Image

നമിത കന്നഡ ഇളക്കിമറിക്കുന്നു

Published on 11 April, 2012
നമിത കന്നഡ ഇളക്കിമറിക്കുന്നു
ഗ്ലാമര്‍ നടി നമിത കന്നഡ സിനിമ ഇളക്കിമറിക്കുന്നതായി റിപ്പോര്‍ട്ട്‌. നാല്‌ കന്നഡ സിനിമകളിലാണ്‌ ഇപ്പോള്‍ നമിത അഭിനയിച്ചുവരുന്നത്‌. എല്ലാം ഗ്ലാമര്‍ വേഷങ്ങളിലാണെങ്കിലും ബിഗ്‌ ബജറ്റ്‌ ചിത്രങ്ങള്‍ തന്നെയാണ്‌ നമിതക്ക്‌ ലഭിച്ചിരിക്കുന്നത്‌. നമിത നായികയാവുന്ന ആദ കന്നഡ ചിത്രം ജഗതാംബ ഉടന്‍ തന്നെ റിലീസിനെത്തും.

തമിഴിലെ ഇക്കിളി സിനിമകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു നമിത. എന്നാല്‍ ഇപ്പോള്‍ കന്നഡ സിനിമകളിലെ ഒഴിവാക്കാനാകാത്ത ഘടകമാണ്‌ നമിതയെന്നാണ്‌ റിപ്പോര്‍ട്ട്‌.

അതിനിടെ നമിത തമിഴ്‌ രാഷ്‌ട്രീയത്തിലേക്ക്‌ കടക്കുന്നതായും അറിയുന്നു. രാഷ്ട്രീയപ്രവേശനത്തിന്‌ പറ്റിയ സമയം നോക്കിയിരിക്കുകയാണ്‌ താരം. തമിഴകത്ത്‌ സിനിമയും രാഷ്ട്രീയവും ഇഴപിരിയാത്ത വിധം ചേര്‍ന്നിരിയ്‌ക്കുന്നതിനാല്‍ നമിതയുടെ മോഹം നടക്കുമെന്ന്‌ തന്നെയാണ്‌ അവരുടെ ആരാധകരും വിചാരിക്കുന്നത്‌.

തമിഴ്‌നാടിനെ സേവിയ്‌ക്കാന്‍ താനൊരുക്കമാണെന്നും തമിഴ്‌ ജനതയ്‌ക്ക്‌ എന്നും താനൊരു നല്ല സുഹൃത്തായിരിക്കുമെന്നും നമിത പറഞ്ഞത്‌ രാഷ്ട്രീയപ്രവേശത്തിന്റെ മുന്നോടിയാണെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

നമിത കന്നഡ ഇളക്കിമറിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക