Image

'കാവല്‍ക്കാരന്‍ കള്ളനാണ്'; മോദിക്കെതിരായ രാഹുലിന്‍റെ പ്രയോഗം ഏറ്റെടുത്ത് ഉദ്ദവ് താക്കറെ

Published on 25 December, 2018
'കാവല്‍ക്കാരന്‍ കള്ളനാണ്'; മോദിക്കെതിരായ രാഹുലിന്‍റെ പ്രയോഗം ഏറ്റെടുത്ത് ഉദ്ദവ് താക്കറെ

മോദിക്കെതിരായ രാഹുലിന്‍റെ പ്രയോഗമായിരുന്നു ചൗക്കീദാര്‍ ചോര്‍ ഹെ എന്നത്. രാജ്യത്തിന്‍റെ കാവല്‍ക്കാരന്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍റെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളില്‍ ചിലര്‍ ഏറ്റുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്‍ ഡി എ മുന്നണിയിലെ പ്രമുഖ കക്ഷിയായ ശിവസേനയും അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഏറ്റ് വിളിക്കുകയാണ്.

സഖ്യകക്ഷി നേതാവിന്‍റെ പ്രയോഗം ബിജെപി നേതാക്കളെ ഞെട്ടിക്കുകയാണ്. മഹാരാഷ്ട്രയിലെ പന്ഥാര്‍പൂരില്‍ നടന്ന റാലിയിലായിരുന്നു മോദിക്കെതിരെ ഉദ്ദവ് താക്കറെ രാഹുല്‍ പ്രയോഗം ഏറ്റെടുത്തത്. കൃഷിക്കാരുടെ വിഷയങ്ങള്‍ പ്രതിപാദിച്ച താക്കറെ റഫാല്‍ വിവാദങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. നിരവധി ആരോപണങ്ങളാണ് റഫാലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നതെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം സുപ്രീംകോടതി എന്തുകൊണ്ടാണ് ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് മനസ്സിലാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറെ നാളുകളായി മോദി സര്‍ക്കാരിന്‍റെ കടുത്ത വിമര്‍ശകനാണ് ഉദ്ദവ് താക്കറെ. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച്‌ അദ്ദേഹം രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപിയുമായി സംഖ്യത്തിനില്ലെന്ന നിലപാടിലുമാണ് ഉദ്ദവ്. ശിവസേനയുടെ പരസ്യവിമര്‍ശനങ്ങളും നിലപാടും ബിജെപിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക