-27 08:54:22

ഞാന്‍ എന്‍റെ ബിസിനസ്‌ നടത്തിയതുപോലെ അമേരിക്ക ഭരിക്കും !!!!!!!!

അടച്ചുപൂട്ടിയ ബിസിനസ്സുകള്‍:- താജ്മഹല്‍+മറിന+plaza+ഹോട്ടല്‍+കാസിനോ+റിസോര്‍ട്ട്+ tower ഇന്‍ Tampa+ കസ്മെടിക്+ fragrances+ ഇറച്ചി{steak}+ എയര്‍ലൈന്‍സ്+മാഗസിന്‍+mortgage+Vodka+ The Game+ go ട്രുംപ് .കോം+ ഐസ്+വാട്ടര്‍+university+ ഫൌണ്ടേഷന്‍ by ഗവണ്മെന്റ്+സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ + മതില്‍ കെട്ടല്‍ + ഇപ്പോള്‍ അമേരിക്കന്‍ ഗവണ്മെന്റ്

ആനന്ദ ലബ്ദിക്ക് ഇനി എന്ത് വേണം!!!!!!!!!!!!!!!!!!

Make അമേരിക്ക ഗ്രേറ്റ്‌ 

പുട്ടിൻ 2018-12-27 12:18:48
ഹി ഹി ഹി ഹി ഹി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക