Image

രാഷ്ട്രപതിയുടെ അംഗരക്ഷകനാകാന്‍ മൂന്ന്‌ ജാതിയിലുള്ളവര്‍ക്ക്‌ മാത്രം പരിഗണന; കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന്‌ ദല്‍ഹി ഹൈക്കോടതി

Published on 27 December, 2018
രാഷ്ട്രപതിയുടെ അംഗരക്ഷകനാകാന്‍ മൂന്ന്‌ ജാതിയിലുള്ളവര്‍ക്ക്‌ മാത്രം പരിഗണന; കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന്‌ ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ അംഗരക്ഷകരാകാന്‍ മൂന്ന്‌ ജാതിയിലുള്ളവരെ മാത്രം പരിഗണിക്കുന്നെന്ന ഹരജിയില്‍ ദല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടും ആര്‍മി സ്റ്റാഫ്‌ ചീഫിനോടും വിശദീകരണം തേടി.

ഇക്കാര്യത്തില്‍ നാല്‌ ആഴ്‌ചയ്‌ക്കുള്ളില്‍ മറുപടി നല്‍കണമെന്ന്‌ ജസ്റ്റിസുമാരായ എസ്‌.മുരളീധരന്‍, സഞ്‌ജീവ്‌ നരൂല എന്നിവരുടെ ബെഞ്ച്‌ ആവശ്യപ്പെട്ടു്‌.

ഹരിയാന സ്വദേശി ഗൗരവ്‌ യാദവിന്റെ ഹരജിയിലാണ്‌ കോടതി നടപടി. കരസേന മേധാവി, കമാന്‍ഡന്റ്‌ ഓഫ്‌ ദി പ്രസിഡന്റ്‌ ബോഡിഗാര്‍ഡ്‌ ആന്‍ഡ്‌ ഡയറക്ടര്‍, കരസേന റിക്രൂട്ട്‌മെന്റ്‌ എന്നിവയ്‌ക്കാണ്‌ കോടതി നോട്ടീസ്‌ അയച്ചത്‌.


കഴിഞ്ഞ വര്‍ഷം നടന്ന ബോഡിഗാര്‍ഡ്‌ റിക്രൂട്ട്‌മെന്റില്‍ ജാട്ട്‌, രാജ്‌പുത്‌, ജാട്ട്‌ സിഖ്‌ എന്നീ വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ്‌ തെരഞ്ഞെടുത്തിരിക്കുന്നത്‌ എന്നാണ്‌ ഹരജിക്കാരന്റെ ആരോപണം. ഹര്‍ജിക്കാരനായ ഗൗരവ്‌ യാദവ്‌ 2017 സെപ്‌റ്റംബര്‍ നാലിന്‌ നടന്ന ഇതേ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നു.

റിക്രൂട്ട്‌മെന്റില്‍ എല്ലാ പരീക്ഷകളിലും വിജയിച്ചുവെങ്കിലും അഹിര്‍/ യാദവ്‌ വിഭാഗത്തില്‍ പെടുന്നതിനാല്‍ തന്നെ പരിഗണിച്ചില്ലെന്നാണ്‌ ഗൗരവിന്റെ ആരോപണം. കേസ്‌ വാദം കേള്‍ക്കാനായി മെയ്‌ എട്ടിലേക്കു മാറ്റി.



Join WhatsApp News
Black Smith 2018-12-27 17:28:51
പറയൻ കോച്ചേരി രാമൻ നാരായണന് പ്രസിഡണ്ടാകാം പക്ഷെ അദ്ദേഹത്തിൻറെ അംഗരക്ഷകനാകണം എങ്കിൽ ബ്രാഹ്മണനായിരിക്കണം .  എന്ത് തല തിരിഞ്ഞ ഏർപ്പാട് ഇന്ത്യയിൽ ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക