Image

ടുജി: ടെലികോം വാച്ച് ഡോഗിനോട് കോടതി വിശദീകരണം തേടി

Published on 11 April, 2012
ടുജി: ടെലികോം വാച്ച് ഡോഗിനോട് കോടതി വിശദീകരണം തേടി
ന്യൂഡല്‍ഹി: ടുജി ടെലികോം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനയായ ടെലികോം വാച്ച് ഡോഗിനോട് വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. 

കേസിലെ പ്രതിയും മുന്‍ ടെലികോം മന്ത്രിയുമായ ദയാനിധി മാരന് നിരപരാധിയാണെന്ന തരത്തില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനും കേസന്വേഷിക്കുന്ന സിബിഐക്ക് കത്തയച്ചതിലും ഒരാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 

ടെലികോം വാച്ച് ഡോഗ് സെക്രട്ടറി അനില്‍കുമാറിനോടാണ് ജസ്റ്റീസുമാരായ ജി.എസ് സിഗ്‌വി കെ.എസ് രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ച് വിശദീകരണം തേടിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക