Image

അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന കാരണത്താല്‍ നാരായണ സ്വാമിക്ക് വധഭീഷണി

Published on 25 December, 2018
അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന കാരണത്താല്‍  നാരായണ സ്വാമിക്ക് വധഭീഷണി

 അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന കാരണത്താല്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമിക്ക് നേരെ സഹപ്രവര്‍ത്തകന്‍ വധഭീഷണി മുഴക്കി.

ബംഗളൂരു റീജിയണല്‍ ഓഫീസ് ഡയറക്ടറായിരുന്ന ഹേമചന്ദ്ര വധഭീഷണി മുഴക്കിയെന്നാണ് രാജു നാരായണ സ്വാമി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.

രാജു നാരായണ സ്വാമി നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായ ശേഷം നടത്തിയ അന്വേഷണത്തില്‍ അഴിമതിക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനായിരുന്നു ഹേമചന്ദ്ര. സസ്‌പെന്‍ഷനിലായ ഹേമചന്ദ്രയ്ക്കും ഹോള്‍ട്ടി കള്‍ച്ചര്‍ കമ്മീഷണര്‍ എംഎന്‍എസ് മൂര്‍ത്തിയ്ക്കുമെതിരെ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നത്.

കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയത് സംബന്ധിച്ചും കേന്ദ്രഫണ്ട് വിനിയോഗിച്ചതുമുള്‍പ്പെടെ 15 കോടിയുടെ ക്രമക്കേടുകള്‍ ഇവര്‍ക്കെതിരെ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

എന്നാല്‍, തനിയ്‌ക്കെതിരെ നടപടിയെടുത്താല്‍ ഗുണ്ടകളെ ഉപയോഗിച്ച്‌ ചെയര്‍മാനെ കൊല്ലുമെന്ന് ഹേമചന്ദ്ര ഫോണിലൂടെ വിളിച്ചു പറഞ്ഞതായി അന്വേഷണത്തിന് നേതൃത്വം കൊടുത്ത ചെന്നൈ ഡെപ്യൂട്ടി ഡയറക്ടര്‍ ജയപാണ്ടി രാജു നാരായണ സ്വാമിയെ അറിയിച്ചിരുന്നു. ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന വരുമാനം വേണ്ട തനിയ്ക്ക് ജീവിക്കാനെന്ന് ഇയാള്‍ പറഞ്ഞതായും മോശം വാക്കുകള്‍ ഉപയോഗിച്ച്‌ ചെയര്‍മാനെ അധിക്ഷേപിച്ചതായും ജയപാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക