Image

ക്രിസ്തുവിനുവേണ്ടി സാക്ഷികളാകാന്‍ ആത്മഹത്യ ചെയ്താല്‍ മതിയാകുമോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 26 December, 2018
ക്രിസ്തുവിനുവേണ്ടി സാക്ഷികളാകാന്‍ ആത്മഹത്യ ചെയ്താല്‍ മതിയാകുമോ? (ബ്‌ളസന്‍ ഹൂസ്റ്റന്‍)
ആത്മഹത്യ പാപമാണ് അത് സാത്താന്റെ പ്രവര്‍ത്തിയോ പ്രേരണയോ ആണ്. അതുകൊണ്ടു തന്നെ ആത്മഹത്യ ചെയ്യുന്നവന്‍ നരകത്തി ലേക്കാണ് പോകുന്നത്. ക്രൈസ്തവ സഭകള്‍ വിശ്വാസി സമൂഹത്തെ പഠിപ്പിച്ചിരുന്നത് ഇതായിരുന്നു. എന്നാല്‍ പിറവം പള്ളിയില്‍ ഒരു വിഭാഗം ആളുകള്‍ അതും ദൈവപുത്രനായ യേശുക്രി സ്തുവിന്റെ അനുയായികള്‍ എന്ന് മുദ്രകുത്തപ്പെട്ടവര്‍ ആത്മഹത്യാ ഭീഷണിയുമായി പള്ളിക്കുമുകളില്‍ കയറുകയുണ്ടായി. തങ്ങള്‍ എതിര്‍ക്കുന്ന വിഭാഗം പള്ളിയില്‍ കയറി അവകാശം സ്ഥാപിച്ചെടുക്കാതിരിക്കാനാണ് ദൈവപുത്രന്റെ ലേ ബലുള്ളവര്‍ സാത്താന്റെ പ്രവര്‍ത്തിയുമായി ദേവാലയത്തിന്റെ മുകളില്‍ കയറിയത്.

വേറിട്ട സമരങ്ങളും പ്രതിഷേധ ങ്ങളും കണ്ടിട്ടുള്ള കേരള ജനതയ്ക്ക് ഈ സമര രീതിയും പ്രതിഷേധവും വേറിട്ട അനുഭവമാണ് ഉണ്ടായതെങ്കില്‍ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് അവജ്ഞയുടെ അ നുഭവമാണ് ഇത് നല്‍കിയത്.

അപഹാസ്യകരമായ ഈനാട കം ക്രിസ്തുവിനെ സാക്ഷീകരിക്കാനല്ല സഭയെ മഹത്വീകരിക്കാനുമല്ല മറിച്ച് സ്വത്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ കഴിയാത്ത തിനാലാണ്. ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രത്തി ല്‍ തന്നെ ആദ്യത്തെ സംഭ വമാണ് പിറവത്ത് വിശ്വാസി സമൂഹം കാട്ടികൂട്ടിയ അപഹാസ്യകരമായ അവ കാശതര്‍ക്ക പോരാട്ടം. കോ ടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയുടെ അവ കാശം എതിര്‍വിഭാഗത്തിനുള്ളതാണ് എന്നാല്‍ അവര്‍ ക്ക് നല്‍കാന്‍ ഇപ്പോഴുള്ളവ ര്‍ തയ്യാറല്ല. തങ്ങള്‍ക്ക് അവ കാശപ്പെട്ടതാണെന്നാണ് ഇവര്‍ ഉന്നയിക്കുന്ന വാദം. പൂര്‍വ്വീകരാല്‍ കൈമാറ്റം ചെയ്ത ഇപ്പോഴും അവകാ ശമുള്ള മണ്ണ് ഒരു കോടതി വിധിയില്‍കൂടി നല്‍കാന്‍ കഴിയില്ലെന്നതാണ് അവരു ന്നയിക്കുന്ന ക്രമപ്രശ്‌നമെ ങ്കില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ ക്കവകാശപ്പെട്ട ഭൂമി നേടി യെടുത്തേ അടങ്ങൂയെന്ന വാശിയിലാണ് മറുവിഭാഗം. ആര്‍ക്കും വിട്ടുകൊടുക്കാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ കോടതി ഇടപെട്ടപ്പോഴാണ് അറ്റകൈ പ്രയോഗവുമായി ഒരു കൂട്ടം വിശ്വാസികള്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്തു വന്നത്. അത് അവരെ മാത്ര മല്ല ക്രൈസ്തവ സമൂഹ ത്തേയും അപമാനപ്പെടു ത്തിയെന്നാ താണ് വാ സ്തവം.

തന്നെ അനുഗമിയ്ക്കാന്‍ ആ രെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാം ഉപേക്ഷിച്ച് തന്നെ അനുഗമിക്കാ നായിരുന്നു യേശു പറഞ്ഞ ത്. ദ്രവ്യാഗ്രഹം ലേശം പോലുമുണ്ടാകാന്‍ പാടില്ല ക്രിസ്തുവിനെ അനുഗമി ക്കുന്നവര്‍ക്കെന്നാണ് അതി ന്റെ സാരാംശം. ആ സ്ഥാനത്ത് ദ്രവ്യത്തെ ആഗ്രഹിക്കു ക മാത്രമല്ല അതിനുവേണ്ടി ആത്മഹത്യ ചെയ്യാന്‍ വരെ തയ്യാറായി ക്രിസ്ത്യാനി ഇ ന്ന് തരം താണിരിക്കുന്നു യെന്നതാണ്. അതും ആ ത്മീയ കച്ചവടക്കാര്‍ തിങ്ങി പ്പാര്‍ക്കുന്ന കേരള ത്തില്‍. അതിനേക്കാള്‍ രസകരമായ ത് തന്റെ പിതാവിന്റെ ആലയത്തില്‍ ക്രിയവിക്രയം നട ത്തിയവരെ ചാട്ടവാറിന് അ ടിച്ചോടിച്ച ക്രിസ്തുവിന്റെ ദേവാലയത്തിലാണ് അതി നേക്കാള്‍ അറപ്പുളവാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തി കള്‍ ക്രിസ്ത്യാനികളെന്നു മുദ്രകുത്തപ്പെട്ടവരില്‍ നിന്നുണ്ടായിരിക്കുന്നത്. ആ ത്മഹത്യ ചെയ്ത് ഇവരെ ങ്ങാനും വിചാരണ സ്ഥല ത്ത് എത്തിയിരുന്നേല്‍ ഇവ ര്‍ക്കുള്ള ശിക്ഷ എന്തായി രിക്കുമായിരുന്നു. ഏത് തരം വടികൊണ്ട് ഇവരെ അടിക്കുമായിരുന്നു. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മുരിക്കോ തിരണ്ടിവാലോ പോരാതെ വരുമായിരുന്നേനെ. ആത്മഹത്യാഭീഷണി മുഴ ക്കാനുള്ള തന്ത്രം പറഞ്ഞു കൊടുത്ത നേതാക്കള്‍ക്കുള്ള ശിക്ഷ എന്താകുമായി രുന്നു.
രാജ്യത്തിന്റെ പരമോന്നത നീ തിപീഠത്തിന്റെ വിധി അംഗീ കരിക്കുകയെന്നതാണ് ഒരു പൗരന്റെ കടമ. അതില്‍ എ തിര്‍പ്പുണ്ടെങ്കില്‍ അതിനെ നിയമപരമായ രീതിയില്‍ ആയിരിക്കണം നേരിടേണ്ട ത്. പ്രതിഷേധവും പ്രതി രോധവും പ്രകടിപ്പിക്കാന്‍ അവകാശം ഇന്ത്യയിലെ ഏതൊരു പൗരനുണ്ടെ ങ്കിലും പരമോന്ന നീതിപീഠത്തിന്റെ പാലിക്കപ്പെടാന്‍ ബാധ്യസ്ഥനാണ് രാജ്യത്തി ന്റെ പൗരന്‍. ഒരു വ്യക്തി ക്കോ ഒരു സംഘടനക്കോ കോടതിവിധിയെ മറികട ക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ല. കോട തി വിധി മറികടന്ന് വ്യ ക്തിയോ വ്യക്തികളോ സംഘടനയോ ആരുമായിക്കൊ ള്ളട്ടെ പ്രവര്‍ത്തിച്ചാല്‍ അത് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ തുരങ്കം വെക്കുന്നതിനു തുല്യമായ പ്രവര്‍ത്തിയാകും.

ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍ ആ രാജ്യത്തെ നീതിന്യായ നിയമവ്യവസ്ഥയെ അംഗീക രിച്ചു മാത്രമമെ ആ രാജ്യ ത്ത് ജീവിക്കുന്നവര്‍ക്ക് സാധിക്കൂ. അത് ലോകനീതി യാണ്. വിശ്വാസവും വിധേ യത്വവും എവിടെ ആയി ക്കൊള്ളട്ടെ രാജ്യത്തിന്റെ ഭരണഘടന നീതിന്യായ വ്യവസ്ഥയും അംഗീക രിക്കുക തന്നെ വേണം. ഒരു വ്യക്തിയുടെ ഭൗതീക നിയമ വ്യവസ്ഥയാണ് ആ രാജ്യത്തെ കോടതി വ്യവ സ്ഥ. ആത്മീയ വ്യവസ്ഥ യാണ് വിശ്വാസനിയമ നിയന്ത്രണ വ്യവസ്ഥകള്‍.

ഇവ രണ്ടും രാവും പകലുമെന്ന വ്യത്യാസമുണ്ട്. അത് തിരിച്ചറിയാതെ ഇവ രണ്ടും കൂട്ടിക്കലര്‍ത്തി അവസര ത്തിനൊത്ത് ജീവിക്കാനാ ണ് ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ക്രിസ്തു ശിഷ്യന്‍ മാര്‍. നീ എന്തിനേക്കാളുമധികം എന്നെ സ്‌നേഹിക്കുന്നുവോ എന്ന് യേശു പത്രോസിനോട് ചോദിച്ച പ്പോള്‍ അതിന് മറുപടി പറയുക മാത്രമല്ല തനിക്കു ള്ളതെല്ലാം ഇട്ടെറിഞ്ഞ് തന്റെ നാഥനെ അനുഗ്രഹി ക്കുകയാണുണ്ടായത് പത്രോസ്. ആ പത്രോസിന്റെ പിന്‍ഗാമികള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ അതും ഭൗതീക സ്വത്തിനുവേണ്ടി ഒരു ക്രിസ്ത്യാനിയെന്ന രീ തിയില്‍ ലജ്ജിപ്പിക്കുന്ന താണ്. ഇതിന്റെ അര്‍ത്ഥം മറുഭാഗത്ത് കുറ്റമില്ലാ യെന്നതല്ല പിടിച്ചെടുത്തേ മതിയാകൂയെന്ന വാശിയില്‍ അവിടെയും ചിലര്‍ ഉണ്ടെ ന്നതാണ് സത്യം. ഇടതുപ ക്ഷ സര്‍ക്കാര്‍ അധികാര ത്തിലേറിയപ്പോള്‍ ഞങ്ങള്‍ ക്ക് ഇപ്പോള്‍ നാഥനുണ്ടെ ന്ന് പറഞ്ഞ് യേശുക്രിസ്തു വിന്റെ സ്ഥാനം നല്‍കിയവ രാണ് അവിടെയുള്ള നേതൃത്വം. ഒരു ക്രിസ്തീയസഭയുടെ നാഥന്‍ ക്രിസ്തുവാ ണെന്നുപോലും ചിന്തിക്കാതെയാണ് ഈ നാഥനെ കിട്ടിയപ്പോള്‍ ആ നാഥനെ രണ്ടാമതാക്കിയത് എന്നു കൂടി ഓര്‍മ്മിക്കുന്നത് നന്ന്. അങ്ങനെ ആത്മീയതയില്‍ ഒരാളും ഭൗതീകതയില്‍ മറ്റൊരാളുമെന്നതാണ് ഇരുകൂട്ടരുടേയും നിലപാട്.

ആരാധനയുടെ ആത്മീയത യില്‍ മാത്രം ക്രിസ്ത്യാ നികള്‍ ഇന്ന് പങ്കുവയ് ക്കാനും ക്ഷമിക്കാനും സഹിക്കാനും പറയുന്നു ള്ളു. അതിനു പുറത്തിറ ങ്ങിയാല്‍ ഭാഗം വെയ്ക്കു ന്നതിനെ ചൊല്ലിയുള്ള അടിയാണ് നടത്തുന്നത്. അതാണ് മലങ്കര സഭയിലെ രണ്ടു കൂട്ടര്‍ തമ്മില്‍ നട ത്തുന്നത്. ആ ഭാഗം വെക്ക ല്‍ തെരുവിലേക്കും പിന്നീട് കോടതിയിലേക്കും പോയ പ്പോള്‍ സഭകള്‍ക്ക് ദൈവീ കത്വത്തേക്കാള്‍ പൈശാചീകത്വം വന്നുവോ എന്നു വേണം കരുതാന്‍. അതാണ് പള്ളിക്കു മുകളില്‍ ആത്മ ഹത്യാഭീഷണി മുഴക്കിയ വര്‍ കാട്ടിത്തരുന്നത്.

ക്രൈസ്തവ വിശ്വാസമനു സരിച്ച്, ആത്മഹത്യ ചെ യ്യുന്നതുവഴി ആത്മാവിനെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ആത്മാവിനെ നഷ്ടപ്പെടുത്തി തന്നെ പിന്തുടരാനും സ്‌നേഹിക്കാ നും ആരാധിക്കാനും ക്രി സ്തു ഒരിടത്തും പ്രസംഗിച്ചിട്ടോ പറയുകയോ ചെയ്തിട്ടില്ല. അപ്പോള്‍ വിശ്വാസികളുടെ ഈ പ്രവര്‍ത്തി ആരില്‍ നിന്ന് ആവേശം ഉള്‍കൊണ്ടുകൊ ണ്ടാകണം ഒന്നാം പ്രമാണം പഠിച്ചാല്‍ മാത്രം ക്രിസ് ത്യാനിയാകില്ല. അതില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കി ജീവിക്കുമ്പോ ഴാണ് ക്രിസ്ത്യാനിയെ എല്ലാ അര്‍ത്ഥത്തിലും ക്രിസ്ത്യാനിയെന്ന് വിളിക്കാന്‍ കഴിയുക.

ക്രൈസ്തവസഭകളില്‍ രക്തസാക്ഷികളുണ്ട്. അവര്‍ ക്രിസ്തുവിനുവേണ്ടി പോ രാടി അവനുവേണ്ടി രക്ത സാക്ഷിത്വം വരിച്ചവരാണ്. അവരില്‍ ആരും ക്രിസ്തു വിനുവേണ്ടി ആത്മഹത്യ ചെയ്തവരല്ല. അവരൊക്കെ ആത്മീയത കുറഞ്ഞവരാ യിട്ടാണോ ആത്മഹത്യ ചെയ്യാതിരുന്നത്. അവരു ടെയൊക്കെ സ്വത്ത് ക്രി സ്തുവും സഭയുമായി രുന്നു. അവരില്‍ ക്രി സ്തുവായിരുന്നു നിറഞ്ഞു നിന്നിരുന്നത്. രക്തസാ ക്ഷിത്വം വരിച്ച ക്രിസ്തു വിനെ സാക്ഷികളാക്കി യവരുടെ പിന്‍ തലമുറ ക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കി ലോകര്‍ക്കു മുന്നില്‍ ക്രിസ്തുവിനെ സാക്ഷീക രിക്കുകയാണോ ക്രൂശിക്കു കയാണോ ചെയ്യുന്നതെന്ന് ചിന്തിക്കണം.

സഭാവഴക്കിന്റെ വാദം കോട തിയില്‍ കേട്ടശേഷം ജസ്റ്റി സ് വി.ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞ ഒരു വാചകമുണ്ടോ ക്രിസ്തുശിഷ്യന്‍മാരുടെ വഴക്കിന് മധ്യസ്ഥനാകേ ണ്ടിവന്നതില്‍ ഞാന്‍ ലജ്ജി ക്കുന്നുയെന്ന് മറ്റ് മതസ്ഥര്‍ പോലും ലജ്ജയോടെ കാണുന്ന പ്രവര്‍ത്തികള്‍ ക്രി സ്ത്യാനികള്‍ ചെയ്യുമ്പോള്‍ സാത്താനുവേണ്ടി യൂദാസി നെപ്പോലെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. അതുകണ്ട് സാത്താന്‍ ആര്‍ത്ത് അട്ടഹസിക്കു മ്പോള്‍ തന്റെ ജനത്തിന്റെ പ്രവര്‍ത്തികളെയോര്‍ത്ത് ക്രസ്തു ലജ്ജകൊണ്ട് തലകുനിക്കുകയാണ് ചെയ്യുന്നത്. ക്രിസ്തുവിനെ മഹത്വീകരിച്ചില്ലെങ്കിലും ഇത്തരം പ്രവര്‍ത്തികളില്‍ക്കൂടി അപമാനപ്പെടുത്താ തിരുന്നാല്‍ മതിയാകും ക്രിസ്ത്യാനികള്‍.
Join WhatsApp News
യേശു 2018-12-26 22:04:22
കുറെ എണ്ണം ആത്മഹത്യ ചെയ്തായിരുന്നെങ്കിൽ ക്രിസ്തു രക്ഷപ്പെടുമായിരുന്നു .
truth and justice 2018-12-27 07:01:59
Those who read Bible and the teachings of Jesus our Lord Master, the leaders of the christian organizations such as orthodox and jacobites doings and teachings to their believers in that organizations are totally blind and ignorant and these people will go to hell and there is no doubt about it.There is no place for them in Heaven what our Jesus taught.
Real Yesu 2018-12-27 08:50:53
Chummathe kothippikkalle!
Tom abraham 2018-12-27 14:37:25
Self- immolation in many religions all over the World. 

Satan 2018-12-27 17:34:37
Dear Truth and justice
There is no room in Hell . it is occupied by the priests, Bishops, pops, Saniyasies, Pastors and those who were serving me in earth through religion.  I have reserved one place for you dear friend . I see you are fighting for me lately 
GEORGE V 2018-12-28 06:15:54
അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശു അല്ല, ഒരു ബൈബിളും ഒരു യേശുവിനെയും കൊണ്ട് അയ്യായിരം സഭകൾ ഉണ്ടാക്കി തമ്മിലടിക്കുന്ന ക്രിസ്ത്യാനികൾ ആണ് യഥാർത്ഥ അത്ഭുതങ്ങൾ കാണിക്കുന്നത് (ഡോക്ടർ വൈശാഖൻ തമ്പി) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക