Image

ടെന്നസിയില്‍ വീട്ടില്‍ തീപിടിത്തം: മൂന്ന് ഇന്ത്യന്‍ സഹോദരര്‍ മരിച്ചു

Published on 26 December, 2018
ടെന്നസിയില്‍ വീട്ടില്‍ തീപിടിത്തം: മൂന്ന് ഇന്ത്യന്‍ സഹോദരര്‍ മരിച്ചു
ടെന്നസി: കോളിയര്‍വില്ലില്‍ വീട് കത്തി മൂന്ന് ഇന്ത്യന്‍ സഹോദരരടക്കം നാലു പേര്‍ മരിച്ചു. മിസിസിപ്പിയില്‍ സ്‌കൂളില്‍ പഠിക്കുന്ന ഷാരോണ്‍ നായിക്ക് (17), ജോയി നായിക്ക് (15), ആരോണ്‍ നായിക് (14) എന്നീ സഹോദരരും വീട്ടുടമയുടെ ഭാര്യ കാരി കോഡ്രിയറ്റുമാണു (46) മരിച്ചത്. കാരിയുടെ ഭര്‍ത്താവ് ഡാനി, പുത്രന്‍ കോള്‍ എന്നിവര്‍ രണ്ടാം നിലയില്‍ നിന്നു ചാടി പരുക്കുകളോടെ രക്ഷപ്പെട്ടു.

തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയില്‍ നേരേദുഗൊമ്മുവിലെ ശ്രീനിവാസ് നായിക് - സുജാത ദമ്പതികളുടെ മക്കളാണു മരിച്ചത്. പാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്ന ശ്രീനിവാസ് കഴിഞ്ഞ വര്‍ഷമാണ് നല്‍ഗൊണ്ടയിലേക്കു തിരികെയെത്തിയത്. ഫ്രഞ്ച് ക്യാമ്പ് അക്കാദമിയിലെ പഠനത്തിനായാണു കുട്ടികള്‍ യുഎസിലെത്തിയത്.

മാതാപിതാക്കള്‍ ഇന്ത്യയിലായതിനാല്‍ കുട്ടികളെ ക്രിസ്മസ് വെക്കേഷനു കോഡ്രിയറ്റ് കുടുംബം തങ്ങളുടെ വീട്ടില്‍ കൊണ്ടു വരികയായിരുന്നു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സ്‌മോക്ക് ഡിറ്റക്ടര്‍ ഇല്ലായിരുന്നു എന്നു കരുതുന്നു

ഞായറാഴ്ച രാത്രി 11 മണിക്കാണു തീപിടിത്തമുണ്ടായത്.

സഹായനിധി സ്വരൂപിക്കന്‍ ഗോ ഫണ്ട് മീ വഴി ശ്രമിക്കുന്നു. 
ടെന്നസിയില്‍ വീട്ടില്‍ തീപിടിത്തം: മൂന്ന് ഇന്ത്യന്‍ സഹോദരര്‍ മരിച്ചു
Join WhatsApp News
വിദ്യാധരൻ 2018-12-26 20:09:05
ഹാ! പാപമോമൽമലരേ , ബത നിന്റെ മേലും 
ക്ഷേപിച്ചിതേ കരുണയറ്റ കരം കൃതാന്തൻ 
വ്യാപരമേ ഹനനമാം വനവേടനുണ്ടോ 
വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും ? (വീണപൂവ് -ആശാൻ ) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക