Image

നന്ദി (ജമീല മേരി)

ജമീല മേരി Published on 26 December, 2018
നന്ദി (ജമീല മേരി)
ജീവിതത്തിന്‍ തിരക്കുകള്‍
നീങ്ങവെ,
ഒറ്റയ്ക്കിരുന്നു തളര്‍ച്ചകള്‍
തീര്‍ക്കവെ,
നല്ലൊരോര്‍മ്മയായ് മനസ്സില്‍
തളിര്‍ക്കുന്നു
അക്ഷരക്കൂട്ടവും,
കാവ്യശകലങ്ങളും,
സൗഹൃദം തീര്‍ക്കുന്ന
പൊട്ടിച്ചിരികളും !

നന്മതന്‍ ചെറുതിരിതന്‍
വെളിച്ചത്തില്‍നി-
ന്നുതിര്‍ക്കുന്ന
വാക്കിന്‍ സുഗന്ധമേ,
'നന്ദി' നിനക്കും
ഈ കൂട്ടുകാര്‍ക്കും.
Join WhatsApp News
വിദ്യാധരൻ 2018-12-26 19:48:14
'ഏകാന്തം വിഷമമൃതാക്കിയും വെറും പാ-
ഴാകാശങ്ങളിലലർവാടിയാരചിച്ചും 
ലോകാനുഗ്രഹപരയായെഴും കലേ നിൻ 
ശ്രീകാൽത്താരിണയടിയങ്ങൾ കുമ്പിടുന്നു' (കാവ്യകല -ആശാൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക