Image

മുത്തലാഖ്‌ ബില്‍ അനാവശ്യമെന്ന്‌ കോണ്‍ഗ്രസ്‌; സഭയില്‍ പ്രതിപക്ഷ ബഹളം

Published on 27 December, 2018
മുത്തലാഖ്‌ ബില്‍ അനാവശ്യമെന്ന്‌ കോണ്‍ഗ്രസ്‌; സഭയില്‍ പ്രതിപക്ഷ ബഹളം
ന്യൂദല്‍ഹി: മുത്തലാഖ്‌ ബില്ലില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്‌പീക്കര്‍ തള്ളി. മുത്തലാഖ്‌ നിരോധന ബില്‍ പിന്‍വലിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ പറഞ്ഞു.

ബില്ലിനെ എതിര്‍ത്ത്‌ ആര്‍.എസ്‌.പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ സഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുത്തലാഖില്‍ നിയമം കൊണ്ടുവരണമെന്ന്‌ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മുത്തലാഖ്‌ നിരോധന ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അംഗീകരിക്കാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യനിലപാട്‌. എന്നാല്‍ ബില്ല്‌ അനാവശ്യമെന്ന നിലപാടിലേക്ക്‌ കോണ്‍ഗ്രസ്‌ എത്തുകയാണ്‌.

ബില്ലിനെതിരെ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്‌. കോണ്‍ഗ്രസിനൊപ്പം ടി.ഡി.പിയും ബില്ലിനെ എതിര്‍ത്ത്‌ വോട്ട്‌ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചു.

കോണ്‍ഗ്രസും ബി.ജെ.പിയും അംഗങ്ങള്‍ക്ക്‌ വിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ലോക്‌സഭയില്‍ ബില്ല്‌ പാസാക്കണം എന്ന നിലപാടില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബില്ല്‌ ഏതെങ്കിലും മതത്തിനോ സമൂഹത്തിനോ എതിരല്ലെന്ന്‌ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക