Image

ഭാഗിക സര്‍ക്കാര്‍ അടക്കല്‍ -യൂ എസ് കോണ്‍ഗ്രസ്സിന്റെ ചുമതലാബോധക്കുറവ് (ബി ജോണ്‍ കുന്തറ)

Published on 26 December, 2018
ഭാഗിക സര്‍ക്കാര്‍ അടക്കല്‍ -യൂ എസ് കോണ്‍ഗ്രസ്സിന്റെ ചുമതലാബോധക്കുറവ് (ബി ജോണ്‍ കുന്തറ)
ബജറ്റ്, സര്‍ക്കാര്‍ ചിലവഴിക്കുന്നതിനു അനുവദിച്ച പണം ഡിസംബര്‍ 22 ആം തിയതി തീരുമെന്നത് ഭരണനേതാക്കള്‍ക്ക് അറിഞ്ഞുകൂടായിരുന്നു എന്നു തോന്നും അവസാന നിമിഷ വിലപേശലുകള്‍ കാണുമ്പോള്‍. കോണ്‍ഗ്രസിന്റെ ചുമതലയാണ് ബജറ്റ് ആസൂത്രണം ചെയ്യുക പ്രസിഡന്‍റ്റിന്‍റ്റെ മുന്നില്‍ എത്തിക്കുക കോണ്‍ഗ്രസ് രണ്ടു ഹൌസുകളും റിപ്പബ്ലിക്കന്‍സ് നിയന്ധ്രിക്കുന്ന എന്തുകൊണ്ട് ഇവര്‍ അവസാന നിമിഷംവരെ നോക്കിയിരുന്നു? ഇത് കാര്യ നിര്‍വഹണത്തില്‍ ഇവര്‍ വരുത്തിയ വീഴ്ച്ച എന്നല്ലാതെ മറ്റൊന്നും പറയുവാനില്ല.

ശനിയാഴ്ച്ച വൈകുന്നതുവരെ വാഷിംഗ്ടണ്‍ ഡി.സി.യില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രസിഡന്‍റ്റ് ട്രംപും സര്‍ക്കാര്‍ അടക്കല്‍ ക്രിസ്തുമസിന് മുന്‍പ് അവസാനിപ്പിക്കുന്നതിന് ശ്രമിച്ചു എന്നാല്‍ എല്ലാ ഉദ്യമങ്ങളും പാളി ട്രംപൊഴിച്ചു എല്ലാവരും ഡി.സി, വിട്ടു.

ഇനി അങ്ങോട്ട് നാം കാണുവാനും കേള്‍ക്കുവാനും പോകുന്നത് കുറ്റാരോപണങ്ങളുടെ ഒരു പ്രകടനം ആയിരിക്കും. ട്രംപ് തന്റ്‌റെ ഫ്‌ലോറിഡ മാറലാഗോ ക്രിസ്തുമസ് അവുധി റദ്ദാക്കി വൈറ്റ് ഹൗസില്‍ തങ്ങുന്നതിനുതീരുമാനിച്ചു അങ്ങനെ എതിരാളികള്‍ക്ക് ട്രംപിനെ ആക്രമിക്കുന്നതിനുള്ള ഒരു പഴുത് ഇല്ലാതാക്കി. അല്ലായിരുന്നെങ്കില്‍ കേട്ടേനെ ട്രംപ് പാവപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പട്ടിണിക്കിട്ടിട്ട് ഫ്‌ളോറിഡയില്‍ തന്റെഗോള്‍ഫ് കോഴ്‌സില്‍ പാര്‍ട്ടിനടത്തി സുഗിക്കുന്നു എന്ന്.

ഒരു നിഷ്പക്ഷ മനസോടെ എത്രപേര്‍ക്ക് ഇന്നുകാണുന്ന സര്‍ക്കാര്‍ അടക്കല്‍വിലയിരുത്തുന്നതിനു സാധിക്കും? അമേരിക്കയില്‍ കോണ്‍ഗ്രസ്അനുവദിക്കുകയും പ്രസിഡന്‍റ്റ് അനുമതിയില്‍ ഒപ്പുവയ്ക്കുകയും ചെയ്യാതെഒരു ഡോളര്‍ പോലും ഭരണകൂടത്തില്‍ ആര്‍ക്കും ചിലവഴിക്കുന്നതിനുഅനുവാദമില്ല.

രാജ്യ സുരക്ഷ രാഷ്ട്രപതിയുടെ പ്രധാന ചുമതല ഇതിന് ആവശ്യമായഉപാധികള്‍ നടപ്പില്‍ വരുത്തുക പ്രസിഡന്‍റ്റിന്‍റ്റെ കടമ എന്നാല്‍ ഈ കൃത്യനിര്‍വഹണത്തിന് ആവശ്യമായ പണം പ്രസിഡന്‍റ്റിന് കോണ്‍ഗ്രസിനോട് ചോദിക്കാം എന്നാല്‍ അത് അനുവദിച്ചു നല്‍കേണ്ട കടപ്പാട് കോണ്‍ഗ്രസിനാണുള്ളത്.

ഭരണകര്‍ത്താക്കള്‍ അഴിമതി, ധൂര്‍ത്തടി ഇവ കാട്ടുന്നതു ഇല്ലാതാക്കുന്നതിന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ ആവിഷ്ക്കരിച്ച ഒരു സംവിധാനമാണ് ഇന്ന് അമേരിക്കയിലുള്ളത് . എന്നാല്‍ ഇന്നത് രാഷ്ട്രീയക്കാര്‍ കോണ്‍ഗ്രസ്സില്‍ രാഷ്ട്രീയം കളിക്കുന്നതിനുള്ള ഒരുപാധിയാക്കി മാറ്റിയിരിക്കുന്നു.

2019 ലെ യു .സ് ബജറ്റ് 4 .5 ട്രില്യണ്‍ ഡോളര്‍ എന്നാണ് കണക്കാക്കിയായിരിക്കുന്നത്. ഇതില്‍ 5 ബില്യണ്‍ .0 1 % പോലും വരുന്നില്ല.

ഈ സംഖ്യയെ ചൊല്ലിയാണ് തര്‍ക്കം . ട്രംപ് പറയുന്നു തെക്കനതിര്‍ത്തില്‍ ഇന്നു നടമാടുന്ന നിയമവിരുദ്ധമായ കുടിയേറ്റം തടയുന്നതിന് ഒരു മതില്‍ നിര്‍മ്മിക്കണം അതിനായിട്ടാണ് ഈ പണം ചോദിക്കുന്നത് എന്നാല്‍ ഡെമോക്രാറ്റ്‌സ് അതിനെതിര്. അടുത്ത കോണ്‍ഗ്രസ് അധികാരമേറ്റെടുക്കുന്നവരെ ആരുടെയും നിലപാടുകളില്‍ മാറ്റമൊന്നും വരുമെന്ന് പ്രതീക്ഷിക്കേണ്ട. നാന്‍സി പോലോസി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു ഡെമോക്കറാറ്റ്‌സിന്റെ വോട്ടുകള്‍ മുഴുവന്‍ പിടിച്ചെടുക്കുന്നതിന്, പുറമെ, ട്രംപിനെ എതൃക്കുന്നതായി കാട്ടണം അതിനാല്‍ ആരും നാന്‍സിയില്‍നിന്നും ഒരിളവും പ്രതീക്ഷിക്കേണ്ട.

അടുത്ത കോണ്‍ഗ്രസ് ജനുവരി 3 ആം തിയതി ആധികാരമേറ്റെടുക്കും ഹൌസ് ഡെമോക്രാപ്റ്റസിന്റെ പക്കല്‍ സെനറ്റും പ്രസിഡന്‍സിയും റിപ്പബ്ലിക്കന്‍സിന്റെ കയ്യ്വശവും. ഇവിടെ ആരുടെയും മാര്‍ക്കടമുഷ്ടി ഒന്നും വിലപ്പോകില്ല. അനുരഞ്ചനം അതുമാത്രമേ ഒരു വഴി എല്ലാവര്‍ക്കുമുള്ളു ഈ രാജ്യത്ത് എന്തെങ്കിലും ഭരണ തലത്തില്‍ നടക്കണമെങ്കില്‍.

നാന്‍സി പോലൂസി സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തു ഉടനെ ഒരു ബജറ്റ് തട്ടിക്കൂട്ടി പ്രസിഡന്‍റ്റ് ആവശ്യപ്പെടുന്ന ബോര്‍ഡര്‍ മതിലിനു പണം നല്‍കാതെ പാസാക്കി സെനറ്റിലേയ്ക്ക് വിടും അവരുടെ അംഗീകാരത്തിന് സെനറ്റ് ഇതില്‍ മാറ്റങ്ങള്‍ വരുത്തും തീര്‍ച്ചയായും അതിര്‍ത്തി മതിലിനുള്ള പണം ഉള്‍പ്പെടുത്തും അതിനുശേഷം ഹൗസിലേക്ക് തിരികെ അയക്കും.

ഇവിടെ യോജിപ്പിക്കല്‍ സംഗം ചര്‍ച്ചകള്‍ ഏറ്റെടുക്കും രണ്ടു കൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് ഒരുങ്ങണം സമ്മതിക്കണം ഇതില്‍ പ്രസിഡന്റിന്റെ താല്‍പ്പര്യങ്ങള്‍ക്കും പ്രാധാന്യത നല്‍കണം എങ്കിലേ ഒപ്പു ലഭിക്കുള്ളു. ബില്ല് പാസാകും പ്രസിടന്റ്‌റ് ഒപ്പും വൈക്കും ആരും ഇവിടെ തോല്‍വി സമ്മതിക്കില്ല എല്ലാവരും വിജയം അവകാശപ്പെടും വീണ്ടും അടുത്ത തര്‍ക്കത്തിലേയ്ക്ക് എല്ലാവരും നീങ്ങും.ഇത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഒരു പുതുമയല്ല.
Join WhatsApp News
Boby Varghese 2018-12-26 09:11:05
Mr.President, keep the govt shut down. Why do we have to keep the govt open if you cannot stop the inflow of illegals, criminals and drug-lords thru our southern border.

Also, please fire the Federal Reserve Chairman Powell. Federal Reserve kept the interest rate near zero for about 7 years of Obama administration,  and increased the rate 7 times in the last 2 years of your administration. Federal Reserve want to push this country into a recession so that you will not be re-elected. If you will allow this Federal Reserve to continue, you can say good-bye.
Fake news Satan 2018-12-29 15:52:54
FACT CHECK: Dec. 11: Trump said, “If we don't get what we want (wall funding)...I will shut down the government, absolutely." Dec. 19: Senate unanimously (all Ds & Rs) passed bill to keep the govt open. Dec. 20: Trump said he wouldn’t sign it. Dec. 22: Gov’t shutdown begins.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക