Image

അടുത്ത വര്‍ഷം മോദി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന്‌ റിപ്പോര്‍ട്ട്‌

Published on 26 December, 2018
അടുത്ത വര്‍ഷം മോദി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂദല്‍ഹി: 2019 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശസന്ദര്‍ശനം നടത്തിയേക്കില്ലെന്ന്‌ റിപ്പോര്‍ട്ട്‌. അടുത്ത വര്‍ഷത്തെ ആദ്യ നാല്‌ മാസങ്ങളില്‍ പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലൊന്നും സന്ദര്‍ശനം നടത്തില്ലെന്ന്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം 14 തവണയാണ്‌ മോദി വിദേശസന്ദര്‍ശനം നടത്തിയത്‌.

അധികാരത്തിലെത്തിയ ശേഷം വിദേശ രാജ്യങ്ങളില്‍ ചുറ്റാനായി മാത്രം മോദി ചെലവിട്ടത്‌ 2000 കോടി രൂപയാണ്‌. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയിലാണ്‌ മന്ത്രി വി.കെ സിങ്‌ മോദിയുടെ വിദേശ പര്യടന യാത്രകളുടെ ചെലവ്‌ പുറത്തു വിട്ടത്‌.

നേരത്തെ, വിവരാവകാശ നിയമ പ്രകാരമുള്ള മോദിയുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

ലോകത്തെ പ്രമുഖ രാജ്യങ്ങളിലെല്ലാം തന്നെ മോദി ഈ നാലരവര്‍ഷം കൊണ്ട്‌ എത്തിയിരുന്നു. വിദേശ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം അദ്ദേഹം 84 രാജ്യങ്ങളാണ്‌ സന്ദര്‍ശിച്ചത്‌.

തുടര്‍ച്ചയായി മോദി നടത്തുന്ന വിദേശസന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ വിദേശസന്ദര്‍ശനത്തില്‍ നിന്ന്‌ വിട്ടുനില്‍ക്കുന്നതെന്നാണ്‌ സൂചന.
Join WhatsApp News
നിങ്ങടെ സ്വന്തം , പ്രധാനമന്ത്രി 2018-12-26 16:47:09
ഇനി എവിടെ പോകാനാണ് ? ഭൂപടത്തിൽ ഏതെങ്കിലും പുതിയ രാജ്യങ്ങൾ ചേർക്കായാണെങ്കിൽ അവിടെ പോകും അതുവരെ ഇന്ത്യയിൽ തന്നെ 

നിങ്ങടെ സ്വന്തം 
പ്രധാനമന്ത്രി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക