Image

ഗണേഷിനെതിരെ നിയമനടപടിയെന്ന് പിള്ള

Published on 11 April, 2012
ഗണേഷിനെതിരെ നിയമനടപടിയെന്ന് പിള്ള
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ കടുത്ത നടപടികളിലേക്ക് കേരളാ കോണ്‍ഗ്രസ് ബി. ഗണേഷിനെതിരെ കൂറുമാറ്റ നിരോധനനിയമപ്രകാരം നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. ഗണേഷ് കൂറുമാറിക്കഴിഞ്ഞിരിക്കുന്നു. യു.ഡി.എഫ്. യോഗത്തില്‍ ഗണേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് ജനാധിപത്യവിരുദ്ധവും അധാര്‍മ്മികവുമാണെന്നും കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികളിലേക്ക് പാര്‍ട്ടി പോകുമെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. 

ഗണേഷ്‌കുമാറിനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ആര്‍.ബാലകൃഷ്ണപിള്ള ബുധനാഴ്ച്ച വൈകീട്ട് നടക്കുന്ന യു.ഡി.എഫ്. യോഗം ബഹിഷ്‌കരിക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ യു.ഡി.എഫ്. യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ ഗൗരവമായി ഇടപെടാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിള്ളയ്ക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് വീണ്ടും അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക