Image

ഗുരുദേവനെയും എസ്‌എന്‍ഡിപി നേതാക്കളെയും അധിക്ഷേപിച്ചവര്‍ ഇന്ന് ഞങ്ങളോട് അപേക്ഷിക്കുന്നത് ഞങ്ങളുടെ വിജയമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Published on 27 December, 2018
 ഗുരുദേവനെയും എസ്‌എന്‍ഡിപി നേതാക്കളെയും അധിക്ഷേപിച്ചവര്‍ ഇന്ന് ഞങ്ങളോട് അപേക്ഷിക്കുന്നത് ഞങ്ങളുടെ വിജയമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഒരു കാലത്ത് ശ്രീനാരായണ ഗുരുദേവനെയും എസ്‌എന്‍ഡിപി നേതാക്കളെയും അധിക്ഷേപിച്ചവര്‍ ഇന്ന് ഞങ്ങളോട് അപേക്ഷിക്കുന്നത് ഞങ്ങളുടെ വിജയമാണെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയുമായി ബന്ധപ്പെട്ട സമരങ്ങളെല്ലാം എന്‍ഡിഎ ഒറ്റക്കെട്ടായാണ് നടത്തിയത്. വനിതാ മതിലില്‍ പങ്കെടുക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതെ സമയം ഹൈന്ദവര്‍ക്കിടയിലെ തങ്ങളെ ജന്തുക്കളായി കാണുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ പട്ടികജാതിക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും ഇപ്പോഴും കയറാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് ശാന്തി നിയമനം നിലവില്‍ വന്നിട്ടുണ്ടെങ്കിലും തൃശൂരില്‍ അവരെ ശാന്തിയാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് കൂടാതെ ആനപ്പിണ്ടം എടുക്കാന്‍ പോലും ഗുരുവായൂരില്‍ ഒരു പട്ടിക ജാതിക്കാരനെ പോലും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലും ഒരു പട്ടിക ജാതി പിന്നാക്ക വിഭാഗക്കാരനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിലും സമൂഹങ്ങളിലും ഇനിയം ഒരുപാട് മാറ്റങ്ങള്‍ വരേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ സന്നിധാനത്ത് യുവതികള്‍ കയറേണ്ടതില്ലായെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക